Latest News

ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സിലല്‍ സ്ഥാനത്ത് നിന്ന് നടന്‍ ഇന്ദ്രന്‍സ് രാജിവച്ചു; രാജിസമര്‍പ്പണത്തിന്റെ കാരണങ്ങള്‍ വെളിപ്പെടുത്തി താരം

Malayalilife
ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സിലല്‍ സ്ഥാനത്ത് നിന്ന് നടന്‍ ഇന്ദ്രന്‍സ് രാജിവച്ചു; രാജിസമര്‍പ്പണത്തിന്റെ കാരണങ്ങള്‍ വെളിപ്പെടുത്തി താരം

സംസ്ഥാന ചലചിത്ര അക്കാദമി ജനറല്‍ കൗണ്‍സിലില്‍ സ്ഥാനത്ത് നിന്ന് നടന്‍ ഇന്ദ്രന്‍സ് രാജിവച്ചു. താരത്തിന്റെ രാജി സമര്‍പ്പണം കൗണ്‍സിലിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട് ദിവസങ്ങള്‍ക്കം തന്നെയായിരുന്നു. നടന്‍ ഇന്ദ്രന്‍സിനെ കൗണ്‍സിലിലേക്ക് ബുധനാഴ്ചയായിരുന്നു തിരഞ്ഞെടുത്തിരുന്നത്. അതേസമയം താന്‍ വേഷമിട്ട സിനിമകള്‍ അവാര്‍ഡിന് പരിഗണിക്കുന്ന സാഹചര്യത്തിലാണ് താരം ഈ സ്ഥാനത്ത് നിന്നും രാജി വച്ചിരിക്കുന്നത്. കൗണ്‍സിലില്‍ പ്രേം കുമാര്‍, അനില്‍ വി നാഗേന്ദ്രന്‍, ജോര്‍ജ് മാത്യു, ശങ്കര്‍ മോഹന്‍ എന്നിവരും ഇന്ദ്രന്‍സിന് പുറമേ അംഗങ്ങളാണ്. കഴിഞ്ഞ ദിവസമായിരുന്നു ചലചിത്ര അക്കാദമിയില്‍ പുനസംഘടന നടന്നിരുന്നത്. 

സിനിമയിലെ വസ്ത്രാലങ്കാര രംഗത്തു നിന്നായിരുന്നു താരം അഭിനയ രംഗത്തേക്ക് ചുവട് വച്ചത്. താരം 250 ലധികം ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. ഇന്ദ്രന്‍സ് ആദ്യമായി വെളളിത്തിരയിലേക്ക് എത്തിയത് സി.പി. വിജയകുമാര്‍ സംവിധാനം ചെയ്ത സമ്മേളനം എന്ന ചിത്രത്തിലൂടെയായിരുന്നു.  സി.ഐ.ഡി ഉണ്ണികൃഷ്ണന്‍ ബി.എ, ബി.എഡ്. എന്ന ചിത്രത്തിലെ വേഷമായിരുന്നു താരത്തിന്റ ജീവിതത്തിലെ പ്രധാന വഴിത്തിരിവായി മാറിയത്. നിരവധി പുരസ്‌ക്കാരങ്ങള്‍ക്കും താരം അര്‍ഹനായിട്ടുണ്ട്. 

Actor indrans resigned in chalachithra general academy

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES