Latest News

സ്വയം സ്‌നേഹിക്കുക എന്നതാണ് ഞാന്‍ ജീവിതത്തില്‍ പഠിച്ച വലിയ പാഠം; പ്രണയഭംഗത്തെക്കുറിച്ച് മനസ്സു തുറന്ന് തെന്നിന്ത്യന്‍ നടി ശ്രുതി ഹാസന്‍

Malayalilife
topbanner
   സ്വയം സ്‌നേഹിക്കുക എന്നതാണ് ഞാന്‍ ജീവിതത്തില്‍ പഠിച്ച   വലിയ  പാഠം; പ്രണയഭംഗത്തെക്കുറിച്ച് മനസ്സു തുറന്ന് തെന്നിന്ത്യന്‍ നടി  ശ്രുതി ഹാസന്‍

ഗായികയായി എത്തി നടിയായി മാറിയ താരമാണ് കമല്‍ഹാസന്റെ മകള്‍ ശ്രുതി ഹാസന്‍. 33 വയസായിട്ടും ഇതുവരെ കല്യാണത്തെപറ്റി ശ്രുതി ചിന്തിച്ചിട്ടില്ല. എങ്കിലും പ്രണയങ്ങളും പ്രണയപരാജയങ്ങളും ശ്രുതി അറിഞ്ഞിരുന്നു. ലണ്ടന്‍ സ്വദേശിയും തിയേറ്റര്‍ ആര്‍ട്ടിസ്റ്റുമായ മൈക്കിള്‍ കൊര്‍സലെയുമായി മാസങ്ങളായി ശ്രുതി പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ പ്രണയബന്ധം തകര്‍ന്നത് നടിയെ മാനസികമായി തളര്‍ത്തിയിരുന്നു. ഇപ്പോള്‍ പുതുവര്‍ഷപ്രതിജ്ഞയെകുറിച്ചും പ്രണയഭംഗത്തെകുറിച്ചും മനസുതുറന്ന് താരം രംഗത്തെത്തിയിരിക്കുകയാണ്.

മൈക്കിള്‍ കൊര്‍സലെയും ശ്രുതിയുമായുള്ള ഡേറ്റിങ്ങ് പരസ്യമായിരുന്നു. ഇവരുടെ വിവാഹം ഉടന്‍ ഉണ്ടാകുമെന്ന് പ്രചരിക്കുന്നതിന് ഇടയിലാണ് ശ്രുതിയുമായി പിരിഞ്ഞെന്ന് മൈക്കിള്‍ ട്വീറ്റ് ചെയ്തത്. ജീവിതം ഞങ്ങളെ ഭൂമിയുടെ രണ്ടറ്റത്താക്കി മാറ്റിയിരിക്കുന്നു. അതിനാല്‍ ഇനി ഞങ്ങളുടെ യാത്ര തനിച്ചായിരിക്കും. എങ്കിലും ഈ ചെറുപ്പക്കാരി എപ്പോഴും എനിക്കു പ്രിയപ്പെട്ടവളായിരിക്കും. പ്രണയത്തകര്‍ച്ചയെക്കുറിച്ച് മൈക്കിളിന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു. ഇപ്പോള്‍ ശ്രുതിയുടെ പ്രതികരണം ശ്രദ്ധനേടുകയാണ്.

പ്രണയഭംഗം നല്‍കിയ വര്‍ഷത്തിനൊടുവില്‍ സ്വയം സ്‌നേഹിക്കുക എന്നതാണ് ജീവിതത്തില്‍ താന്‍ പഠിച്ച വലിയ പാഠമെന്നും ശ്രുതി പറയുന്നു. സമൂഹമാധ്യമത്തിലൂടെയാണ് പോയ വര്‍ഷത്തെയും വരും വര്‍ഷത്തിലെ പ്രതീക്ഷകളെക്കുറിച്ചും ശ്രുതി വിശദീകരിച്ചത്. ഞാന്‍ അത്രപെട്ടെന്നൊന്നും തളരുന്ന സ്വഭാവക്കാരിയല്ല. നിഷകളങ്കയായതിനാല്‍ ചുറ്റുമുള്ള പലര്‍ക്കും എന്നെ പറ്റിക്കാനായേക്കാം. എന്തായാലും പ്രണയം എനിക്ക് നല്ല അനുഭവമായിരുന്നു. പ്രണയിക്കുന്നവര്‍ക്കു നല്‍കാന്‍ പ്രത്യേകിച്ചൊരു ഉപദേശവുമില്ല. നല്ല ആളുകള്‍ നല്ല സമയത്ത് നന്നായി പെരുമാറും. അതേ ആളുകള്‍ തന്നെ ചീത്ത സമയത്തു ചീത്തയായും. എന്തായാലും പശ്ചാത്തപിക്കാന്‍ ഞാനില്ല. കുറ്റബോധവുമില്ല. ജീവിതത്തിലെ ഏറ്റവും വലിയ സ്‌നേഹബന്ധത്തിനുവേണ്ടിയാണു ഞാന്‍ കാത്തിരിക്കുന്നത്. അത് അനുഗ്രഹിക്കുമ്പോള്‍ തീര്‍ച്ചയായും അതേക്കുറിച്ചു പറയാം ശ്രുതി ഒരിക്കല്‍ പറഞ്ഞു

വളരെ ഇമോഷണലായ വ്യക്തിയാണ് ഞാനെന്ന് അറിയാവുന്നതുകൊണ്ടാണ് അവര് അത് മുതലെടുക്കുന്നത്. എങ്കിലും ഞാന് പറയും പ്രണയം നല്ല അനുഭവമായിരുന്നു. എനിക്ക് അതില് പശ്ചാത്താപമില്ല. അത് മികച്ച ഒരു അനുഭവം തന്നെ ആയിരുന്നു. ഞാന് ഒരുപാട് കാര്യങ്ങള് പഠിച്ചു. പക്ഷേ ഞാനെന്നും മികച്ച പ്രണയത്തിനെ അന്വേഷിച്ചുകൊണ്ടിരിക്കും. അങ്ങനെ ഒന്ന് വന്ന് ചേര്ന്നാല് ഇതിനായാണ് ഞാന് കാത്തിരുന്നതെന്ന് സന്തോഷത്തോടെ തന്നെ ഞാന് പ്രഖ്യാപിക്കും. ശ്രുതി വ്യക്തമാക്കുന്നു. തകര്‍ന്ന പ്രണയബന്ധം കാരണം വിഷമം അനുഭവിച്ചങ്കെിലും സുഹൃത്തുകളാണ് തനിക്ക് പിന്തുണ നല്‍കി ജീവിതത്തിലേക്ക് തിരികേ എത്തിച്ചതെന്നും ശ്രുതി കുറിച്ചിട്ടുണ്ട്.

 

 

Read more topics: # actress sruthi hasan,# about her,# breakup
actress sruthi hasan about her breakup

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES