മലയാളത്തിലെ മുന്‍നിര സംവിധായകരിലൊരാളായ ഷാജി കൈലാസും ഭാര്യ ആനിയും പ്രണയിച്ച് വിവാഹിതരായവരാണ്. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്ത് വിവാഹിതയായ താരമാണ് ചിത്ര എന്ന ആനി. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളിലൊരാള്‍ കൂടിയാണ് ഇവര്‍. ഇന്നും താരത്തിന്റെ തിരിച്ചുവരവ് കാത്തിരിക്കുന്ന ആരാധകരുണ്ട്. 1996 ലാണ് ഷാജി കൈലാസും ആനിയും വിവാഹിതരാകുന്നത്. മൂന്ന് ആണ്‍മക്കളാണ് ദമ്പതികള്‍ക്ക്. ജഗന്നാഥന്‍, ഷാരോണ്‍, റോഷന്‍. തങ്ങളുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ഷാജി കൈലാസ് മനസ്സ് തുറന്നിരിക്കയാണ്.
അരുണാചലം സ്റ്റുഡിയോയില്‍ വച്ചാണ് ചിത്രയെ ഷാജി കൈലാസ് നേരില്‍ക്കാണുന്നത്. അതിനുമുമ്പ് പല മാഗസിനുകളിലും കണ്ട ആ മുഖം പെട്ടെന്ന് തന്റെ മനസ്സില്‍ ഒരിടം നേടിയെന്ന് തനിക്കു തോന്നിയെന്ന് ഷാജി കൈലാസ് പറയുന്നു. അതിനുശേഷമാണ് രുദ്രാക്ഷം എന്ന സിനിമയിലേക്ക് ആനിയെ ക്ഷണിക്കുന്നത്. ലൊക്കേഷനില്‍ പൊതുവെ താന്‍ വളരെ കടുംപിടുത്തക്കാരനാണ്. ചിത്രയാണെങ്കില്‍ എല്ലാവരോടും ചിരിച്ചുകളിച്ച് തമാശ പറഞ്ഞുനടക്കുന്ന സ്വഭാവക്കാരിയും. അവളുടെ തമാശയും കളിയുമെല്ലാം അവളറിയാതെ താനാസ്വദിക്കുന്നുണ്ടായിരുന്നുവെന്ന് ഷാജി കൈലാസ് പറയുന്നു.
അതിനിടയില്‍ ചിത്ര മറ്റു സിനിമകളില്‍ സജീവമായിരുന്നു. മഴയെത്തും മുന്‍പേ എന്ന സിനിമ ചിത്രയ്ക്ക് മികച്ച നടിക്കുള്ള അവാര്‍ഡ് നേടിക്കൊടുത്തു. ഒന്ന് അഭിനന്ദിക്കണമെന്ന് തോന്നിയപ്പോള്‍ അവരുടെ വീട്ടിലെ ലാന്‍ഡ് ഫോണില്‍ വിളിച്ചുവെന്നും അച്ഛനാണ് കോള്‍ എടുത്തത്. അദ്ദേഹത്തോട് വിവരം പറഞ്ഞപ്പോള്‍ ആനിക്ക് ഫോണ്‍ കൊടുത്തുവെന്നും അദ്ദേഹം പറയുന്നു. ഒരിക്കല്‍ താനും രണ്‍ജിപണിക്കരും സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ ചിത്രയെക്കുറിച്ച് പറഞ്ഞു. തനിക്ക് ചിത്രയെ വിവാഹം കഴിക്കാന്‍ താത്പര്യം ഉണ്ടെന്ന് രണ്‍ജിപണിക്കര്‍ ചിത്രയോട് പറഞ്ഞു. അവളില്‍ നിന്നും അനുകൂലമായ മറുപടിയാണ് കിട്ടിയത്. എന്നാല്‍ തങ്ങള്‍ ഒരിക്കല്‍പ്പോലും ഫോണില്‍ സംസാരിക്കുകയോ പരസ്പരം കത്തയയ്ക്കുകയോ ചെയ്തിട്ടില്ലെന്നും ഒരു ഗോസിപ്പുകളിലും തങ്ങള്‍ തമ്മില്‍ പ്രണയത്തിലാണെന്ന് വന്നിട്ടില്ലെന്നും ഷാജി കൈലാസ് പറയുന്നു.
ഒരിക്കല്‍ എന്തോ ആവശ്യത്തിനായി ചെന്നൈയ്ക്ക് പോകാന്‍ തയ്യാറായി വിമാനത്താവളത്തിലെത്തിയപ്പോള്‍ അവിടെ ചിത്രയെ കണ്ടു. ടിക്കറ്റ് നോക്കിയപ്പോള്‍ അടുത്തടുത്ത സീറ്റും. ചിത്രയെ കണ്ട നിമിഷം മുതല്‍ തന്റെ പെണ്ണായി സങ്കല്‍പ്പിച്ചിരുന്നുവെന്നും ആനിയോടുളള പ്രണയം തുറന്നുപറഞ്ഞ നിമിഷം മുതല്‍ അവളുടെ വിരലില്‍ അണിയിക്കാന്‍ ഒരു മോതിരവുമായാണ് നടന്നതെന്നും ഷാജി കൈലാസ് പറയുന്നു. ഫ്ളൈറ്റില്‍ കയറിയിരുന്നു. വിമാനം പറന്നുതുടങ്ങി. വിമാനത്തില്‍ വച്ച് ചിത്രയെ താന്‍ വിവാഹമോതിരമണിയിച്ചുവെന്നും ഷാജികൈലാസ് പറയുന്നു. തേ സമയം ഷാജി കൈലാസിന് വീട്ടില്‍ വിവാഹാലോചനകള്‍ നടക്കുന്ന സമയമായിരുന്നു. വീട്ടിലെ മാഗസിനില്‍ ചിത്രയുടെ ഫോട്ടോ കാണിച്ചുകൊടുത്തെന്നും അമ്മ ജാനകിക്ക് ചിത്രയെ ഒരുപാടിഷ്ടമായെന്നും ഷാജി കൈലാസ് പറയുന്നു.
കുറച്ച് ദിവസങ്ങള്‍ക്കു ശേഷം ഒരു സിനിമയുടെ ആവശ്യത്തിനായി ബോംബെയില്‍ പോവുകയാണെന്നു പറഞ്ഞ് ഷാജി കൈലാസ് ബാഗുമായി വീട്ടില്‍ നിന്നിറങ്ങി. പക്ഷേ തന്റെ വണ്ടി വന്നു നിന്നത് ചിത്രയുടെ വീടിന്റെ പുറകിലാണെന്നും ആ സമയം ചക്ക പഴുത്തോ എന്നു നോക്കാനെന്ന വ്യാജേന തന്നെയും നോക്കി പറമ്പില്‍ കാത്തിരിക്കുകയായിരുന്നു ചിത്രയെന്നും അദ്ദേഹം പറയുന്നു. അവിടുന്ന് ഇരുവരും നേരെ പോയത് സുരേഷ്ഗോപിയുടെ വീട്ടിലേക്കും. തങ്ങളെ ഒരുമിച്ച് കണ്ടപ്പോള്‍ സുരേഷ്ഗോപിക്ക് കാര്യം മനസ്സിലായില്ല.
എല്ലാം തുറന്നു പറഞ്ഞപ്പോഴാണ് തങ്ങള്‍ പ്രണയത്തിലാണെന്ന് സുരേഷ് ഗോപി അറിയുന്നത്. അങ്ങനെ അവിടെ വച്ച് തങ്ങളുടെ രജിസ്റ്റര്‍ വിവാഹം നടന്നുവെന്നും അദ്ദേഹം പറയുന്നു. രണ്‍ജിപണിക്കരാണ് പ്രസ്മീറ്റ് നടത്തി വിവാഹക്കാര്യം പുറത്തറിയിക്കുന്നത്. വേണുനാഗവള്ളി, മണിയന്‍പിള്ള രാജു, ജഗദീഷ് എന്നിവരാണ് തന്റെയും ചിത്രയുടെയും വീട്ടില്‍ വിവാഹക്കാര്യം അറിയിച്ചതെന്നും തന്റെ അച്ഛന് അന്നൊരുപാട് സങ്കടം വന്നുവെന്നും ഷാജി കൈലാസ് പറയുന്നു. പിന്നീട് വീടിനടുത്തുളള ദേവീക്ഷേത്രത്തില്‍ വച്ച് ഷാജി കൈലാസ് വീണ്ടും ആനിയെ വിവാഹം ചെയ്യുകയായിരുന്നു