Latest News

വിഷ്ണു വീണത് മുന്നൂറടി താഴ്ചയിലേക്ക്; ചോരവാര്‍ന്ന് തലകീഴായി തൂങ്ങിക്കിടന്നത് മണിക്കൂറോളം; കൂട്ടുകാരന്‍ രക്ഷിക്കാന്‍ നോക്കിയെങ്കിലും നടന്നില്ല; അഗ്നിരക്ഷാസേനയുടെ ഇടപെടല്‍ വിഷ്ണു തിരികെ ജീവിതത്തിലേക്ക്; രാക്ഷസ കൊക്കയില്‍ വീണ വിഷ്ണുവിന് സംഭവിച്ചത്

Malayalilife
വിഷ്ണു വീണത് മുന്നൂറടി താഴ്ചയിലേക്ക്; ചോരവാര്‍ന്ന് തലകീഴായി തൂങ്ങിക്കിടന്നത് മണിക്കൂറോളം; കൂട്ടുകാരന്‍ രക്ഷിക്കാന്‍ നോക്കിയെങ്കിലും നടന്നില്ല; അഗ്നിരക്ഷാസേനയുടെ ഇടപെടല്‍ വിഷ്ണു തിരികെ ജീവിതത്തിലേക്ക്; രാക്ഷസ കൊക്കയില്‍ വീണ വിഷ്ണുവിന് സംഭവിച്ചത്

വളരെ കുറച്ച് ആളുകള്‍ മാത്രമാണ് വലിയ ദുരന്തങ്ങളില്‍ നിന്ന് അപ്രതീക്ഷിതമായി രക്ഷപെടുന്നത്. പലപ്പോഴും എല്ലാം പെട്ടെന്ന് സംഭവിക്കുമ്പോള്‍ അവരുടെ ജീവന്‍ അത്ഭുതകരമായി രക്ഷിക്കപ്പെടുന്നു. ഇങ്ങനെ രക്ഷപ്പെടുന്നത് പലപ്പോഴും ആ സമയത്തെ ഭാഗ്യമായിരിക്കും. ചിലര്‍ക്ക് ഒരു തവണ ഭാഗ്യം കൈപിടിച്ചു രക്ഷപ്പെടാം, പക്ഷേ അതിനു പിന്നില്‍ അവരുടെ ജാഗ്രതയും ഭാഗ്യവും ഉണ്ട് എന്ന് അവര്‍ വിശ്വസിക്കും. ആ ഭാഗ്യം വീണ്ടും വരുമോ എന്നത് ഉറപ്പില്ലെങ്കിലും, ഒരിക്കല്‍ സംഭവിച്ച അത്ഭുത രക്ഷയെ ജീവിതത്തിലെ വലിയ അനുഭവമായി അവര്‍ കണക്കാക്കും. ഇത്തരം അനുഭവങ്ങള്‍ ജീവിതത്തെക്കുറിച്ചുള്ള അവരുടെ നിലപാട് പോലും മാറ്റിയേക്കാം. ഇപ്പോഴിതാ അത്തരത്തില്‍ അത്ഭുതകരമായ ഒരു രക്ഷപ്പെടലിന്റെ കഥയാണ് പുറത്ത് വരുന്നത്. മഞ്ഞുമ്മല്‍ ബോയിസിലെ സുഭാഷിനെ പോലെ മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് തിരികെ കയറിയിരിക്കുകയാണ് വിഷ്ണുവും. 

ചാത്തന്‍പാറയിലെ വ്യൂപോയിന്റ്  ഒരപൂര്‍വ്വമായ സുന്ദര്യവുമുള്ളതും അതുപോലെ അപകടഭീഷണിയുമായി കാത്തിരിക്കുന്നതുമായ ഒരു സ്ഥലമാണ്. ഇവിടെ ഒരു കാലത്ത് പലരുടെയും ജീവന്‍ നഷ്ടപ്പെട്ട സ്ഥലമാണ.് രാക്ഷസ കൊക്ക എന്നാണ് ഇത് അറിയപ്പെടുന്നത്. ഇപ്പോള്‍ അതേ കൊക്കയിലേക്കാണ് വിഷ്ണുവും വീണിരിക്കുന്നത്. അതിനുശേഷം സംഭവിച്ചത് അയാളുടെയും കാഴ്ച കണ്ടവരുടെയും ജീവിതകാലം മുഴുവന്‍ മറക്കാനാവാത്ത അനുഭവം ആയിത്തീര്‍ന്നു. താളെ വീഴുന്നു നിമിഷം മരണത്തിനെ മുന്നില്‍ കണ്ടിരുന്നു. ജീവിതത്തിനും മരണത്തിനും ഇടയില്‍. ചുരുങ്ങിയത് മുന്നൂറടി താഴ്ചയിലേക്കാണ് അയാള്‍ വീണത്. പക്ഷേ എവിടെയോ പിടിക്കാന്‍ വിഷ്ണുവിന് അവസരം കിട്ടി. അങ്ങനെല്ലായിരുന്നുവെങ്കില്‍ വിഷ്ണു ഇന്ന് ജീവനോട് കാണില്ലായിരുന്നു. ആ ഭീകര താഴ്ചയില്‍ നിന്ന് ജീവനോടെ മടങ്ങിയതത് അത്യന്തം അദ്ഭുതകരമായൊരു കഥയായി മാറുകയാണ്. 

അഗ്‌നിരക്ഷാസേനയുടെ കൃത്യമായ ഇടപെടലാണ് വിഷ്ണുവിന്റെ ജീവന്‍ രക്ഷിച്ചത്. വിഷ്ണുവിന്റെ ജീവന് വേണ്ടി അയാളുടെ കൂട്ടുകാരും, പോലീസും, നാട്ടുകാരുമൊക്കെ ജീവന്‍ കാവലാക്കാന്‍ മുന്നില്‍ നിന്നു. എല്ലാവരും ചേര്‍ന്ന് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. ഓരോരുത്തരും അന്നത്തെ രാത്രിയില്‍ മഞ്ഞുമ്മല്‍ ബോയിസിലെ'കുട്ടേട്ടന്‍മാരായി'. ഗുണാകേയ്‌വില്‍ കുടുങ്ങിയ സുഭാഷിനെ രക്ഷിക്കുന്നത് പോലെയാണ് ഇവിടെയും നടന്ന രക്ഷാപ്രവര്‍ത്തനം. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ വിഷ്ണു ജീവിതത്തിലേക്ക് തിരികെ എത്തി. 

ഞായറാഴ്ച രാത്രിയിലാണ് വിഷ്ണുവും ആറ് കൂട്ടുകാരും വാഗമണ്‍ കാണാന്‍ വെങ്ങല്ലൂരില്‍നിന്ന് യാത്ര തിരിച്ചത്. വാഗമണ്‍-പുള്ളിക്കാനം റൂട്ടിലെ കുമ്പങ്കാനം ചാത്തന്‍പാറ വ്യൂപോയിന്റിന് സമീപം പത്തരയോടെ കാര്‍ നിര്‍ത്തി ഇറങ്ങി. തിരികെ വാഹനത്തില്‍ കയറാന്‍ പോകുമ്പോഴാണ് വിഷ്ണുവിനെ കാണുന്നില്ലെന്ന് മനസ്സിലായത്. താഴെനിന്ന് നിലവിളി കേട്ടു. താഴേക്ക് വീണ വിഷ്ണു അവിടെ തങ്ങിനില്‍ക്കുകയായിരുന്നു. കൂട്ടുകാരനായ നിധിന്‍ താഴേക്ക് ഇറങ്ങി. അപ്പോഴേക്കും വിഷ്ണു വീണ്ടും താഴേക്ക് ഊര്‍ന്നുപോയി. നിധിനും മുഖമിടിച്ച് വീണു. നിധിനെ മറ്റുള്ളവര്‍ മുകളിലേക്ക് വലിച്ചു കയറ്റി. മറ്റൊരു സുഹൃത്ത് അമല്‍ അഗ്നിരക്ഷാസേനയെ വിളിച്ചു. മൂലമറ്റം, തൊടുപുഴ അഗ്നിരക്ഷാനിലയങ്ങളിലെ സേനാംഗങ്ങള്‍ സ്ഥലത്തെത്തി. ഇതിനിടെ കൂട്ടുകാര്‍ വിളിച്ചപ്പോള്‍ വിഷ്ണു വിളികേട്ടത് ആശ്വാസമായി.

ഒരു അഗ്നിരക്ഷാ സേനാംഗവും സിവില്‍ ഡിഫന്‍സ് അംഗവും സുരക്ഷാ ബെല്‍റ്റ് ധരിച്ച് വടത്തിലൂടെ അതിസാഹസികമായി താഴേയ്ക്കിറങ്ങി. കൂരിരിട്ടും മഞ്ഞും മുള്ളുനിറഞ്ഞ ഇഞ്ചക്കാടും വഴുക്കലുള്ള പാറക്കെട്ടുകളും വകവെയ്ക്കാതെ തിരഞ്ഞു. ചോരവാര്‍ന്ന് തലകീഴായി കിടക്കുന്ന നിലയില്‍ വിഷ്ണുവിനെ കണ്ടെത്തി. രണ്ട് അഗ്നിരക്ഷാ സേനാംഗങ്ങള്‍കൂടി സേഫ്റ്റി ഹാര്‍നസ് ധരിച്ച് താഴേയ്ക്കിറങ്ങി. വളരെ സൂക്ഷിച്ച് മുകളിലേക്ക് കയറ്റി. അപ്പോഴേക്കും പുലര്‍ച്ചെ ഒന്നരയോടടുത്തിരുന്നു. പോലീസും കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് ശേഷം നേരെ പോയത് ആശുപത്രിയിലേക്കാണ്. സ്വന്തം ഭാര്യയായ പാര്‍വ്വതി ജോലി ചെയ്യുന്ന ആശുപത്രിയിലേക്കാണ് വിഷ്ണുവിനെ കൊണ്ടുപോയത്. അപകടത്തില്‍പ്പെട്ട് ആരെയോ കൊണ്ടുവരുന്നു എന്ന അറിയിപ്പ് കിട്ടിയതിനെത്തുടര്‍ന്ന് ജീവനക്കാര്‍ ഇവിടെ തയ്യാറായിനിന്നു. പക്ഷേ അപ്പോഴും പാര്‍വതി അറിഞ്ഞിരുന്നില്ല വിഷ്ണുവിനെ ആണ് കൊണ്ടുവരുന്നത് എന്ന്.  ആശുപത്രിയിലെത്തിച്ച് കുറച്ചുകഴിഞ്ഞാണ്, വിഷ്ണുവിനാണ് അപകടം പറ്റിയതെന്ന് പാര്‍വതി അറിഞ്ഞത്. തുടര്‍ന്നാണ് താന്‍ ജോലി ചെയ്യുന്ന ആശുപത്രിയിലാണ് വിഷ്ണുവിനെ എത്തിച്ചിരിക്കുന്നത് എന്ന് അറിയുന്നത്. വിദഗ്ധ ചികിത്സക്കായി ന്യൂറോ ഐസിയുവില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് സാരമായ പരിക്കുണ്ട്. തോളെല്ല് പൊട്ടി. വിഷ്ണു തിരുവനന്തപുരത്ത് എന്‍ജിനീയറാണ്.

vishnu chathanpara view point

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES