Latest News

മുകേഷ് മദ്യപനും സ്ത്രീലമ്പടനുമെന്ന വാക്കുകള്‍ സത്യം തന്നെ; വാര്‍ത്താ സമ്മേളനത്തില്‍ മുകേഷിനെക്കുറിച്ചുളള മുന്‍ ഭാര്യ സരിതയുടെ ആരോപണങ്ങള്‍ ചര്‍ച്ച ചെയ്ത് സോഷ്യല്‍ മീഡിയ

Malayalilife
topbanner
മുകേഷ് മദ്യപനും സ്ത്രീലമ്പടനുമെന്ന വാക്കുകള്‍ സത്യം തന്നെ; വാര്‍ത്താ സമ്മേളനത്തില്‍ മുകേഷിനെക്കുറിച്ചുളള മുന്‍ ഭാര്യ സരിതയുടെ ആരോപണങ്ങള്‍ ചര്‍ച്ച ചെയ്ത് സോഷ്യല്‍ മീഡിയ

മുകേഷിനെതിരെ മീ ടൂ ക്യാംപൈന്റെ ഭാഗമായി ഗുരുതര ആരോപണം ഉയരുമ്പോള്‍ സോഷ്യല്‍മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് മുകേഷിന്റെ ആദ്യ ഭാര്യ സരിതയുടെ വാക്കുകളാണ്. ഇക്കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിന് മുമ്പ് സരിത നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുകേഷ് സ്ത്രീലമ്പടനാണെന്നും കടുത്ത മദ്യപനാണെന്നുമുള്ള തരത്തില്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതാണ് ഈ അവസരത്തില്‍ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരിക്കുന്നത്.

സ്ത്രീകളെ ബഹുമാനിക്കാന്‍ അറിയാത്ത, അവരെ ദ്രോഹിക്കുന്ന ക്രൂരനായ മനുഷ്യനാണ് മുകേഷ് എന്നാണ് സരിത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. സ്വന്തം കുടുംബത്തെ തിരിഞ്ഞുനോക്കാത്തയാള്‍ എങ്ങനെയാണ് നാടിന്റെ ജനപ്രതിനിധിയാകുക എന്നും ഇവര്‍ ചോദിച്ചിരുന്നു. തന്നെ മാനസികമായും ശാരീരികമായും മുകേഷ് ഒരു പാട് പീഡിപ്പിച്ചതായും മുകേഷും മുകേഷിന്റെ സഹോദരിയും പണത്തോട് ആര്‍ത്തി കാണിക്കുന്നവരാണെന്നും സരിത ആരോപിച്ചിരുന്നു.

കുട്ടികളുടെ അച്ഛന്‍ എന്ന നിലയില്‍ മാനസികമായോ സാമ്പത്തികമായോ യാതൊരു പിന്തുണയും മുകേഷില്‍ നിന്ന് ലഭിച്ചിട്ടില്ല. ഒരുപാട് ദേഹോപദ്രവവും ഏറ്റിട്ടുണ്ട്. ഇപ്രകാരം തന്നെ മര്‍ദിക്കുന്നത് മക്കള്‍ കാണാതിരിക്കാനാണ് കുട്ടികളെ ബോര്‍ഡിങ്ങിലാക്കിയതെന്നും സരിത പറഞ്ഞിരുന്നു. മുകേഷ് കടുത്ത മദ്യപനാണെന്നും അന്യ സ്ത്രീകളെ പോലും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നിരുന്നതായും സരിത ഗുരുതര ആരോപണവും ഉന്നയിച്ചിരുന്നു. എന്നാല്‍ അവരെല്ലാം കുടുംബജീവിതം നയിക്കുന്നവരാണെന്നതിനാല്‍ തന്നെ പേര് വെളിപ്പെടുത്തുന്നില്ലെന്നും സരിത പറഞ്ഞിരുന്നു. ലോകത്ത് മറ്റൊരു സ്ത്രീയും എന്നെപ്പോലെ സ്വന്തം ഭര്‍ത്താവില്‍ നിന്ന് പീഡനം ഏറ്റിട്ടില്ലെന്ന് പറഞ്ഞ സരിത മുകേഷ് വിവാഹമോചനം നേടാതെയാണ് മേതില്‍ ദേവികയെ കല്യാണം കഴിച്ചതെന്നും ആരോപിപ്പിച്ചിരുന്നു.

Read more topics: # Mukesh,# Tessa,# twitter,# sexual allegations
Actor and MLA Mukesh sexual allegation saritha says about Mukesh

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES