Latest News

എന്റെ അറിവോടെ അല്ല മകൾ സിനിമയിൽ അഭിനയിച്ചത്; അത് വേണ്ട മോളെ എന്ന് പറഞ്ഞപ്പോൾ പിണക്കവും പരിഭവവും ഉണ്ടായെന്നു നടൻ വിജയകുമാർ 

Malayalilife
topbanner
 എന്റെ അറിവോടെ അല്ല മകൾ സിനിമയിൽ അഭിനയിച്ചത്; അത് വേണ്ട മോളെ എന്ന് പറഞ്ഞപ്പോൾ പിണക്കവും പരിഭവവും ഉണ്ടായെന്നു നടൻ വിജയകുമാർ 

ലയാളത്തിൽ ഏതാനും ചെറിയ കഥാപാത്രങ്ങൾ ചെയ്ത പ്രശസ്ത ചലച്ചിത്ര നടനാണ് വിജയകുമാര്‍.1990 കള്‍ മുതല്‍ സിനിമയില്‍ സജീവമായ താരം നൂറിലധികം മലയാലം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നായകന്റെ കൂടെയും വില്ലനായുമൊക്കെ പല സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആദ്യം നായകനായും പിന്നീട് വില്ലനായും തുടരുകയായിരുന്നു താരം. ചെറിയ വേഷങ്ങളാണ് ചെയ്തതെങ്കിലും അതെല്ലാം ശ്രദ്ധേയമായിരുന്നു. പ്രൊഡ്യൂസര്‍ എസ് ഹെന്‍ഡ്രിയുടെയും ലിസിയുടെയും മകനായി തിരുവനന്തപുരത്ത് ജനിച്ചു. അഭിനയത്തില്‍ മാത്രമല്ല എഡിറ്റിംഗ് രംഗത്തും നിര്‍മ്മാണത്തിലും വിജയ്കുമാര്‍ സജീവമായിരുന്നു.

തിരുവനന്തപുരം സെയിന്റ് മേരീസ് സ്കൂളിലും മഹാത്മാ ഗാന്ധി കോളേജിലുമാണ് വിജയകുമാർ
പഠിച്ചത്. ബിനു ഡാനിയേൽ എന്ന പെൺകുട്ടിയെ പ്രണയിച്ചു വിവാഹം ചെയ്യുകയായിരുന്നു. ഇരുവർക്കും രണ്ടു പെൺകുട്ടികളുണ്ട്. അർത്ഥനയും എൽസയും. നാൾക്ക് ശേഷം വിജയകുമാർ ബിനു ദമ്പതികൾ വേർപിരിഞ്ഞു. നടന്റെ മകളും സിനിമയിൽ സജീവമാണ്.  നടിയാണ് അര്‍ത്ഥന വിജയകുമാര്‍.ചലച്ചിത്ര നടൻ വിജയകുമാറിന്റെ മകളാണ്.തിരുവനന്തപുരം മാർ ഇവനിയസ് കോളേജ് വിദ്യാർത്ഥിനിയാണ്‌. വിപിന്‍ദാസ് സംവിധാനം നിര്‍വ്വഹിച്ച് 2016ല്‍ പ്രദര്‍ശനത്തിനെത്തിയ 'മുദ്ദുഗവു' ആണ് ആദ്യചിത്രം. സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് ആയിരുന്നു ചിത്രത്തിലെ നായകന്‍. ഈ ചിത്രത്തിനുശേഷം അര്‍ത്ഥന തമിഴിലേക്ക് കടന്നു. തമിഴ് ചിത്രത്തിനുപുറമെ തെലുങ്ക് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

നടന്റെ മകൾ എന്ന രീതിയിൽ അല്ല നടിക്ക് സിനിമയിൽ അവസരം കിട്ടിയത്. സ്വാന്തനം കഴിവ് കൊണ്ട് സിഎൻമയിൽ കയറിയ നടിയാണ് അർദ്ധന. അച്ഛന്റെ പേരിൽ അറിയാൻ എനിക്ക് താല്പര്യമില്ല എന്നാണ് താരം പറഞ്ഞത്. അച്ഛനും അമ്മയും വേർപിരിഞ്ഞവരാണ്. ഇപ്പോൾ വിജയകുമാർ എവിടെയാണെന്ന് പോലും ഞങ്ങൾക്ക് അറിയില്ല എന്നും താരം പറഞ്ഞിരുന്നു. വിജയകുമാറിന്റെ മകൾ അല്ലാ താൻ എന്നും ബിനുവിന്റെ മാത്രം മകളാണ് താൻ എന്നുമാണ് താരം പറഞ്ഞത്. ഇപ്പോൾ തന്റെ മകളെ കുറിച്ച മനസ്സ് തുറക്കുകയാണ് നടൻ വിജയകുമാർ.

വിവാഹത്തെ കുറിച്ചും കുടുംബത്തെ കുറിച്ചും എംജി ശ്രീകുമാര്‍ അവതാരകനായ പറയാം നേടാം പരിപാടിയില്ലാണ്  വിജയകുമാര്‍ മനസുതുറന്നത്. 23ാമത്തെ വയസിലായിരുന്നു തന്‌റെ വിവാഹമെന്ന് നടന്‍ പറയുന്നു. തലസ്ഥാനം എന്ന ചിത്രം കഴിഞ്ഞ ശേഷമായിരുന്നു വിവാഹം. പ്രണയ വിവാഹമായിരുന്നു. എംജി കോളേജില്‍ ഞാന്‍ എക്കണോമിക്‌സ് സെക്കന്‍ഡ് ഇയറും അവള്‍ ഫസ്റ്റ് ഇയര്‍ സൈക്കോളജിയുമാണ് പഠിച്ചത്. അപ്പോഴാണ് വിവാഹം നടക്കുന്നത്. കോളേജില്‍ പഠിക്കുമ്പോള്‍ പ്രണയം ആയിരുന്നു എന്ന് പറയാനേ എനിക്ക് അറിയൂ എങ്ങിനെ ആയിരുന്നു എന്ന് പറയാനാകില്ല. നടന്‍ പറഞ്ഞു. മക്കളും കലാരംഗത്തുണ്ടോ എന്ന ചോദ്യത്തിന് കലാപരമായി ഒന്നുമില്ലെന്ന് നടന്‍ പറയുന്നു.

മകള്‍ മുത്തുഗൗദ എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു. സുരേഷേട്ടന്‌റെ മോന്‌റെ കൂടെ, പക്ഷേ ദൗര്‍ഭാഗ്യമെന്ന് പറയട്ടെ എന്റെ അറിവോടെ ആയിരുന്നില്ല അത്, മോളുടെ ഈ മീഡിയ കമ്മ്യൂണിക്കേഷന്‍ എന്ന് പറയുന്ന വിഷയം ഇപ്പോഴാണ് ഞാന്‍ അത് അറിയുന്നത്. മമ്മൂക്കയുടെ വെളിപ്പെടുത്തൽ.. ഞാന്‍ ഇതേകുറിച്ച് അന്വേഷിക്കാന്‍ വേണ്ടി. ഇവാനിയോസ് കോളേജില്‍ പോയപ്പോള്‍ അവര്‍ പറയുകയുണ്ടായി വിജയകുമാറേ ഇതൊരു കോഴ്‌സാണ്. അപ്പോള്‍ ആ കുട്ടികളുടെ സ്വപ്‌നം എന്ന് പറയുന്നത് സിനിമയാണെന്ന്. മാത്രമല്ല കൂട്ടുകാര്‍ പറയുമല്ലോ അച്ഛന്‍ നടന്‍ ആണല്ലോ അപ്പോ നിനക്കും ആകാമല്ലോ എന്ന്. പക്ഷേ ഞാന്‍ വേണ്ട മോളെ എന്നാണ് പറഞ്ഞത്. അത് നമ്മള്‍ക്ക് ശരിയാകില്ലെന്നും പറഞ്ഞു. അതിന്‌റെ പേരില്‍ പരിഭവവും പിണക്കവും ഒക്കെയുണ്ടാക്കി. അതൊക്കെ തീര്‍ത്തു. ഇപ്പോള്‍ കുഴപ്പമില്ലാതെ പോകുന്നു എന്നും  പരിപാടിയില്‍ വിജയകുമാര്‍ പറഞ്ഞു.

മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയവരുടെ സിനിമകളിലെല്ലാം ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിരുന്നു വിജയകുമാര്‍. കരിയറിന്റെ തുടക്കത്തില്‍ തലസ്ഥാനം, ഉപ്പുകണ്ടം ബ്രദേഴ്‌സ് പോലുളള ചിത്രങ്ങളാണ് നടന്‌റെതായി ശ്രദ്ധിക്കപ്പെട്ടത്.  പിന്നീട് ലേലം, പത്രം, നരസിംഹം, വല്യേട്ടന്‍ എന്നീ ശ്രദ്ധേയ ചിത്രങ്ങളിലും വിജയകുമാര്‍ അഭിനയിച്ചു.  പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും മല്‍സരച്ചഭിനയിച്ച ഡ്രൈവിംഗ് ലൈസന്‍സിലാണ് നടന്‍  ഒടുവിൽ അഭിനയിച്ചത്. സിനിമയില്‍ ഡിവൈഎസ്പി ജോസഫ് ഉണ്ണിയാടന്‍ എന്ന റോളില്‍ വിജയകുമാര്‍ എത്തി.

ACTOR VIJAYAKUMAR SAYS ABOUT HIS MARRIAGE AND DAUGHTER

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES