Latest News

സിനിമ നീണ്ടു നീണ്ടു പോകുമ്പോൾ പലപ്പോഴും വീട്ടിലെ പല ആഘോഷങ്ങളിലും പങ്കെടുക്കാൻ കഴിയാറില്ല; മനസ്സ് തുറന്ന് പൃഥ്വിരാജ്

Malayalilife
topbanner
സിനിമ നീണ്ടു നീണ്ടു പോകുമ്പോൾ പലപ്പോഴും വീട്ടിലെ പല ആഘോഷങ്ങളിലും പങ്കെടുക്കാൻ കഴിയാറില്ല; മനസ്സ് തുറന്ന്  പൃഥ്വിരാജ്

ഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്കായി എന്ത് ത്യാഗത്തിനും തയ്യാറാകുന്ന ആളാണ് പൃഥിരാജ്. തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായിത്തീരാവുന്ന ആടുജീവിതത്തിനായുളള തയ്യാറെടുപ്പിലാണ് പൃഥ്വിരാജ്. ഇന്ന് താരത്തിന്റെ കുടുംബവും ആരാധകർക്ക് ഏറെ  പ്രീയപ്പെട്ടതാണ്. സോഷ്യൽ മീഡിയയിൽ മകൾ അലംകൃതയുടെ വിശേഷങ്ങൾ  സജീവമാണ്.  ഇനി താരത്തിന്റെതായി ജന ഗണ മന എന്ന ചിത്രമാണ് പുറത്തിറങ്ങാനുള്ളത്. എന്നാൽ ഇപ്പോൾ കുടുംബാംഗങ്ങളുമൊത്തുള്ള ആഘോഷവേളകൾ തനിക്ക് നഷ്ടപ്പെടുന്നതിനെക്കുറിച്ച് സൂചിപ്പിച്ച് നടൻ പൃഥ്വീരാജ്.

 ആടുജീവിതത്തിന്റെ മരുഭൂമിയിൽ ചിത്രീകരിക്കേണ്ട ഭാഗങ്ങൾ അൾജീരിയ, ജോർദാൻ എന്നിവിടങ്ങളിൽ വെച്ചാണ് ചിത്രീകരിക്കുന്നത്. അതിനുവേണ്ടി എല്ലാ തയ്യാറെടുപ്പുകളും നടത്തിയ ശേഷമായിരിക്കും ചിലപ്പോൾ കാലാവസ്ഥ പ്രതികൂലമാകുന്നത്. മരുഭൂമിയിലെ ഷൂട്ടിങ്ങ് അതീവദുഷ്‌ക്കരമാണ്. ഒരു വർഷം വളരെ കുറച്ചു സമയം മാത്രമേ മരുഭൂമിയിൽ ഷൂട്ടിങ്ങ് നടക്കുകയുള്ളു. അതിനിടയിൽ കോവിഡ് വന്നു.

അങ്ങനെ നമ്മൾ ഉദ്ദേശിക്കാത്ത രീതിയിൽ സിനിമ നീണ്ടു നീണ്ടു പോകുമ്പോൾ പലപ്പോഴും വീട്ടിലെ പല ആഘോഷങ്ങളിലും പങ്കെടുക്കാൻ കഴിയാറില്ല. മകളുടെയും ഭാര്യയുടെയും പിറന്നാളുകൾ, വിവാഹവാർഷികം, ഓണം, വിഷു, ഈസ്റ്റർ തുടങ്ങി അങ്ങനെ മിക്ക ആഘോഷങ്ങളും കഴിഞ്ഞ കുറേ നാളുകളായി കുടുംബാംഗങ്ങൾക്കൊപ്പം ചെലവിടാറില്ല.

Read more topics: # Actor prithviraj,# words about family
Actor prithviraj words about family

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES