ആസിഫ് അലി നായകനാകുന്ന ഫാമിലി എന്റര്‍ടെയ്‌നര്‍ 'ആഭ്യന്തര കുറ്റവാളി'യുടെ ട്രെയിലര്‍ റിലീസായി. കിഷ്‌കിന്ധാകാണ്ഡം, രേഖാചിത്രം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹാട്രിക്ക് ഹിറ്റടിക്കാനാണ് ആസിഫിന്റെ വരവ്. നവാഗതനായ സേതുനാഥ് പദ്മകുമാര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം ഉടന്‍ തിയറ്ററുകളിലേക്കെത്തും.
നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസാം സലാം നിര്‍മിക്കുന്നു. ഇന്ത്യയിലെ തിയറ്റര്‍ വിതരണം ഡ്രീം ബിഗ് ഫിലിംസും വിദേശത്ത് ഫാര്‍സ് ഫിലിംസും ആഭ്യന്തര കുറ്റവാളിയുടെ വിതരണം നിര്‍വഹിക്കുന്നു. തുളസി, ശ്രേയാ രുക്മിണി എന്നിവര്‍ നായികമാരായെത്തുന്ന ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ ജഗദീഷ്, ഹരിശ്രീ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അസീസ് നെടുമങ്ങാട്, ജോജി,വിജയകുമാര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ആനന്ദ് മന്മഥന്‍, പ്രേം നാഥ്, നീരജാ രാജേന്ദ്രന്‍, റിനി ഉദയകുമാര്‍, ശ്രീജാ ദാസ് എന്നിവര്‍ അവതരിപ്പിക്കുന്നു.