Latest News

25 വര്‍ഷം മുമ്പുള്ള പ്രണയചിത്രവുമായി നടന്‍ കൃഷ്ണകുമാര്‍; ഒപ്പം സിന്ധുവുമായുള്ള പ്രണയകഥയും

Malayalilife
25 വര്‍ഷം മുമ്പുള്ള പ്രണയചിത്രവുമായി നടന്‍ കൃഷ്ണകുമാര്‍; ഒപ്പം സിന്ധുവുമായുള്ള പ്രണയകഥയും

മലയാളത്തിന്റെ പ്രിയ താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റെത്. നാലു പെണ്‍മക്കളാണ് താരത്തിനുള്ളത്. മൂത്ത മകള്‍ അഹാന കൃഷ്ണ യുവനടിയായി ഉയര്‍ന്നുവരുന്ന താരമാണ്. ഇളയ മകള്‍ ഹന്‍സികയും ചേച്ചിക്കൊപ്പം ലൂക്ക എന്ന സിനിമയില്‍ വേഷമിട്ടിരുന്നു. മറ്റ് രണ്ടു മക്കളില്‍ മൂന്നാമത്തെ മകള്‍ ഇഷാനി സിനിമയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. സിനിമാലോകത്തെ തന്നെ മാതൃകാകുടുംബജീവിതമാണ് കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും. ഇവര്‍ പ്രണയിച്ച് വിവാഹം ചെയ്തവരാണ്. ഇപ്പോഴിതാ കൃഷ്ണകുമാര്‍ പങ്കുവെച്ച ഒരു ഓര്‍മ്മച്ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ഭാര്യ സിന്ധു കൃഷ്ണയുമായി നില്‍ക്കുന്ന ഇരുപത്തിയഞ്ച് വര്‍ഷം മുന്‍പുള്ള ചിത്രമാണ് കൃഷ്ണകുമാര്‍ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. കമന്റുകള്‍ക്കെല്ലാം മറുപടി നല്‍കാനും കൃഷ്ണ കുമാര്‍ സമയം മാറ്റിവെക്കാറുണ്ട്.

കമന്റുകള്‍ക്കിടയില്‍ മഹി ശര്‍മ്മ എന്ന ഒരു ആരാധകന്റെ കമന്റും അതിന് കൃഷ്ണ കുമാര്‍ നല്‍കിയ റിപ്ലേയും വൈറലായി മാറിയിരിക്കുകയാണ്. 'ആശംസകള്‍. നിങ്ങളുടേത് പ്രണയ വിവാഹമായിരുന്നോ ചേട്ടാ..?' എന്നായുരുന്നു മഹി കമന്റിലൂടെ ചോദിച്ചത്.

ഇതിനു മറുപടി കൃഷ്ണകുമാര്‍ നല്‍കിയത് അതെ എന്നര്‍ത്ഥത്തില്‍ ഒരു തംസ് അപ്പ് നല്‍കിക്കൊണ്ടാണ്. ആരാധകരില്‍ പലര്‍ക്കും അറിയാവുന്ന കാര്യം തന്നെയാണ് കൃഷ്ണ കുമാറും സിന്ധു കൃഷ്ണയും പ്രണയിച്ച ശേഷമാണ് വിവാഹിതരായത് എന്ന കാര്യം.

സിന്ധു കൃഷ്ണ തന്നെ ഈ കാര്യം തന്റെ വ്‌ലോഗിലൂടെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. സിന്ധു കൃഷ്ണ പോസ്റ്റ് ഗ്രാജുവേഷന്‍ ചെയ്യുമ്പോഴാണ് കൃഷ്ണ കുമാറിനെ കാണുന്നതും പരിചയപ്പെടുന്നതും. പിന്നീട് ഇത് വിവാഹത്തിലേക്ക് എത്തുകയായിരുന്നു. ദൂരദര്‍ശനില്‍ ന്യൂസ് റീഡറായിരുന്നു അന്ന് കൃഷ്ണകുമാര്‍. അന്ന് കുറച്ച് ആണുങ്ങളേ ചാനലിലുണ്ടായിരുന്നുള്ളൂ, അക്കൂട്ടത്തില്‍ ഒരേയൊരു ചെറുപ്പക്കാരനേയുള്ളൂ. അന്ന് തങ്ങളുടെ സീനിയര്‍ കിച്ചുവിന്റെ കൂടെ സീരിയലിലും അഭിനയിച്ചിരുന്നു. അപ്പാ ഹാജയുടെ കടയില്‍ ഇരിക്കുന്ന സമയത്താണ് സിന്ധുവിനെ കണ്ടത്. അന്ന് അവിടെ വെച്ച് പരിചയപ്പെട്ടു. അന്നത്തെ പരിചയമാണ് പ്രണയമായി മാറിയത് പിന്നെ വീട്ടുകാരുടെ അനുഗ്രഹത്തോടെ വിവാഹം നടത്തുകയും ചെയ്തു.

Actor krishnakumars love story

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES