Latest News

പരസ്പരത്തിലെ സൂരജ് വളര്‍ത്തുന്ന ഓമനമൃഗം; കണ്ടാല്‍ ഓന്തിനെ പോലെ പേടി തോന്നുന്ന ഇഗ്വാന; സീരിയല്‍ നടന്‍ വിവേക് ഗോപന്റെ പുതിയ പെറ്റിനെ കണ്ട് ഞെട്ടി പ്രേക്ഷകര്‍

Malayalilife
topbanner
 പരസ്പരത്തിലെ സൂരജ് വളര്‍ത്തുന്ന ഓമനമൃഗം; കണ്ടാല്‍ ഓന്തിനെ പോലെ  പേടി തോന്നുന്ന ഇഗ്വാന; സീരിയല്‍ നടന്‍ വിവേക് ഗോപന്റെ പുതിയ പെറ്റിനെ കണ്ട് ഞെട്ടി പ്രേക്ഷകര്‍

ഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സൂപ്പര്‍ഹിറ്റ് സീരിയല്‍ പരസ്പരത്തിലെ സൂജ് എന്ന കഥാപാത്രത്തെ അത്രപെട്ടെന്നൊന്നും മലയാളികള്‍ മറക്കില്ല. നായികയായ ദീപ്തി ഐപിഎസിന്റെ സര്‍വ്വഗുണ സമ്പന്നനായ സൂരജിന്റെ വേഷം സീരിയലില്‍ അവതരിപ്പിച്ചത് വിവേക് ഗോപനാണ്. സീരിയല്‍ തീര്‍ന്നെങ്കിലും വിവേക് ഇപ്പോള്‍ ശ്രദ്ധ നേടുന്നത് താരം വളര്‍ത്തുന്ന ഓമനമൃഗത്തിന്റെ പേരിലാണ്.

ഇതാണ് സൂരജിന്റെ പുതിയ വളര്‍ത്ത് മൃഗം. വളര്‍ത്തുമൃഗത്തിനേക്കാള്‍ വളര്‍ത്തുജീവി എന്ന് പറയുന്നതാകും കുറച്ച് കൂടി നല്ലത്. കാഴ്ചയില്‍ ഒരു ഓന്തിനെ പോലെ ഉണ്ടെങ്കിലും സംഗതി ഇഗ്വാനയാണ്. പല്ലി വര്‍ഗത്തില്‍ പെട്ട സസ്യഭുക്കായ ഒരു ജീവിയാണ് ഇഗ്വാന. കണ്ടാല്‍ ഓന്തിനെ പോലെ ഇരിക്കുന്ന ഇഗ്വാനയെ ഇപ്പോള്‍ പലയിടത്തും ഓമനമൃഗമായി വളര്‍ത്തുന്നുണ്ട്. പതിനായിരം രൂപ മുതല്‍ മുകളിലേക്കാണ് ഇഗ്വാനയുടെ വില.

ബ്രാറ്റ് എന്നാണ് വിവേക് ഗോപന്‍ തന്റെ വളര്‍ത്തുജീവിക്ക് ഇട്ടിരിക്കുന്ന പേര്. സോഷ്യല്‍മീഡിയയിലാണ് തന്റെ കുടുംബത്തിലെ പുതിയ അംഗത്തിന്റെ വിശേഷം വിവേക് പങ്കുവച്ചത്. ഒരു ഓമനമൃഗത്തെ വളര്‍ത്തണമെന്ന് ഏറെ കാലത്തെ ആഗ്രഹമായിരുന്നെന്നും എന്നാല്‍ ഫല്‍റ്റിലായതിനാല്‍ ഒന്നിനെയും വളര്‍ത്താന്‍ കഴിയുമായിരുന്നില്ലെന്നും വിവേക് പറയുന്നു. എന്നാല്‍ ഇഗ്വാനയെ വളര്‍ത്താന്‍ വലിയ സ്ഥലം ആവശ്യമില്ലെന്നതും അയല്‍ക്കാര്‍ക്കും ശല്യമില്ലാതെ വളര്‍ത്താന്‍ കഴിയും എന്ന മേന്‍മ ഉള്ളതിനാലുമാണ് ഇത്തത്തില്‍ ഒന്നിനെ സ്വന്തമാക്കിയതെന്നും വിവേക് കൂട്ടിച്ചേര്‍ത്തു. ഓന്തിനെ പോലെ തോന്നുമെങ്കലും ഓന്ത് അല്ലെന്നും കണ്ടാല്‍ പേടി തോന്നുമെങ്കിലും നിരുപദ്രവകാരിയായ ജീവിയാണ് ഇഗ്വാനയെന്നും വിവേക് വ്യക്തമാക്കുന്നു. എന്താലായും വിവേകിന്റെ ഓമനമൃഗമാണ് ഇപ്പോള്‍ സീരിയല്‍ ലോകത്തെ സംസാരവിഷയം. കൂടുതല്‍ നടീ നടന്‍മാര്‍ ഇഗ്വാനയെ സ്വന്തമാക്കാനായി ഇറങ്ങിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്.

സീരിയല്‍ ലോകത്തെ പുതുപുത്തന്‍ വാര്‍ത്തകളും സെലിബ്രിറ്റീസിന്റെ വിശേഷങ്ങളും ഉടനടിയറിയാന്‍ സബ്സ്‌ക്രൈബ് ചെയ്യൂ മലയാളി ലൈഫ്. ഒപ്പം അടുത്തുള്ള ബെല്‍ ബട്ടണ്‍ കൂടി ക്ലിക്ക് ചെയ്താല്‍ ഞങ്ങള്‍ വീഡിയോ അപ്ലോഡ് ചെയ്യൂന്ന ഉടന്‍ തന്നെ നിങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കും.

meet-bratt-vivek-gopans-new-exotic-pet

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES