മലയാള സിനിമ പ്രേമികളുടെ പ്രിയ നടനാണ് കൃഷ്ണകുമാർ. നടനായും, വില്ലനായും, സഹനടനായും എല്ലാം തന്നെ താരം മലയാള സിനിമയിൽ തിളങ്ങുകയും ചെയ്തിരുന്നു. അടുത്തിടെയായിരുന്നു താരം ബിജെപി പാര്‍ട്ടിയോടുള്ള ആഭിമുഖ്യം വെളിപ്പെടുത്തിയിരുന്നത്. തുടർന്ന് അത് വലിയ ഒരു സൈബർ ആക്രമണത്തിന് കലാശിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹം ബിജെപി ദേശീയ ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട എ പി അബ്ദുള്ളക്കുട്ടിക്ക് പൂച്ചെണ്ടുകള്‍ നല്‍കി സ്വീകരിച്ചരിക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. കൃഷ്‌ണകുമാർ തന്നെയാണ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ അബ്ദുള്ളകുട്ടിക്ക് എന്റെയും എന്റെ കുടുംബത്തിന്റെയും ആശംസകള്‍ നേർന്ന് കൊണ്ട് പങ്കുവച്ചിരിക്കുന്നത്.
നടൻ പങ്കുവച്ച ചിത്രത്തിന് താഴേ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. എന്നാൽ കമന്റുകൾക്ക് ഒപ്പം അബ്ദുള്ളക്കുട്ടിയെ വിമര്‍ശിക്കുന്നവരും ഏറെയാണ്. നേരത്തെ കൃഷ്ണകുമാർ മോദിയെയും മോദി സര്‍ക്കാരിന്റെ പ്രവൃത്തികളെയും പുകഴ്ത്തി രംഗത്ത് എത്തിയിരുന്നു.
മോദി ഒരു വ്യക്തിയല്ലല്ലോ,പ്രസ്ഥാനമല്ലേ, അങ്ങനെ പറയാന്‍ പല കാരണങ്ങളുണ്ട്. അദ്ദേഹത്തെ അവതാരമായി നമ്മള്‍ കാണാറുണ്ട്. ഇന്ത്യ കൈവിട്ടുപോകുന്നു എന്ന് തോന്നിയ ഒരു സമയമുണ്ടായിരുന്നു. അപ്പോഴാണ് 2014 ല്‍ അദ്ദേഹത്തിന്റെ വരവ്.അതിനുശേഷം ഇന്ത്യയില്‍ വന്ന മാറ്റങ്ങള്‍ നോക്കൂ. ഏറ്റവും അവസാനമായി സ്വാതന്ത്ര്യ ദിനത്തില്‍ അദ്ദേഹം പറഞ്ഞ കാര്യം,നമുക്കത് പലയിടത്തും പറയാന്‍ പറ്റില്ല,സ്ത്രീകളുടെ ആര്‍ത്തവവുമായി ബന്ധപ്പെട്ട കാര്യം അദ്ദേഹം എത്ര മനോഹരമായി അവതരിപ്പിച്ചു.പത്ത് പാഡിന് പത്തു രൂപ.ഒരു പാഡ് ഒരു രൂപയ്ക്ക് കൊടുക്കുകയാണ്.ഞാന്‍ ഒരു സ്ത്രീ സമൂഹത്തില്‍ ജീവിക്കുന്ന ആളാണ്.അഞ്ച് സ്ത്രീകളുടെ കൂടെ ജീവിക്കുന്ന വ്യക്തി.പാഡിന്റെ പ്രാധാന്യമെന്തെന്ന് എനിക്കറിയാം.അവരുടെ ജീവിതത്തില്‍ ഏറ്റവും പ്രാധാന്യമുള്ള ഒരു സംഭവമാണ്. ആര്‍ത്തവത്തെ എത്രയോ മോശമാക്കി ഈ അടുത്തകാലത്ത് നമ്മുടെ കേരളത്തില്‍ ചിത്രീകരിച്ച സംഭവമുണ്ടായിരുന്നു.പ്രധാനമന്ത്രി വലിയ കാര്യമാണ് പറഞ്ഞത്.എങ്ങനെയാണ് അദ്ദേഹത്തോട് നന്ദി പറയേണ്ടത് എന്നറിയില്ല.
ഇതൊക്കെയൊരു പ്രാര്‍ത്ഥനയായിട്ടങ്ങ് പോകും.വീട്ടിലെല്ലാരും പറയും. ഇങ്ങനെയൊരു സംഭവം കണ്ടെത്തിയത് നന്നായി.കാരണം ഉള്‍സ്ഥലങ്ങളിലൊക്കെ എത്രമാത്രം സ്ത്രീകള്‍ ഇതുമായി ബന്ധപ്പെട്ട് ആരോഗ്യപ്രശ്‌നത്താല്‍ ബുദ്ധിമുട്ടുന്നുണ്ട്. അത്ര മൈന്യൂട്ടായ കാര്യങ്ങള്‍ പോലും കണ്ടെത്താന്‍ കഴിയുന്ന ഒരു വ്യക്തിയെയാണ് പ്രധാനമന്ത്രിയായി കിട്ടിയത്.അദ്ദേഹം നല്ലതാണ് ചെയ്യുന്നത്,ഭാരതത്തിന് ഭാവിയുണ്ട്,വരുന്ന തലമുറകള്‍ക്ക് ഈ വ്യക്തി വളരെയേറെ ഗുണം ചെയ്യുമെന്നെല്ലാം അദ്ദേഹത്തെ കുറ്റവും തെറിയും പറയുന്നവരുടെ പോലും ഉള്ളിലുണ്ട്.അതാണ് സത്യാവസ്ഥ എന്നുമാണ് കൃഷ്ണകുമാർ തുറന്ന് പറഞ്ഞതും. വീട്ടിലെല്ലാവര്‍ക്കും മോദിയെ കൂടാതെ ഏറ്റവും പ്രിയപ്പെട്ട ബിജെപി നേതാക്കളില്‍ ഒരാളാണ് സ്മൃതി ഇറാനി എന്നും കൃഷ്ണകുമാർ വ്യക്തമാക്കിയിരിക്കുകയാണ്.
ബിജെപിയുടെ പുതിയ നാഷണൽ വൈസ് പ്രസിഡന്റ് ശ്രി അബ്ദുള്ള കുട്ടിയെ ഇന്ന് തിരുവനന്തപുരത്തു വെച്ച് കണ്ട് അനുമോദിച്ചു. ശ്രി അബ്ദുള്ളകുട്ടിക്ക് എന്റെയും എന്റെ കുടുംബത്തിൻെറയും ആശംസകൾ..