Latest News

നിരഞ്ജ് മണിയന്‍പിള്ള നായകനാകുന്ന 'വിവാഹ ആവാഹനം'; ഒ.ടി.ടിയില്‍ റിലീസായി

Malayalilife
 നിരഞ്ജ് മണിയന്‍പിള്ള നായകനാകുന്ന 'വിവാഹ ആവാഹനം'; ഒ.ടി.ടിയില്‍ റിലീസായി

നിരഞ്ജ് മണിയന്‍പിള്ളയെ നായകനാക്കി സാജന്‍ ആലുംമൂട്ടില്‍ സംവിധാനം  ചെയ്ത സാമൂഹിക ആക്ഷേപഹാസ്യ ചിത്രമാണ് 'വിവാഹ ആവാഹനം'. ചാന്ദ് സ്റ്റുഡിയോ, കാര്‍മിക് സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ മിഥുന്‍ ആര്‍ ചന്ദ്, സാജന്‍ ആലുംമൂട്ടില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

യാഥാര്‍ത്യ സംഭവങ്ങളുടെ ഉള്‍കൊള്ളിച്ച് ഒരുക്കിയ ചിത്രത്തില്‍ പുതുമുഖ താരം നിതാരയാണ് നായിക. കഴിഞ്ഞവര്‍ഷം തിയേറ്റുകളില്‍ എത്തിയ സിനിമ ഒ.ടി.ടി റിലീസായി. എച്ച് ആര്‍ എന്ന ഒ.ടി.ടി പ്ലാറ്റ്ഫോം വഴിയാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. അജു വര്‍ഗീസ്, പ്രശാന്ത് അലക്‌സാണ്ടര്‍, സുധി കോപ്പാ, സാബുമോന്‍, സന്തോഷ് കീഴാറ്റൂര്‍, രാജീവ് പിള്ള, ബാലാജി ശര്‍മ, ഷിന്‍സ് ഷാന്‍, ഫ്രാങ്കോ, സ്മൃതി, നന്ദിനി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. സോണി സി.വി, പ്രമോദ് ഗോപകുമാര്‍ എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍. സംവിധായകനോടൊപ്പം സംഗീത് സേനനും ചേര്‍ന്ന് സംഭാഷണങ്ങള്‍ ഒരുക്കിയ ചിത്രത്തിന്റെ കഥ, തിരക്കഥ ഒരുക്കിയത് നിതാര ആണ്. വിഷ്ണു പ്രഭാകര്‍ ആണ് ഛായാഗ്രഹണം.

എഡിറ്റര്‍- അഖില്‍ എ.ആര്‍, സംഗീതം- രാഹുല്‍ ആര്‍ ഗോവിന്ദ, പ്രൊജക്ട് ഡിസൈനര്‍- ജിനു വി നാഥ്, പശ്ചാത്തല സംഗീതം- വിനു തോമസ്, ഗാനരചന- സാം മാത്യു, പ്രജീഷ്, ആര്‍ട്ട്- ഹംസ വള്ളിത്തോട്, കോസ്റ്റ്യൂം- ആര്യ ജയകുമാര്‍, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, രതീഷ് കൃഷ്ണന്‍, സൗണ്ട് ഡിസൈന്‍- എം.ആര്‍ രാജകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അഭിലാഷ് അര്‍ജുനന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- ഫ്രാങ്കോ ഡേവിസ് മഞ്ഞില, കൊറിയോഗ്രാഫി- അരുണ്‍ നന്ദകുമാര്‍, ഡിസൈന്‍- ശ്യാം സുന്ദര്‍, സ്റ്റില്‍സ്- വിഷ്ണു രവി, വിഷ്ണു കെ വിജയന്‍, പി.ആര്‍.ഒ- പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

vivaha aavahanam released ott

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES