Latest News

'അന്യസംസ്ഥാനത്തൊഴിലാളികള്‍ ഈ നാടിന് ആപത്ത്; രൂക്ഷവിമർശനം ഉന്നയിച്ചുകൊണ്ട് സംവിധായകനും നടനുമായ രാജസേനന്‍

Malayalilife
'അന്യസംസ്ഥാനത്തൊഴിലാളികള്‍  ഈ നാടിന് ആപത്ത്; രൂക്ഷവിമർശനം ഉന്നയിച്ചുകൊണ്ട്  സംവിധായകനും നടനുമായ രാജസേനന്‍

രാജ്യമൊന്നാകെ കൊറോണ വൈറസ് എന്ന മഹാമാരിയെ തുടർന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ ഇപ്പോൾ ഈ ലോക്ക്ഡൗണ്‍ ലംഘനം  നടത്തിയ അന്യസംസ്ഥാന തൊഴിലാളികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചുകൊണ്ട്  സംവിധായകനും നടനുമായ രാജസേനന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. നാടിന് ഒന്നാകെ അന്യസംസ്ഥാന തൊഴിലാളികള്‍ അപകടമാണെന്നും അവരെ കേരളത്തില്‍ നിന്ന് പുറത്താക്കണമെന്നും രാജസേനന്‍  ആവശ്യപ്പെടുകയും ചെയ്‌തു. ഫേസ്ബുക്കിലൂടെയായിരുന്നു താരം ഈ പ്രതികരണങ്ങൾ നടത്തിയത്.

രാജസേനന്റെ  വാക്കുകളിലൂടെ 

'പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പറഞ്ഞതനുസരിച്ച്‌ മലയാളി എല്ലാ നഷ്ടങ്ങളും സഹിച്ച്‌ 21 ദിവസം വീട്ടിനുള്ളില്‍ അടച്ച്‌ ഇരിക്കുകയാണ്. അപ്പോഴാണ് ഒരു സംഘം ആളുകള്‍ ഭക്ഷണമില്ല, വെള്ളമില്ല എന്നൊക്കെ പറഞ്ഞ് സമരം ചെയ്യാന്‍ തുടങ്ങിയത്. അവരെ നമ്മള്‍ മുമ്ബ് വിളിച്ചിരുന്നത് അന്യസംസ്ഥാന തൊഴിലാളികള്‍ എന്നാണ്. എന്നാല്‍ പെട്ടന്ന് ചില ചാനലുകള്‍ ഇവരെ അതിഥി തൊഴിലാളികള്‍ ആക്കി. അതിഥി എന്ന വാക്കിന്റെ അര്‍ഥം അപ്രതീക്ഷിതമായി വീട്ടില്‍ വരുന്ന വിരുന്നുകാരെയാണ്. അതിഥികളെ വീട്ടിലേയ്ക്കു ക്ഷണിക്കുന്നത് ശമ്ബളം കൊടുത്തിട്ടാണോ? ഇവരെ മറ്റു ചിലകാര്യങ്ങള്‍ക്കു വേണ്ടി നമ്മുടെ നാട്ടിലെ ചിലര്‍ ഉപയോഗിക്കുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച്‌ പൗരത്വബില്ലിനെതിരെ ഇവര്‍ നടത്തിയ സമരം, ഇന്നലെ ഇവര്‍ കാട്ടിക്കൂട്ടിയത്. ഇത്രയും ജാഗ്രതയോടെ വൃതം പോലെ എല്ലാവരും വീട്ടിലിരിക്കുമ്ബോള്‍ അതിനെയെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടായിരുന്നു ഇവരുടെ കോപ്രായങ്ങള്‍. അവരുടെ ലക്ഷ്യം ആഹാരവും വെള്ളവും ഒന്നുമല്ല, മറ്റെന്തോ ആണ്.' - രാജസേനന്‍ പറഞ്ഞു.

'ഒരു പത്തുവര്‍ഷം മുൻപ് നമ്മുടെ നാട്ടിലെ ഏത് ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചാലും ഒരസുഖവും വരില്ലായിരുന്നു. എന്നാല്‍ ഈ അന്യസംസ്ഥാന തൊഴിലാളികളെ ഹോട്ടലില്‍ കയറ്റിയതോടു കൂടി ഹോട്ടലിന്റെ അന്തരീക്ഷം വൃത്തിഹീനമായി മാറി. കാരണം ഇവര്‍ക്ക് തുച്ഛമായ ശമ്പളം  മതി. ഓരോ മലയാളിയുടെയും തൊഴില്‍ സാധ്യതയാണ് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്, അത് മറക്കരുത്. എനിക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് ഒരപേക്ഷ ഉണ്ട്. ദയവായി അങ്ങ് ഇവരെ ഇവിടെ നിന്നു പുറത്താക്കണം. അതിന് ഇതിലും നല്ല സന്ദര്‍ഭം ഇനി കിട്ടില്ല. അങ്ങയുടെ കൂടെ ഉള്ള ചിലരെങ്കിലും അങ്ങയെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടാകാം. വീണ്ടും അപേക്ഷിക്കുകയാണ് ദയവായി പുറത്താക്കൂ.

ഈ അന്യസംസ്ഥാന തൊഴിലാളികള്‍ നാടിന് ആപത്താണെന്ന് പല വേദികളിലും ഇതിനു  മുൻപും  ഞാന്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ അത് സത്യമായിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണ്. എത്രയും പെട്ടന്ന് വേണ്ടതൊക്കെ കൊടുത്ത് ഇവരെ ഈ നാട്ടില്‍ നിന്നും ഓടിക്കണം. ഇതൊരു അപേക്ഷയായി എടുത്ത് അങ്ങ് ചെവിക്കൊള്ളണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.'- രാജസേനന്‍ വ്യക്തമാക്കി.

Actor rajasenan works about Migrant workers

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES