Latest News

നസ്രിയ എന്നെ വിളിക്കുന്നത് ലക്കി അലി എന്നാണ്; സിനിമകളുടെ വിജയത്തെ കുറിച്ച് വെളിപ്പെടുത്തി നടൻ ഫഹദ് ഫാസില്‍

Malayalilife
 നസ്രിയ എന്നെ വിളിക്കുന്നത്  ലക്കി അലി എന്നാണ്; സിനിമകളുടെ വിജയത്തെ കുറിച്ച് വെളിപ്പെടുത്തി നടൻ  ഫഹദ് ഫാസില്‍

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് നടൻ ഫഹദ് ഫാസിൽ.  'കൈയ്യെത്തും ദൂരത്ത്' എന്ന സിനിമയിലൂടെയാണ് താരം മലയാള സിനിമയിലേക്ക് ചുവട് വച്ചത്. തുടർന്ന് നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രമവതരിപ്പിക്കാൻ താരത്തിന് സാധിച്ചിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ജോജി എന്ന താരത്തിന്റെ ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധയാണ് നേടിയതും. എന്നാൽ ഇപ്പോൾ നസ്രിയ തന്നെ വിളിക്കുന്ന ഒരു പേര് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ് താരം. 

എന്റെ ഭാര്യ എന്നെ വിളിയ്ക്കുന്നത് ലക്കി അലി എന്നാണ്. പലപ്പോഴും സിനിമ വിജയിക്കുന്നത് ഭാഗ്യം കൊണ്ടു മാത്രമാണ്. സത്യത്തില്‍ ഞാന്‍ ഭാഗ്യവാനാണ്. ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് എത്തുകയാണ് ഉണ്ടായത്. മാജിക്കോ റോക്കറ്റ് ശാസ്ത്രമോ ഒന്നുമല്ല. സംഭവിച്ചുപോവുന്നതാണ്. എന്നോട് കഥ പറയുന്നതിനെ ആശ്രയിച്ചിരിക്കും ഞാന്‍ ചെയ്യുന്ന സിനിമകളെന്ന് നടന്‍ പറയുന്നു. ആവര്‍ത്തന വിരസത തോന്നിയാല്‍ ഞാനൊരു കഥയും കേള്‍ക്കില്ല. വളരെ പുതുമയോടെ എന്നോട് സിനിമയുടെ കഥ പറയുമ്പോഴാണ് ഞാന്‍ ആ ചിത്രം ചെയ്യാന്‍ തീരുമാനിക്കുന്നത്.

റീമേക്ക് ചിത്രങ്ങളാണെങ്കിലും കഥ പുതുമയോടെ പറഞ്ഞ് കേള്‍പ്പിച്ചാല്‍ ചെയ്യാന്‍ താല്‍പര്യം തോന്നും. ഒരോ കഥ തന്നെ വ്യത്യസ്ത രീതിയില്‍ പറയുന്നത് കേള്‍ക്കാനും ഇഷ്ടമാണ്. ഫഹദ് സിനിമകള്‍ എല്ലാം വിജയിക്കുന്നതില്‍ എന്തോ ഒരു മാജിക്ക് ഉണ്ടെന്ന് വിശ്വസിക്കുന്നവരുണ്ട്, എന്നാല്‍ അതിലൊരു മാന്ത്രികതയും ഇല്ലെന്നും അഭിമുഖത്തില്‍ നടന്‍ പറഞ്ഞു.

Actor Fahad Fasil words about nazriya call him luck ali

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES