വളരെ ചുരുങ്ങിയകാലംകൊണ്ട് മലയാളസിനിമയില്‍ ശ്രദ്ധേയമായ സാന്നിദ്ധ്യമറിയിച്ച യുവനടനാണ് ഷെയ്ന്‍നിഗം. മലയാളസിനിമയില്‍ വിവാദങ്ങളുടെ ഒരു പരമ്പര തന്നെ തീര്‍ത്ത ഷെയിന്‍ നിഗം സിനിമയില്‍ അഭിനയത്തിന് പുറമേ മറ്റൊരു മേഖലയിലേക്കും ചുവടുവയ്ക്കാന്‍ ഒരുങ്ങുകയാണ്. വിവാദങ്ങളെല്ലാം അവസാനിച്ചശേഷം മുടങ്ങിക്കിടക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി ഒന്ന് സ്വസ്ഥമായതിനു ശേഷം ആയിരിക്കും ഏറ്റവും വലിയ ആഗ്രഹം നടത്തുമെന്നാണ് താരം വെളിപ്പെടുത്തിയത്. എന്നാൽ ഇപ്പോൾ സോഷ്യല്‍മീഡിയയില്‍ സിനിമ നിരൂപണം നടത്തുന്ന ബ്ലോഗര്‍മാര്‍ക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ ഷെയ്ന്‍ നിഗം. പണത്തിന് വേണ്ടി മാത്രമാണ് ഇവര്‍ ഇത്തരം നിരൂപണങ്ങള്‍ ചെയ്യുന്നതെന്നും നല്ല സിനിമകളെ കൊന്ന് തിന്നരുതെന്നും ഷെയ്ന്‍ നിഗം പറയുന്നു. വ്യാജ നിരൂപകരെ പ്രേക്ഷകര്‍ ബഹിഷ്‌കരിക്കണെന്നും ഷെയ്ന്‍ കൂട്ടിച്ചേര്‍ത്തു.
”ഞാന്‍ പറഞ്ഞ ഈ നിരൂപകരുടെ സംഘടന പ്രതികരിച്ചു തുടങ്ങി. അപ്പോള്‍ ഞാന്‍ പറഞ്ഞത് സത്യമാണ് എന്ന് എല്ലാവര്‍ക്കും മനസ്സിലായില്ലേ? പൈസയ്ക്കു വേണ്ടിയാണ് നിങ്ങള്‍ ഇതു ചെയ്യുന്നതെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. പൈസ ഉണ്ടാക്കാന്‍ വേറെ വഴി നോക്കൂ.നല്ല സിനിമകളെ കൊന്ന് തിന്നരുത്. വ്യാജ നിരൂപകരെ ബഹിഷ്‌കരിക്കുക.”-ഷെയ്ന്‍ നിഗം കുറിച്ചു.
സിനിമയെന്തെന്ന് പഠിക്കാതെയും ഇതിനെക്കുറിച്ച് യാതൊരു ധാരണയും ഇല്ലാതെയാണ് ചിലര്‍ സിനിമാ നിരൂപണം ചെയ്യുന്നതെന്നായിരുന്നു ഷെയ്ന്‍ പറഞ്ഞത്. പൈസ കൊടുത്തു കഴിഞ്ഞാല്‍ മോശം പറഞ്ഞവര്‍ തന്നെ പിന്നീട് ഈ സിനിമയെക്കുറിച്ച് നല്ലതു പറയുമെന്നും ഷെയ്ന്‍ പറഞ്ഞു.