Latest News

നിത്യ മേനോനും ഷറഫുദീനും ഒന്നിക്കുന്ന പുതിയ വെബ് സീരിസ്; ക്രൈം ഫയല്‍സിന് ശേഷം 'മാസ്റ്റര്‍പീസു'മായി ഹോട്സ്റ്റാര്‍ വീണ്ടുമെത്തുന്നു

Malayalilife
 നിത്യ മേനോനും ഷറഫുദീനും ഒന്നിക്കുന്ന പുതിയ വെബ് സീരിസ്; ക്രൈം ഫയല്‍സിന് ശേഷം 'മാസ്റ്റര്‍പീസു'മായി ഹോട്സ്റ്റാര്‍ വീണ്ടുമെത്തുന്നു

മികച്ച പ്രേക്ഷകപ്രതികരണം സ്വന്തമാക്കി കേരള ക്രൈം ഫയല്‍സിന് ശേഷം ഹോട്ട് സ്റ്റാര്‍ സ്‌പെഷ്യല്‍സിന്റെ ഭാഗമായി ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാര്‍ അവതരിപ്പിക്കുന്ന പുതിയ മലയാളം വെബ് സീരിസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. 'മാസ്റ്റര്‍പീസ്' എന്ന് പേരിട്ടിരിക്കുന്ന വെബ് സീരീസില്‍ ഒരു വലിയ താരനിര ഒന്നിക്കുന്നു..

നിത്യാ മേനോനും ഷറഫുദീനും പ്രധാന വേഷങ്ങളില്‍ എത്തുന്ന വെബ് സീരീസ് സംവിധാനം ചെയ്യുന്നത് ശ്രീജിത്താണ്. ഒരു തെക്കന്‍ തല്ലു കേസ് എന്ന ചിത്രം സംവിധാനം ചെയ്തു ശ്രദ്ധ നേടിയയാളാണ് ശ്രീജിത്ത്.

രഞ്ജി പണിക്കര്‍, മാലാ പാര്‍വതി, അശോകന്‍, ശാന്തി കൃഷ്ണ എന്നിവരാണ് മറ്റുള്ള വേഷങ്ങളില്‍ എത്തുന്നത്. ഏറെ രസകരവും കൗതുകമുണര്‍ത്തുന്ന ഒന്നുമാണ് മാസ്റ്റര്‍പീസ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. 

സെന്‍ട്രല്‍ അഡ്വര്‍ടൈസിംഗിന്റെ ബാനറില്‍ മാത്യു ജോര്‍ജാണ് ഈ വെബ് സീരീസ് നിര്‍മ്മിച്ചിരിക്കുന്നത്.ഉടന്‍ മാസ്റ്റര്‍പീസ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുമെന്ന് അറിയുന്നു. ഈ പുതിയ വെബ് സീരീസ്, പ്ലാറ്റ്ഫോമിന്റെ വൈവിധ്യമാര്‍ന്ന പ്രോഗ്രാമുകള്‍ക്ക് മറ്റൊരു മാനം നല്‍കുമെന്ന് ഉറപ്പാണ്. ഫാമിലി കോമഡിയും ഡ്രാമയും വ്യത്യസ്തമായ രീതിയില്‍ ഇവിടെ സമന്വയിപ്പിക്കുന്നു
 

nithya menon sharafudheen

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES