നടന് കൃഷ്ണകുമാറിന്റെ മകള്‍ അഹാന ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി മനസില്‍ ഇടം നേടിയ അഭിനേത്രിയാണ്. സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്ത് കടന്നുവന്ന അഹാന ഇപ്പോള്‍ മലയാളികള്‍ക്ക് സുപരിചിതയായി മാറിക്കഴിഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു അഹാനയുടെ 24ാം പിറന്നാള്‍. കുടുംബസമേതം പിറന്നാള്‍ ആഘോഷിക്കുന്ന അഹാനയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.
ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെ എത്തി ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലൂടെയാണ് അഹാന കൃഷ്ണകുമാര്‍ ശ്രദ്ധ നേടിയത്. സിനിമാ മേഖലയില്‍ അഞ്ചുവര്‍ഷമായെങ്കിലു നാലു ചിത്രങ്ങളില്‍ മാത്രമാണ് താരം വേഷമിട്ടിട്ടുള്ളത്. ഈ വര്‍ഷം അഹാനയുടേതായി പുറത്തിറങ്ങിയ പതിനെട്ടാം പടി, ലൂക്ക എന്നീ ചിത്രങ്ങളില്‍ മികച്ച വേഷങ്ങളാണ് അഹാന അവതരിപ്പിച്ചത്. കൃഷ്ണകുമാറിന് അഹാനയുള്‍പെടെ നാലു പെണ്‍മക്കളാണ് ഉള്ളത്. ഇപ്പോള്‍ അഹാനയുടെ 24ാം പിറന്നാളും കുടുംബസമേതമാണ് ആഘോഷിച്ചത്. വെള്ള സല്‍വാര്‍ അണിഞ്ഞ് മനോഹരിയായിട്ടാണ് അഹാന കേക്ക് മുറിക്കുന്നത്. ഏറ്റവും ഇളയ അനുജത്തിക്ക് കേക്ക് നല്‍കിയ ശേഷമാണ് ഓരോരുത്തര്‍ക്കായി കേക്ക് നല്‍കിയത്. തിരുവനന്തപുരത്ത് പുതുതായി ആരംഭിച്ച ഫ്രൂട്ട് ബേയില്‍ പിറന്നാള്‍ ദിവസം എത്തി അവിടെ വച്ച് കേക്ക് മുറിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.