Latest News

കാത്തിരുന്ന ആള്‍ എത്തി;നടി സ്നേഹാ ശ്രീകുമാറിന് കടിഞ്ഞൂല്‍ കണ്‍മണിയായി ആണ്‍കുട്ടിയെത്തി; ലേബര്‍ റൂമിന് മുന്നില്‍ നിന്ന് സന്തോഷം പങ്ക് വച്ച് വീണയും

Malayalilife
topbanner
 കാത്തിരുന്ന ആള്‍ എത്തി;നടി സ്നേഹാ ശ്രീകുമാറിന് കടിഞ്ഞൂല്‍ കണ്‍മണിയായി ആണ്‍കുട്ടിയെത്തി; ലേബര്‍ റൂമിന് മുന്നില്‍ നിന്ന് സന്തോഷം പങ്ക് വച്ച് വീണയും

ടെലിവിഷന്‍ കോമഡി പരമ്പരകളിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന താരദമ്പതികളാണ് സ്‌നേഹയും ശ്രീകുമാറും. മറിമായം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് ഇരുവരും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരങ്ങളായി മാറിയത്. ഏതാനും മാസങ്ങളായി തങ്ങളുടെ ആദ്യ കണ്‍മണിയെ കാത്തിരിക്കുന്ന ഈ താരദമ്പതികളെ കാത്തിരിപ്പ് അവസാനിപ്പിച്ചു കൊണ്ട് ഒരു പൊന്നോമനയ്ക്ക് ജന്മം നല്‍കിയിരിക്കുകയാണ് സ്നേഹ. ഒരാണ്‍ കുഞ്ഞിനാണ് സ്നേഹ ജന്മം നല്‍കിയിരിക്കുന്നത്.

ഗര്‍ഭകാലത്തെ ഓരോ വിശേഷങ്ങളും ആരാധകരെ അറിയിച്ച സ്നേഹയും ശ്രീകുമാറും മണിക്കൂറുകള്‍ക്കു മുമ്പാണ് ഒരു മ്യൂസിക്കല്‍ വീഡിയോ പങ്കുവച്ചത്.പൊന്നൂഞ്ഞാലി എന്ന ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ മികച്ച അഭിപ്രായം നേടിക്കൊണ്ടിരിക്കവേയാണ് ഇരട്ടി മധുരമായി കുഞ്ഞിന്റെ ജനനവും സംഭവിച്ചിരിക്കുന്നത്. കുഞ്ഞിനെ കാത്തിരിക്കുന്ന അച്ഛന്റെയും അമ്മയുടെയും സന്തോഷവും സ്നേഹവുമാണ് വീഡിയോയില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഭാര്യയെ സ്നേഹത്തോടെ താലോലിക്കുന്ന ശ്രീകുമാറും സ്നേഹയുടെ നൃത്തവും മനം കുളിര്‍പ്പിക്കുന്നതാണ്. വീഡിയോ ആരാധകര്‍ക്കിടയില്‍ വൈറലാവുന്നതിനിടെയാണ് നടിയും സ്നേഹയുടെ അടുത്ത സുഹൃത്തുമായ വീണാ നായര്‍ ലേബര്‍ റൂമിന് മുന്നില്‍ നിന്നും ഈ സന്തോഷ വാര്‍ത്ത അറിയിച്ചത്.

അഞ്ചു മാസം ഗര്‍ഭിണിയായിരിക്കവേയാണ് താന്‍ അമ്മാകുവാന്‍ പോവുകയാണെന്ന സന്തോഷം സ്നേഹ ആരാധകരെ അറിയിച്ചത്. 2019 ഡിസംബറില്‍ ആയിരുന്നു ഇവരുടെ വിവാഹം. സുഹൃത്തുക്കളായ ഇരുവരും ജീവിതത്തില്‍ ഒന്നിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൊക്കെ സജീവമാണ് രണ്ടുപേരും. സ്വന്തം യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെച്ചെത്താറുണ്ട് ഇരുവരും. പാട്ടും ഡാന്‍സുമൊക്കെയായി അവിടെയും താരങ്ങളാണ് ഇരുവരും. മിനിസ്‌ക്രീനിലും സ്റ്റേജ് ഷോകളിലുമൊക്കെ വര്‍ഷങ്ങളായി തിളങ്ങി നില്‍ക്കുന്ന താരങ്ങള്‍ സിനിമയിലും ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
 
ഇവരുടെ കുടുംബവിശേഷങ്ങള്‍ അറിയാനായി കാത്തിരിക്കുന്ന ആരാധകരും നിരവധിയാണ്. അവരെല്ലാം കാത്തിരുന്ന വിശേഷമായിരുന്നു സ്‌നേഹ അമ്മയാകുവാന്‍ പോവുകയാണെന്ന വാര്‍ത്ത. വിവാഹം കഴിഞ്ഞപ്പോള്‍ മുതല്‍ ഒരുപാട് ആളുകള്‍ വിശേഷം ആയില്ലേ എന്ന് ചോദിക്കാറുണ്ടായിരുന്നു. അഞ്ചുമാസം ആയപ്പോഴാണ് സ്‌നേഹ വിശേഷം ആരാധകരുമായി പങ്കുവച്ചത്. ഏറെ വൈകിയാണ് ഗര്‍ഭിണിയാണെന്ന വിവരം ഇവര്‍ അറിഞ്ഞതും. അതിനു ശേഷമുള്ള നിമിഷങ്ങളെല്ലാം വളരെ സന്തോഷത്തോടെയാണ് ഇരുവരും ആഘോഷിച്ചത്. അവസാന മാസം വരെ ഷൂട്ടിംഗില്‍ സജീവമായിരുന്നു സ്നേഹ. വളക്കാപ്പ് ആഘോഷം അടക്കം ഷൂട്ടിംഗ് സെറ്റില്‍ ആഘോഷിച്ചത് വൈറലായിരുന്നു. റിസോര്‍ട്ടില്‍ വച്ചും ആഘോഷം നടത്തിയപ്പോള്‍ നിരവധി താരങ്ങളും പങ്കെടുക്കുവാന്‍ എത്തിയിരുന്നു.

sneha sreekumar blessed with baby boy

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES