ഡിംപലിന്റെ ഇഞ്ചിചായയുടെ രഹസ്യമിതാ; സൂപ്പറെന്ന് മണിക്കുട്ടന്റെ അമ്മ

Malayalilife
ഡിംപലിന്റെ ഇഞ്ചിചായയുടെ രഹസ്യമിതാ; സൂപ്പറെന്ന് മണിക്കുട്ടന്റെ അമ്മ

ബിഗ് ബോസ് സീസണ്‍ 3ലെ മികച്ച മത്സരാര്‍ത്ഥിയാണ് ഡിംപല്‍ ബാല്‍. വ്യത്യസ്തമായ കാഴ്ചപ്പാടുകളും പെരുമാറ്റവുമൊക്കെയായി എന്നും വേറിട്ട് നില്‍ക്കുന്ന പ്രകൃതമായിരുന്നു ഡിംപലിന്റേത്. ചുരുങ്ങിയ കാലം കൊണ്ടായിരുന്നു ഡിംപല്‍ മലയാളികളുടെ സ്വന്തം താരമായി മാറിയത്. പപ്പയുടെ വിയോഗത്തെ തുടര്‍ന്നു താരം ഷോയില്‍ നിന്നും പുറത്തേക്ക് പോയിരുന്നു. കാത്തിരിപ്പിന് വിരാമമിട്ട് താരം ബിഗ് ബോസ് വീട്ടിലേക്ക് തിരിച്ചെത്തിയത് വലിയ ആവേശമായിരുന്നു ഷോയ്ക്കും ആരാധാകര്‍ക്കും നല്‍കിയത്.

കാന്‍സര്‍ സര്‍വൈവറായ താരത്തിന്റെ ജീവിതം എല്ലാവര്‍ക്കും പ്രചോദനമായിരുന്നു. വേദനകള്‍ പുറത്തുകാണിക്കാതെയാണ് ബിഗ് ബോസ് നല്‍കിയ മിക്ക ടാസ്‌ക്കുകളിലും ഡിംപല്‍ പങ്കെടുത്തത്. അതിലെല്ലാം ഉപരിയായി ശബ്ദമുയര്‍ത്തേണ്ടടുത്ത് ശബ്ദം ഉയര്‍ത്തുകയും ചിരി കളികളുമായി വീട്ടില്‍ നിറഞ്ഞു നില്‍ക്കുകയും ചെയ്ത ഡിംപല്‍ എല്ലാവര്‍ക്കും മാതൃകയാണെന്നും ചിലര്‍ വാദിക്കുന്നു.

ഇക്കാരണങ്ങളാലെല്ലാം തന്നെ സമൂഹമാധ്യമങ്ങളിലടക്കം ഡിംപലിന് വലിയ ആരാധക വലയം തന്നെ സൃഷ്ടിക്കപ്പെട്ടു. ബിഗ് ബോസ് താല്‍ക്കാലികമായി നിര്‍ത്തിയ ശേഷം മറ്റു മല്‍സരാര്‍ത്ഥികളെ പോലെ ഡിംപലും സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിരുന്നു. ലൈവ് വീഡിയോകളിലൂടെയും മറ്റും പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് താരം എത്തി. അതേസമയം ഇന്‍സ്റ്റഗ്രാമില്‍ ചോദ്യോത്തര വേളയുമായും നടി എത്തിയിരുന്നു.

ഇതിനിടയിലാണ് ബിഗ്‌ബോസിനകത്തും പുറത്തും ഒരുപോലെ പ്രശസ്തമായ ഡിംപലിന്റെ ഇഞ്ചിചായയെ കുറിച്ച് ഒരു ആരാധകന്‍ ചോദിച്ചത്. ഇതോടെ ആവേശത്തിലായ താരം തന്റെ ഇഞ്ചിചായ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന റെസിപ്പി ആരാധകര്‍ക്ക് പറഞ്ഞു കൊടുക്കുകയായിരുന്നു. മണിക്കുട്ടനും ഏറെ ഇഷ്ടപ്പെട്ടിരുന്നു ഇഞ്ചിചായ. വീട്ടിലെത്തിയ ശേഷം അമ്മയ്ക്കും ഉണ്ടാക്കികൊടുക്കുമെന്ന് പുറത്തിറങ്ങിയ ശേഷം മണിക്കുട്ടന്‍ പറയുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, താരം അമ്മയ്ക്ക് ഇഞ്ചി ചായ ഉണ്ടാക്കി കൊടുത്തുവെന്നും സൂപ്പറാണെന്ന് അമ്മ പറഞ്ഞുവെന്നുമാണ് പുറത്തു വരുന്ന വിവരങ്ങള്‍.

 

Big boss fame dimbal bal ginger tea

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES