അവതാരകയും നടിയും ഒക്കെയായി ശ്രദ്ധ നേടിയ താരമാണ് വീണ മുകുന്ദന്‍. വിവാഹം കഴിഞ്ഞിട്ട് വര്‍ഷങ്ങളായെങ്കിലും ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പിലായിരുന്നു ഇക്കാലമത്രയും വീണ. ഒടുവില്‍ ആ കാത്തിരിപ്പിനൊടുവില്‍ മാസങ്ങള്‍ക്കു മുമ്പാണ് വീണ ഗര്‍ഭിണിയാണെന്ന് അറിയിച്ചതും തുടര്‍ന്ന് അതിന്റെ മനോഹര നിമിഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് തന്റെ സന്തോഷങ്ങള്‍ ആരാധകരുമായി പങ്കുവച്ചതും. ഇപ്പോഴിതാ, വീണ തന്റെ കടിഞ്ഞൂല്‍ കണ്മണിയ്ക്ക് ജന്മം നല്‍കിയിരിക്കുകയാണെന്ന വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്.
സിസേറിയന്‍ ആയിരുന്നു വീണയ്ക്ക്. കുഞ്ഞിനെ പുറത്തെടുക്കും വരെയും സന്തോഷത്തോടെയും കാംക്ഷയോടെയും കുഞ്ഞിനെ കാണാന്‍ കാത്തിരുന്ന വീണ ഡെലിവറി കഴിഞ്ഞ് കുഞ്ഞിനെ അമ്മയ്ക്കരികിലേക്ക് എത്തിച്ചപ്പോള്‍ കണ്ണീരോടെ കുഞ്ഞിനെ വാരിപ്പുണരുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ ക്ലീന്‍ ചെയ്ത ശേഷമാണ് വീണയ്ക്ക് അരികിലേക്ക് എത്തിച്ചത്. പെണ്‍കുഞ്ഞാണ് വീണയ്ക്ക് ജനിച്ചിരിക്കുന്നത്. കൊച്ചിയിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയായ ലേക്ക്‌ഷോറിലെ ലേബര്‍ സ്യൂട്ടിലാണ് വീണ തന്റെ കുഞ്ഞിന് ജന്മം നല്‍കുവാന്‍ തയ്യാറെടുത്ത് വീണ എത്തിത്. ഡെലിവറിയ്ക്ക് നിമിഷങ്ങള്‍ക്കു മുമ്പ് വരെയും വീണ പങ്കുവച്ച ചിത്രത്തില്‍ വീണയുടെ മുഖത്ത് സന്തോഷവും ആശങ്കകളും എല്ലാം നിഴലിച്ചിരുന്നു.
ഒടുവില്‍ മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് വീണയ്ക്കും ഭര്‍ത്താവിനും അരികിലേക്ക് കുഞ്ഞെത്തിയത്. 33 വയസുകാരിയാണ് ഇപ്പോള്‍ വീണ. ആറ് വര്‍ഷം മുമ്പായിരുന്നു ജീവന്‍ കൃഷ്ണകുമാറുമായുള്ള വീണയുടെ വിവാഹം. അതിനു ശേഷം ഒരു കരിയര്‍ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലായിരുന്നു വീണ. അതിനിടെ ഒരു കുഞ്ഞ് കൂടി വന്നാല്‍ പ്രശ്‌നമാകുമോ എന്ന ഭയവും ആശങ്കയും ഒക്കെയാണ് ഗര്‍ഭധാരണം നീട്ടിവെക്കാന്‍ കാരണമായത്. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി സ്വന്തമായുള്ളൊരു യൂട്യൂബ് ചാനലിന്റെയും സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിന്റെയും എല്ലാം തിരക്കിലായിരുന്നു വീണ. എന്നാല്‍ 2025 ആയപ്പോള്‍ കുഞ്ഞ് വേണമെന്ന തീരുമാനത്തിലേക്ക് തന്നെ എത്തി. അതിനു കാരണമായത് 33 വയസും വിവാഹം കഴിഞ്ഞിട്ട് ആറുവര്‍ഷമായതും പിസിഒഡി, പിസിഒഎസ് പ്രശ്‌നങ്ങളെല്ലാം ഉണ്ടെന്നതും ആയിരുന്നു. മാത്രമല്ല, സാധാരണ കുടുംബവമായ വീട്ടുകാരില്‍ നിന്നടക്കം ചോദ്യങ്ങളും ഉയര്‍ന്നു തുടങ്ങിയിരുന്നു.
അതുകൊണ്ടു തന്നെ, 2025ല്‍ ഒരു കുട്ടി വേണമെന്ന തീരുമാനത്തിലേക്ക് എത്തുകയും ആഗ്രഹിച്ചപ്പോള്‍ തന്നെ അതു സംഭവിക്കുകയും ആയിരുന്നു. എങ്കിലും വളരെ വൈകിയുള്ള ഗര്‍ഭധാരണം ഹൈ റിസ്‌ക് പ്രഗ്നന്‍സിയാണെന്നും മറ്റും പലരും പറഞ്ഞിരുന്നു. എങ്കിലും ഗര്‍ഭധാരണത്തിന്റെ എല്ലാ ഘട്ടങ്ങളും വിജയകരമായി പൂര്‍ത്തിയാക്കി ഒരമ്മയാകുവാന്‍ ഇനി നിമിഷങ്ങള്‍ മാത്രമാണ് വീണയ്ക്ക് മുന്നില്‍ ബാക്കിയുള്ളത്. ലേക്കഷോര്‍ ആശുപത്രിയിലെ ലേബര്‍ സ്യൂട്ട് തന്നെയാണ് പ്രസവത്തിനായി വീണ തെരഞ്ഞെടുത്തത്. പ്രിയപ്പെട്ടവര്‍ക്കെല്ലാം അരികില്‍ നിന്നുകൊണ്ടു തന്നെ കുഞ്ഞിനെ സ്വീകരിക്കാന്‍ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കി കഴിഞ്ഞു. എന്റെ കുഞ്ഞിനെ സ്വീകരിക്കുവാന്‍ എല്ലാം സെറ്റായി എന്ന ക്യാപ്ഷനോടെയാണ് വീണ തന്റെ ചിത്രം പങ്കുവച്ചതും.