നോബി മാവേലിയാവും; ബിഗ് ബോസ്സ് ഫെയിം റനീഷ രാജ്ഞിയായും എത്തും; ലെനയും അര്‍ജ്ജുന്‍ അശോകും അതിഥികളായി വേദിയില്‍; ഏഷ്യാനെറ്റില്‍ മെഗാ സ്റ്റേജ് ഇവന്റ് സ്റ്റാര്‍ നൈറ്റ് വിത്ത് മാവേലി അണിയറയില്‍

Malayalilife
topbanner
 നോബി മാവേലിയാവും; ബിഗ് ബോസ്സ് ഫെയിം റനീഷ രാജ്ഞിയായും എത്തും; ലെനയും അര്‍ജ്ജുന്‍ അശോകും അതിഥികളായി വേദിയില്‍;  ഏഷ്യാനെറ്റില്‍ മെഗാ സ്റ്റേജ് ഇവന്റ് സ്റ്റാര്‍ നൈറ്റ് വിത്ത് മാവേലി അണിയറയില്‍

ണാഘോഷങ്ങള്‍ക്ക് തിരികൊളുത്തികൊണ്ട്, പ്രേക്ഷകരെ ആസ്വാദനത്തിന്റെ വിസ്മയലോകത്തേക്ക് കൊണ്ടുപോകാന്‍ മെഗാ സ്റ്റേജ് എവെന്റ്‌റ് 'സ്റ്റാര്‍ നൈറ്റ് വിത്ത് മാവേലി ' ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു.
 
മാവേലിയുടെ വാസസ്ഥലമായ പാതാളത്തില്‍ നടക്കുന്ന കലാപരിപാടികളായാണ് ഈ ഷോ ഒരുക്കിയിരിക്കുന്നത്.  ഏഷ്യാനെറ്റിലെ ജനപ്രിയപരമ്പരകളിലെ പ്രമുഖതാരങ്ങള്‍ അവതരിപ്പിക്കുന്ന ഡാന്‍സും പാട്ടും ഹാസ്യവുമൊക്കെ ചേര്‍ന്ന വിവിധപരിപാടികള്‍ പ്രേക്ഷകക്ക് ഒരു പുത്തന്‍ അനുഭവമായിരിക്കും. കൂടാതെ ഈ ഷോയ്ക്ക് കൂടുതല്‍ ശോഭചാര്‍ത്തികൊണ്ട് പ്രശസ്തചലച്ചിത്രതാരങ്ങളായ ലെനയും അര്‍ജ്ജുന്‍ അശോകും വേദിയില്‍ എത്തുന്നു.
 
ചലച്ചിത്രതാരം നോബി മാവേലിയായും ബിഗ് ബോസ്സ് ഫെയിം റനീഷ രാജ്ഞിയായും  കുട്ടി അഖില്‍ മന്ത്രിയായും ഈ ഷോയില്‍ ഉടനീളം നിറഞ്ഞുനില്‍ക്കുന്നു.
 
മെഗാ സ്റ്റേജ് ഇവന്റ് 'സ്റ്റാര്‍ നൈറ്റ് വിത്ത് മാവേലി ' ഓഗസ്റ്റ് 12 ശനിയാഴ്ച വൈകുന്നേരം 7 മണി മുതല്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു .

onam special in asianet

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES