Latest News

ഉടന്‍ പണത്തില്‍ ഇനി ഡെയ്ന്‍ ഡേവിസിന് പകരം സൂരജ് എത്തുന്നു; ഡെയിന്‍ തന്നെ എത്തണമെന്ന് ആരാധകര്‍

Malayalilife
topbanner
 ഉടന്‍ പണത്തില്‍ ഇനി ഡെയ്ന്‍ ഡേവിസിന് പകരം സൂരജ് എത്തുന്നു; ഡെയിന്‍ തന്നെ എത്തണമെന്ന് ആരാധകര്‍

നായിക നായകന്‍ എന്ന പരിപാടിയിലൂടെയാണ് മീനാക്ഷി രവീന്ദ്രന്‍ ശ്രദ്ധിക്കപ്പെട്ടത്. പുതിയ സിനിമയിലേക്ക് നായികയേയും നായകനേയും കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു ലാല്‍ ജോസ് റിയാലിറ്റി ഷോ നടത്തിയത്. അഭിനയം മാത്രമല്ല അവതാരകയായും തിളങ്ങിക്കൊണ്ടിരിക്കുകയാണ് മീനാക്ഷി. ഉടന്‍ പണമെന്ന പരിപാടിയാണ് താരം ഇപ്പോള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. താരങ്ങളെ അഭിമുഖം ചെയ്തും ഇടയ്ക്ക് മീനാക്ഷി എത്തിയിരുന്നു. സാമ്പത്തികമായ സഹായം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഉടന്‍ പണം ഇപ്പോള്‍ നീങ്ങുന്നത്.  വിവിധ പരിപാടികളിലൂടെയായി പ്രേക്ഷകര്‍ക്ക് പരിചിതനായി മാറിയ ഡെയ്ന്‍ ഡേവിസാണ് ഉടന്‍ പണത്തില്‍ മീനാക്ഷിക്കൊപ്പം അവതാരകനായുള്ളത്. ഞങ്ങള്‍ രണ്ടാളും നല്ല സുഹൃത്തുക്കളാണ്. ഡെയ്നിന്റഎ തമാശകളാണ് പരിപാടിയുടെ ഹൈലൈറ്റ്.

ഒരോ എപ്പിസോഡിലും വ്യത്യസ്ത വേഷങ്ങളിലാണ് ഇരുവരും എത്താറുളളത്. ഇവരുടെ കോമഡിയും തമ്മിലുളള സൗഹൃദവും സക്രീനല്‍ മികച്ചതാണ്. കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ നിരവധി ആരാധകരാണ് ഉടന്‍ പണത്തിനുളളത്. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉടന്‍ പണത്തില്‍ ഡെയ്നിനി െകാണാനില്ല എന്ന പരാതിയാണ് പ്രേക്ഷകര്‍ പറയുന്നത്. വരുന്ന എപ്പിസോഡുകളിലെ പ്രൊമോയിലും ഡെയ്ന്‍ ഇല്ല. ഡെയ്ന്‍ ഷോയില്‍ നിന്നും പിന്മാറിയെന്നാണ് ഇതില്‍ നിന്നും സൂചന ലഭിക്കുന്നത്.

ബിഗ്ബോസ് ആരംഭിക്കുന്നതിന്റെ ഒരുക്കങ്ങള്‍ നടക്കുന്നതിനാലും ഡെയ്നിനെ ബിഗ്ബോസിലേക്ക് സെലക്ട് ചെയ്തോ എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ ഡെയ്നിനു പകരം ഇനി എത്തുന്നത് സൂരജാണെന്നാണ് വിവരം. ജനുവരി പതിനാറു മുതല്‍ 22 വരെയുളള എപ്പിസോഡുകളില്‍ ഡെയ്ന്‍ ഉണ്ടാകില്ലെന്നും പകരം സൂരജാകും എത്തുകയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ചില്‍ഡ്രന്‍സ് സ്പെഷ്യല്‍ എപ്പിസോഡുകളിലാണ് സൂരജ് എത്തുന്നത.് എങ്കിലും ഡെയ്നിനെ മാറ്റി സൂരജിനെ കൊണ്ടു വന്നത് എന്തിനാണെന്നും ഡെയ്ന്‍ ഉളളത് കൊണ്ടാണ് ഉടന്‍ പണം കാണുന്നതെന്നും താരം ഇനി ഇതിലേക്ക് മടങ്ങി വരില്ലേ എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.


 

Read more topics: # DAIN DAVIS,# UDAN PANAM
DAIN DAVIS UDAN PANAM

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES