Latest News

പ്രണയിക്കുന്നവര്‍ക്ക് ബിഗ്‌ബോസില്‍ പ്രത്യേക ഓഫറോ; ശ്രീശാന്തിന് ബിഗ്‌ബോസില്‍ ലഭിക്കുന്നത് ഏറ്റവും കുറവ് പ്രതിഫലം; താരങ്ങളെ ഹൗസില്‍ പിടിച്ചുനിര്‍ത്തുന്നത് വന്‍തുക നല്‍കിയെന്ന് ആരോപണം

Malayalilife
topbanner
പ്രണയിക്കുന്നവര്‍ക്ക് ബിഗ്‌ബോസില്‍ പ്രത്യേക ഓഫറോ; ശ്രീശാന്തിന് ബിഗ്‌ബോസില്‍ ലഭിക്കുന്നത് ഏറ്റവും കുറവ് പ്രതിഫലം; താരങ്ങളെ ഹൗസില്‍ പിടിച്ചുനിര്‍ത്തുന്നത് വന്‍തുക നല്‍കിയെന്ന് ആരോപണം



മലയാളം ബിഗ്ബോസിന് ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിക്കൊടുത്തത് പേളി-ശ്രീനിഷ് പ്രണയമായിരുന്നു. ഇവര്‍ പ്രണയത്തിലായതോടെയാണ് ഷോയുടെ റേറ്റിങ്ങ് കുതിച്ചുയര്‍ന്നത്. എന്നാല്‍ ഇപ്പോള്‍ ബിഗ് ബോസില്‍ നിന്നും പുറത്തുവരുന്നത് ഒരു കള്ളക്കളിയുടെ കഥയാണ്. പ്രണയിക്കുന്നവര്‍ക്ക് വന്‍തുക പ്രതിഫലം നല്‍കിയാണ് ബിഗ്ബോസില്‍ പിടിച്ചുനിര്‍ത്തുന്നത് എന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ഹിന്ദി ബിഗ്ബോസിന് നേരെയാണ് ഇത്തരം ഒരു ആരോപണം ഉയര്‍ന്നിരിക്കുന്നതെങ്കിലും മലയാളത്തിലും സമാനമായിരിക്കില്ലേ കാര്യങ്ങള്‍ എന്നാണ് ബിഗ്ബോസ് ആരാധകര്‍ ചോദിക്കുന്നത്. ഹിന്ദി ബിഗ്ബോസില്‍ 65കാരനായ ഗായകന്‍ അനൂപ് എത്തിയത് 29കാരിയായ കാമുകിയെ കൂട്ടിയാണ്. ഇവരുടെ പ്രണയരംഗങ്ങളില്‍ കൂടി ഓഫര്‍ നല്‍കി ആഴ്ചയില്‍ 45 ലക്ഷം രൂപ നല്‍കിയാണ് ബിഗ്ബോസിലെത്തിച്ചത് എന്നാണ് ഇപ്പോള്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം മലയാളിയായ ക്രിക്കറ്റ് താരം ശ്രീശാന്തിന് നല്‍കുന്നത് അഞ്ചുലക്ഷം രൂപ മാത്രമാണെന്നും മാധ്യമങ്ങള്‍ പറയുന്നുണ്ട്. ബിഗ്‌ബോസിലെ 17 മത്സരാര്‍ത്ഥികളില്‍ ഏറ്റവും കുറവ് പ്രതിഫലം ലഭിക്കുന്ന മത്സരാര്‍ത്ഥിയാണ് ശ്രീശാന്ത് എന്നാണ് റിപ്പോര്‍ട്ട്. 

സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തുന്ന ഷോയില്‍ ശ്രീശാന്ത് പങ്കെടുക്കാന്‍ എത്തിയത് വലിയ പ്രതീക്ഷയോടെയാണ് മംലയാളികള്‍ നോക്കിക്കണ്ടത്. എന്നാല്‍ തുടക്കം മുതല്‍ തന്നെ ശ്രീശാന്ത് വിവാദങ്ങള്‍ക്കു നടുവിലായിരുന്നു. ഗ്രൗണ്ടിലെപ്പോലെ തന്നെ ചൂടന്‍ സ്വഭാവക്കാരനായാണ് ശ്രീ പലപ്പോഴും മറ്റുള്ളവരോട് ഇടപഴകുന്നതെന്ന പരാതി വ്യാപകമായി ഉയര്‍ന്നുവന്നിരുന്നു. പരിപാടിയിലെത്തി രണ്ടു ദിവസം പിന്നിട്ടപ്പോള്‍തന്നെ പുറത്തു പോകണമെന്ന നിലപാടിലായിരുന്നു താരം. 

എന്നാല്‍  ദേശീയമാധ്യമങ്ങളിലൂടെ പുറത്തുവന്ന ശ്രീശാന്തിന് ലഭിക്കുന്ന പ്രതിഫല തുക പ്രേക്ഷകരെ ഞെട്ടിച്ചിരിക്കയാണ്. ആഴ്ചയില്‍ അഞ്ചുലക്ഷം രൂപയാണ് ശ്രീശാന്തിന്റെ പ്രതിഫലം. ടെലിവിഷന്‍ താരം കരണ്‍വീര്‍ ബൊഹ്റയ്ക്കും നടി നേഹ പെന്‍ഡ്സെയ്ക്കും 20 ലക്ഷമാണ് ലഭിക്കുന്നത്. 15 ലക്ഷവുമായി ദിപിക കക്കര്‍ തൊട്ടുപുറകിലുണ്ട്. ഏറെ ആരോപണങ്ങള്‍ ഏല്‍ക്കേണ്ടി വന്ന താരത്തിനു പ്രതിഫലത്തില്‍ അവഗണനയാണ് എന്നു പുറത്തു വന്നതോടെ സോഷ്യല്‍മീഡിയയില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. മലയാളത്തില്‍ ശ്രീനിക്കും പേളിക്കും പ്രതിഫലം കൂടുതല്‍ കിട്ടിയോയെന്നും സോഷ്യല്‍മീഡിയയില്‍ പലരും തിരക്കുന്നുണ്ട്. 

Read more topics: # Bigboss,# Sreeshanth,# Salary
Hindi bigboss Sreeshanth gets the low salary

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES