Latest News

ഇതുവരെ കാണാത്ത രൂപം പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുമോ എന്ന ആശങ്ക ഉണ്ടായിരുന്നു: കുഞ്ചാക്കോ ബോബൻ

Malayalilife
topbanner
 ഇതുവരെ കാണാത്ത രൂപം പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുമോ എന്ന ആശങ്ക ഉണ്ടായിരുന്നു: കുഞ്ചാക്കോ ബോബൻ

ലയാള സിനിമ പ്രേമികളുടെ പ്രിയ ചോക്ലേറ്റ് ഹീറോ ആണ് കുഞ്ചാക്കോ ബോബൻ. 1997-ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ മലയാളം സിനിമ പ്രേമികളുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് സാധിക്കുകയും ചെയ്തു. തുടർന്ന് നിരവധി ചിത്രങ്ങളാണ് താരത്തെ തേടി മലയാള സിനിമ മേഖലയിൽ നിന്നും എത്തിയത്. എന്നാൽ ഇപ്പോൾ ദേവദൂതര്‍ പാടി എന്ന എവര്‍ഗ്രീന്‍ ഗാനത്തിന്റെ പുനരാവിഷ്‌കാരത്തില്‍ ചാക്കോച്ചന്റെ നൃത്തപ്രകടനം വൈറലായതോടെയാണ് പുതിയ സിനിമ ന്നാ താന്‍ കേസ് കൊട് പ്രേക്ഷക ശ്രദ്ധ നേടുന്നത്. എന്നാൽ ഇപ്പോൾ  ഈ സിനിമയിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് കൗതുകകരമായ ചില വസ്തുതകള്‍ അവതരിപ്പിച്ചിരിക്കുകയാണ് ചാക്കോച്ചന്‍. മനോരമ ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ കുഞ്ചാക്കോ ബോബന്‍ ചില വെളിപ്പെടുത്തലുകൾ നടത്തിയത്.

വേറിട്ട മേക്കോവറോടെയാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ പ്രത്യക്ഷപ്പെടുന്നത്. കൊഴുമ്മല്‍ രാജീവന്‍ അഥവാ അംബാസ് രാജീവന്‍ എന്നാണ് ഈ കഥാപാത്രത്തിന്റെ പേര്. പ്രോസ്‌തെറ്റിക് മേക്കപ്പ് ഇല്ലാതെ ഈ കഥാപാത്രത്തിന്റെ ഒരു ശരീര ഭാഗവും പുറത്തുകാണില്ലെന്ന് ചാക്കോച്ചന്‍ പറയുന്നു.മുന്‍ നിരയില്‍ ഒരു പല്ല് തള്ളി നിര്‍ത്തിയിരിക്കുകയാണ്. ഇതുവരെ കാണാത്ത രൂപം പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. എന്നാല്‍ പുറത്തുവന്ന ട്രെയ്‌ലറിനും പാട്ടിനും വലിയ സ്വീകാര്യത ലഭിച്ചു,

ചിത്രത്തിന്റെ നിര്‍മ്മാണം നടത്തിയിരിക്കുന്നത് സന്തോഷ് ടി കുരുവിളയാണ്. രതീഷ് ബാലകൃഷ്ണനും സന്തോഷ് ടി കുരുവിളയും ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനു ശേഷം  ഒന്നിക്കുന്ന ചിത്രവുമാണിത്.  ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ രാകേഷ് ഹരിദാസ് ആണ്.  മലയാളിയായ ഇദ്ദേഹമായിരുന്നു ബോളിവുഡ് ചിത്രം ഷെര്‍ണിയുടെ ഛായാഗ്രഹണം. സൂപ്പര്‍ ഡീലക്‌സ് ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ തമിഴ് താരം ഗായത്രി ശങ്കര്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Actor kunchako boban words about nna than case kodu movie

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES