ഈ പുഞ്ചിരി ഇനി ഇല്ല; സാറാമ്മ പോയി; രശ്മിയുടെ മരണത്തിൽ കുറിപ്പുമായി നടി ചന്ദ്ര ലക്ഷ്മൺ

Malayalilife
topbanner
 ഈ പുഞ്ചിരി ഇനി ഇല്ല; സാറാമ്മ പോയി; രശ്മിയുടെ മരണത്തിൽ കുറിപ്പുമായി നടി ചന്ദ്ര ലക്ഷ്മൺ

ലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായ സ്വന്തം സുജാതയിലെ നടിയുടെ മരണ വാര്‍ത്ത അറിഞ്ഞതിന്റെ ഞെട്ടലിലാണ് മിനിസ്‌ക്രീന്‍ ആരാധകര്‍ ഇപ്പോള്‍. കിഷോര്‍ സത്യ, ചന്ദ്രലക്ഷ്മണ്‍, അനു നായര്‍, ടോഷ് ക്രിസ്റ്റി എന്നിവര്‍് പ്രധാന വേഷത്തില്‍ എത്തുന്ന പരമ്പരയില്‍ ടോഷ് ക്രിസ്റ്റിയുടെ അമ്മയായി അഭിനയിക്കുന്ന രശ്മി ജയഗോപാല്‍ അപ്രതീക്ഷിത മരണത്തിനു കീഴടങ്ങിയെന്ന വാര്‍ത്തയാണ് മിനിസ്‌ക്രീന്‍ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. 51 വയസ് മാത്രമായിരുന്നു രശ്മിയുടെ പ്രായം. ഇപ്പോഴിതാ, രശ്മിയുടെ വിയോഗത്തില്‍ നെഞ്ചു പൊള്ളുന്ന കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സഹതാരവും നടിയുമായി ഏറെ അടുപ്പവുമുള്ള ചന്ദ്രാ ലക്ഷ്മണ്‍. ഓണാഘോഷത്തിന് ചന്ദ്രയ്ക്കും ടോഷിനും ഒപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് ചേച്ചിയമ്മയ്ക്ക് ആദരാജ്ഞലികല്‍ എന്നു പറഞ്ഞു കൊണ്ട് നടി കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്:

'എന്റെ വിചിത്രമായ സ്വപ്നത്തില്‍ പോലും ഇത് ഞങ്ങള്‍ ഒന്നിച്ചുള്ള അവസാന ചിത്രമാകുമെന്ന് ഞാന്‍ കരുതിയിരുന്നില്ല.. ഞങ്ങളുടെ പ്രിയപ്പെട്ട രശ്മി ചേച്ചി, എന്റെ ചേച്ചിയമ്മ എന്നെന്നേക്കുമായി അവളുടെ കൃഷ്ണനോടൊപ്പം ഉണ്ടായിരിക്കാന്‍ പോയി. അവള്‍ സ്‌നേഹത്തിന്റെ പ്രതിരൂപമാണ്, അവളുടെ കരുതലോടെ എല്ലാവരുടെയും ജീവിതത്തെ സ്പര്‍ശിച്ചു. .ഇന്ന് നമുക്ക് അവളെ നഷ്ടപ്പെട്ടു, അവളുടെ സാന്നിധ്യമില്ലാതെ ഷൂട്ടിംഗ് സ്‌പോട്ടില്‍ കഴിയുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത് ഞങ്ങള്‍ക്കെല്ലാവര്‍ക്കും വളരെ ബുദ്ധിമുട്ടാണ്.. സ്വന്തം സുജാതയിലെ എല്ലാവര്‍ക്കും അവളെ വളരെയേറെ മിസ് ചെയ്യും.വ്യക്തിപരമായി, ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഒരാളെ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു. കുടുംബാംഗങ്ങള്‍..:( സാധ്യമെങ്കില്‍ മടങ്ങുക,' അവളുടെ പോസ്റ്റ് വായിക്കുന്നു.

ഇന്ന് ഞായറാഴ്ച വൈകിട്ടോടെയാണ് രശ്മയുടെ മരണം സംഭവിച്ചത്. മകനും ഭര്‍ത്താവിനും ഒപ്പം കുടുംബസമേതം സന്തോഷത്തോടെ കഴിഞ്ഞു വരവേയാണ് നടിയുടെ വിയോഗ വാര്‍ത്ത എത്തിയത്. പരമ്പരയില ജനപ്രിയ കഥാപാത്രമായിരുന്നു രശ്മി അവതരിപ്പിക്കുന്ന സാറാമ്മ എന്ന കഥാപാത്രം. ചങ്കൂറ്റത്തോടെ സംസാരിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന ഒരു തനി അച്ചായത്തിയായി മിനിസ്‌ക്രീനില്‍ നിറഞ്ഞാടുവാന്‍ രശ്മിയ്ക്ക് സാധിച്ചിരുന്നു.  പരമ്പരയില്‍ നായകനായി അഭിനയിക്കുന്ന കിഷോര്‍ സത്യയാണ് ഈ ഞെട്ടിക്കുന്ന മരണ വാര്‍ത്ത ആരാധകരെ അറിയിച്ചിത്. കിഷോര്‍ സത്യയുടെ കുറിപ്പ് ഇങ്ങനെയാണ്:

രശ്മി എന്ന് പറഞ്ഞാല്‍ നിങ്ങള്‍ അറിയണമെന്നില്ല
സ്വന്തം സുജാതയിലെ 'സാറാമ്മ ' എന്ന് പറഞ്ഞാല്‍ നിങ്ങള്‍ അറിയും
ഈ പുഞ്ചിരി ഇനി ഇല്ല....
സാറാമ്മ പോയി....
രണ്ട് ദിവസം മുന്‍പാണ് ചന്ദ്ര ലക്ഷ്മണും അന്‍സാര്‍ ഖാനും പറഞ്ഞത്, തിരുവനന്തപുരത്തു ഒരു ബന്ധുവിനെ കാണാന്‍ പോയ രശ്മിക്ക് പെട്ടന്ന് സുഖമില്ലാതെ വന്നുവെന്നും ആശുപത്രിയില്‍ പോയെന്നുമൊക്കെ.
പക്ഷെ,രോഗവിവരം അറിഞ് ഒരു ആഴ്ചക്കുള്ളില്‍ രശ്മി പോയി എന്ന് ഇന്ന് കേള്‍ക്കുമ്പോള്‍.....
ആക്‌സമികതകളുടെ ആകെത്തുകയാണ് ജീവിതം എന്ന് ആരോ പറഞ്ഞിട്ടുണ്ട്....
പക്ഷെ ഇത്തരം ഞെട്ടിപ്പിക്കലുകള്‍....
പ്രിയ ജീവിതമേ ഒന്നൊഴിവാക്കു.....
ആദരവിന്റെ അഞ്ജലികള്‍....

എന്തായാലും രശ്മിയുടെ അപ്രതീക്ഷിത വിയോഗ്ത്തില്‍ ഞെട്ടിയിരിക്കുകയാണ് മിനിസ്‌ക്രീന്‍ ആരാധകര്‍. ആരോഗ്യവതിയായിരുന്ന നടിയ്ക്ക് പെട്ടെന്ന് എന്തു സംഭവിച്ചുവെന്നറിയാതെ തേങ്ങുകയാണ് സഹതാരങ്ങള്‍. നടി രശ്മിയ്ക്ക് സിനി ലൈഫ് ടീമിന്റെയും പ്രേക്ഷകരുടെയും ആദരാഞ്ജലികള്‍ നേരുന്നു.

 

Actress chandra lexman words about reshmi

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES