വിവാഹത്തിന് ശേഷം അഭിനയ ലോകത്ത് എത്തിയ അപൂര്‍വ്വം ചില നടന്മാരില്‍ ഒരാളാണ് തമിഴ് നടന്‍ ആണ് മാധവന്‍. മണി രത്നം സംവിധാനം ചെയ്ത 2000ല്‍ പുറത്തിറങ്ങിയ അലൈപായുതേ എന്ന ചിത്രത്തില്‍ കൂടി ആയിരുന്നു നടന്‍ സിനിമാ പ്രവേശം. ചോക്ലേറ്റ് ബോയ് എന്ന് അറിയപ്പെടുന്ന താരത്തിന് ഇപ്പോഴും ആരാധകര്‍ ഏറെയാണ്. അത്തരമൊരു ആരാധികയ്ക്ക് നടന്‍ നല്കിയ മാസ് മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
സാമൂഹ്യമാധ്യമത്തില്‍ മാധവന്‍ കഴിഞ്ഞ ദിവസം ഒരു സെല്‍ഫി ഷെയര്‍ ചെയ്തു. താന്‍ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്യുന്ന പുതിയ ചിത്രമായ 'റോക്കറ്ററി'യിലെ സാള്‍ട്ട് ആന്‍ഡ് പേപ്പര്‍ ലുക്കില്‍ ഉള്ള ഒരു ചിത്രമായിരുന്നു മാധവന്‍ പങ്കുവെച്ചിരുന്നത്. അതിന് ഒരു ആരാധികയുടെ കമന്റ് ഇങ്ങനെയായിരുന്നു. പതിനെട്ടുകാരിയായ ഞാന്‍ താങ്കളെ വിവാഹം കഴിക്കണമെന്ന് ആഗ്രഹിക്കുന്നത് തെറ്റാണോ. ആരാധികയുടെ കമന്റിന് മാധവന്റെ മറുപടിയുമായെത്തി. ആദ്യം ഒരു ചിരിയായിരുന്നു. കൂടുതല്‍ മെച്ചപ്പെട്ട ഒരാളെ താങ്കള്‍ കണ്ടെത്തുമെന്നായിരുന്നു മാധവന്റെ മറുപടി.
മാധവന്റെ മറുപടിയെ നിറഞ്ഞ പ്രശംസയോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ പ്രതിയായി മുദ്ര കുത്തപ്പെട്ട ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണിത്.
ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് അനുകൂലമായി സുപ്രീം കോടതി വിധി വരുന്നതിനും മുമ്പേ നമ്പി നാരായണന്റെ ജീവിതം സിനിമയാകുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ആനന്ദ് മോഹനാണ് റോക്കട്രി: ദ് നമ്പി ഇഫക്ട്' എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും. നമ്പി നാരായണന്‍ രചിച്ച 'റെഡി ടു ഫയര്‍: ഹൗ ഇന്ത്യ ആന്‍ഡ് ഐ സര്‍വൈവ്ഡ് ദ് ഐഎസ്ആര്‍ഒ സ്‌പൈ കേസ്' എന്ന പുസ്തകത്തെ ആധാരമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത്