Latest News

ഓണാവധി ആഘോഷിക്കാന്‍ കുടുംബവുമായി നാട്ടിലെത്തി; പക്ഷേ കാത്തിരുന്നത് മറ്റൊരു അപ്രതീക്ഷിത ദുരന്തം; യുകെ മലയാളിയായ വിശാഖ് മേനോന് സംഭവിച്ചത്

Malayalilife
ഓണാവധി ആഘോഷിക്കാന്‍ കുടുംബവുമായി നാട്ടിലെത്തി; പക്ഷേ കാത്തിരുന്നത് മറ്റൊരു അപ്രതീക്ഷിത ദുരന്തം; യുകെ മലയാളിയായ വിശാഖ് മേനോന് സംഭവിച്ചത്

പ്രവാസികളുടെ ഔദ്യോഗിക അവധി സമയമാണ് ഓണം. അതിന്റെ ആവേശത്തോടെയാണ് ഒരുപാട് പ്രവാസി മലയാളികള്‍ നാട്ടിലേക്ക് എത്തുന്നത്. അനേകം പ്രവാസികള്‍ ഈ സമയത്ത് കുടുംബത്തോടൊപ്പം ഓണാഘോഷങ്ങള്‍ ആഘോഷിക്കുന്നുവെങ്കിലും, പലപ്പോഴും മറ്റൊരു പ്രത്യേകതയും ഉണ്ടാകാറുണ്ട്. മാതാപിതാക്കള്‍ക്കും കുടുംബത്തിനുമായി സദ്യയും ആഘോഷങ്ങളും ഉണ്ടാക്കുന്ന സമയം. എന്നാല്‍ കുടുംബത്തിലേക്ക് ഇപ്പോള്‍ അപ്രതീക്ഷിതമായി ദുരന്തവാര്‍ത്തയാണ് എത്തിയിരിക്കുന്നത്. ഓണാവധിക്കായി കുടുംബമായി നാട്ടിലെത്തിയ യുകെ മലയാളി മരിച്ചിരിക്കുന്ന എന്ന വാര്‍ത്തയാണ് കുടുംബത്തെ ഏറെ ദുഃഖത്തിലാക്കിയിരിക്കുന്നത്. 

യുകെയിലെ സോമര്‍സെറ്റ് യോവിലില്‍ കുടുംബത്തോടെ താമസിച്ചിരുന്ന 46 വയസ്സായ വിശാഖ് മേനോന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ദു:ഖകരമായ മരണത്തിലേക്ക് പോയത്. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടിലും ഹൃദയാഘാതം എന്നാണ് മരണകാരം എന്നാണ് പറഞ്ഞിരിക്കുന്നത്. ചങ്ങനാശ്ശേരി സ്വദേശിയാണ് അദ്ദേഹഗ. ഭാര്യ വീടായ കോട്ടയം പൂവന്തുരുത്തില്‍ കഴിഞ്ഞ ദിവസം രാവിലെ  ഇവര്‍ കുടുംബവും ഒത്ത് എത്തിയിരുന്നു. യു.കെ. യിലെ എന്‍എച്ച്എസ് ട്രസ്റ്റില്‍ നഴ്‌സായിരുന്ന രശ്മി നായരാണ് ഭാര്യ. ഇവര്‍ ഒരുമിച്ച് മകന്‍, അമന്‍, എന്നിവരുടെ കൂടെയാണ് നാട്ടിലേക്ക് എത്തിയത്. ഇദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ഗോപാലകൃഷ്ണ മേനോനും ശ്രീകലയുമാണ്, ഇവര്‍ പെരുന്ന അമൃതവര്‍ഷിണി കുടുംബത്തിലാണ് കഴിഞ്ഞു.

യു.കെയിലുള്ള സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന വിശാഖ് മേനോന്‍ ഹിന്ദു സമാജം എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും, സോമര്‍സെറ്റ് മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ അംഗവുമായിരുന്നു. കൂടാതെ, യുക്മയുടെ മുന്‍ അസോസിയേഷന്‍ പ്രതിനിധിയെന്ന നിലയിലും അദ്ദേഹം വലിയ തോതില്‍ പ്രവര്‍ത്തിച്ചു. പല വര്‍ഷങ്ങളായി യോവിലില്‍ താമസിച്ചിരുന്ന വിശാഖ്, പുതിയ ജോലി കിട്ടിയതിനെ തുടര്‍ന്ന് യുകെയിലെ ഷെഫീല്‍ഡ് എന്ന സ്ഥലത്തേക്ക് മാറുന്നതിനുള്ള ഒരുക്കത്തിലായിരുന്നു. എന്നാല്‍, യുകെയിലെ പുതിയ കാര്യങ്ങള്‍ക്ക് മുന്നോടിയായി നാട്ടിലെത്തി ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിനിടെ, അപ്രതീക്ഷിതമായി ഹൃദയാഘാതം മൂലം അദ്ദേഹം മരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ മരണത്തില്‍ നാട്ടുകാരും ബന്ധുക്കളും എല്ലാം അതീവ ദുഃഖത്തിലായിരിക്കുകയാണ്. ഭാര്യയെയും മക്കളെയും എന്ത് പറ്ഞ്ഞ് ആശ്വസിപ്പിക്കണം എന്ന് പറയാന്‍ പോലും ആര്‍ക്കും കഴിയുന്നില്ല. സംസ്‌കാരം ഇന്ന് ഒന്‍പതിന് നടക്കും.

what happened to uk malayali

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES