ദുര്‍മന്ത്രവാദത്തിന്റേയും അനാചാരത്തിന്റേയും കാര്യം പറഞ്ഞ് ദിവസവും പ്രശ്‌നങ്ങള്‍; ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ വെളിപ്പെടുത്തലുമായി സീരിയല്‍ നടി ദിവ്യ

Malayalilife
topbanner
 ദുര്‍മന്ത്രവാദത്തിന്റേയും അനാചാരത്തിന്റേയും കാര്യം പറഞ്ഞ് ദിവസവും പ്രശ്‌നങ്ങള്‍; ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ വെളിപ്പെടുത്തലുമായി സീരിയല്‍ നടി ദിവ്യ

ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ഭര്‍ത്താവും കുടുംബവും നിരന്തരമായി പീഡിപ്പിക്കുന്നുവെന്ന് സീരിയല്‍ നടിയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചകളില്‍. തിരുവനന്തപുരം നേമം സ്വദേശിനിയായ നടിയാണ് വെള്ളായണി സ്വദേശിയായ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ഭര്‍ത്താവ് പീഡിപ്പിക്കുന്നതായി സീരിയല്‍ താരം ദിവ്യയാണ ്വെളിപ്പെടുത്തുന്നത്. തിരുവനന്തപുരം നേമം സ്വദേശിനിയായ സീരിയല്‍ അഭിനേതാവാണ് പരാതിയുമായി രംഗത്തെത്തിയത്. വെള്ളായണി സ്വദേശിയായ ഭര്‍ത്താവ് അരുളിനും കുടുംബത്തിനും എതിരെയാണ് ആരോപണം. പൊലീസില്‍ സീരിയല്‍ താരം പരാതി കൊടുത്തേക്കും. പൊലീസ് കേസ് അന്വേഷിച്ചാല്‍ അത് നിര്‍ണ്ണായകമായി മാറും.

തന്നെയും ആറ് വയസുകാരിയായ മകളെയും ദുര്‍മന്ത്രവാദത്തിനായി നിരന്തരം പ്രേരിപ്പിക്കുന്നുവെന്നാണ് വെളിപ്പെടുത്തല്‍. ഭര്‍ത്താവിന്റെ ദോഷം മാറുന്നതിനായി യുവതിയോട് കുടുംബം വിവാഹമോചനം ആവശ്യപ്പെട്ടിരുന്നു. അതേസമയം സ്ത്രീധനം നല്‍കാത്തതിനാല്‍ അന്ധവിശ്വാസം മറയാക്കുന്നുവെന്ന് യുവതി ആരോപിച്ചു. നടിയും യുവാവുമായുള്ള വിവാഹം ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് നടന്നത്. എന്നാല്‍ ആറ് വര്‍ഷക്കാലവും ദുര്‍മന്ത്രവാദത്തിന്റേയും അനാചാരത്തിന്റേയും കാര്യം പറഞ്ഞ് ദിവസവും പ്രശ്‌നങ്ങളാണെന്നാണ് ആക്ഷേപം.

ഒരുവിധത്തിലും ജീവിക്കാന്‍ പറ്റുന്നില്ലെന്ന് യുവതി പറഞ്ഞു.'എന്നെയും മകളേയും ഇതിനായി നിര്‍ബന്ധിക്കുകയും വഴങ്ങിയില്ലെങ്കില്‍ ഉപദ്രവിക്കുകയും ചെയ്യും. പിന്നെ പൂജ ചെയ്ത സാധനങ്ങള്‍ ഓരോന്ന് കഴിക്കാന്‍ തരും. പിന്നീട് മോളുടെ ദേഹത്തും ഓരോന്ന് പരീക്ഷിക്കാനും ഓരോ സ്ഥലത്ത് പൂജയ്ക്ക് കൊണ്ടുപോകാനും തുടങ്ങി.

ഇതോടെ എന്റെ ഭര്‍ത്താവുമായി ഞാന്‍ വിട്ട് നില്‍ക്കുകയാണ്. ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് എന്നെയും മകളെയും എങ്ങനെയെങ്കിലും ഭര്‍ത്താവിന്റെ അടുത്ത് നിന്ന് വേര്‍പ്പെടുത്തണമെന്നാണ്' നടി ആരോപിക്കുന്നു.

Read more topics: # ദിവ്യ
actress divya against her husband

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES