ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസിലൂടെ മലയാളത്തില്‍ നായികയായി അരങ്ങേറ്റം കുറിച്ച നടിയാണ് അനുശ്രീ. ശാലീന സൗന്ദര്യമാണ് അനുശ്രീയുടെ മുഖ മുദ്ര. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ അനുശ്രീ ഷോര്‍ട്ട്‌സ് ധരിച്ച് നില്‍ക്കുന്ന ചിത്രം പ്രചരിക്കുകയാണ്. വളരെ മോഡേണായ നടിയുടെ ഈ ചിത്രം ദഹിക്കാത്ത ആരാധകര്‍ കുറിക്കുന്ന കമന്റുകളും ഇതിനൊപ്പം വൈറലാകുന്നുണ്ട്.
യുവനടന്‍മാരില്‍ പ്രമുഖര്‍ക്കൊപ്പമെല്ലാം നായികയായി എത്തിയിട്ടുള്ള നടിയാണ് അനുശ്രീ. പല സിനിമകളിലും നാടന്‍ കഥാപാത്രത്തെയാണ് അനുശ്രീ അവതരിപ്പിച്ചിട്ടുള്ളത്. സോഷ്യല്‍മീഡിയയിലും സജീവമായിട്ടുള്ള നടി നാടന്‍ വേഷങ്ങള്‍ ധരിച്ച ചിത്രങ്ങളാണ് കൂടുതലും പങ്കുവയ്ക്കാറുള്ളത്. എന്നാല്‍ ഇപ്പോള്‍ ഷോര്‍ട്‌സും ടീ ഷര്‍ട്ടും ധരിച്ച ചിത്രം നടി പങ്കുവച്ചതോടെ ആരാധകര്‍ ഞെട്ടുകയായിരുന്നു. ജീന്‍സും ഷര്‍ട്ടുമെല്ലാം ധരിച്ച ചിത്രങ്ങള്‍ മുമ്പ് പങ്കുവച്ചിട്ടുണ്ടെങ്കിലും മുട്ടിന് മുകളില്‍ നില്‍ക്കുന്ന ഷോര്‍ട്‌സില്‍ കണങ്കാല്‍ ദൃശ്യമാവുന്ന തരത്തിലുള്ള ചിത്രത്തിനെ കുറ്റപ്പെടുത്തി നിരവധി കമന്റ് എത്തുന്നുണ്ട്. എന്നാല്‍ ചിലര്‍ ചിത്രം മനോഹരമെന്നും കുറിക്കുന്നുണ്ട്. പറയുന്നത് കൊണ്ട് ചേച്ചിക്ക് വിഷമം ഒന്നും തോന്നരുത് ചേച്ചിക്ക് ഈ ഡ്രസ്സ് ഒന്നും ചേരില്ല ചേച്ചിയെ ചുരിദാറില്‍ കാണാന്‍ ആണ് ഭംഗി. ചേച്ചിടെ കട്ട ഫാന്‍ ആയോണ്ട് പറയുവാ..സാരി ആയാലും പൊളി ആണ് എന്നാണ് ഒരു ആരാധകര്‍ കുറിച്ചിരിക്കുന്നത്. മോഡേണ്‍ വേഷം ചേരില്ലെന്നും അനുശ്രീയുടെ മുട്ടുകൊള്ളില്ലെന്നും അതിനാല്‍ ത്രീ ഫോര്‍ത്ത് മതിയായിരുന്നു എന്നും രസകരമായ കമന്റുകള്‍ എത്തുന്നുണ്ട്
എങ്ങാണ്ടുന്നൊ പത്ത് കാശ് വന്നപ്പൊ പരിഷ്‌കാരിയായ്‌പൊലെ ആയിപോയി. ഇങ്ങനെ കൊല്ലണ്ടായിരുന്നു എന്ന തരത്തില്‍ താരത്തെ അപമാനിക്കുന്ന രീതിയിലും കമന്റുകള്‍ എത്തി. എന്നാല്‍ ചിലര്‍ അനുശ്രീയെ ഈ വേഷത്തില്‍ കാണാന്‍ നല്ല ഭംഗീയുണ്ടെന്നും കുറിക്കുന്നുണ്ട്. അതേസമയം ഈ കമന്റുകള്‍ക്കൊന്നും അനുശ്രീ മറുപടി നല്‍കിയിട്ടില്ല. എന്നാല്‍ കഴിഞ്ഞ ദിവസം താരം പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന് താഴെ അനുശ്രീക്ക് പ്രായമാകുന്നതിന്റെ ചുളിവുകള്‍ ഉണ്ടെന്നും വിവാഹപ്രായം ആയി എന്നും ഒരാള്‍ കമന്റിട്ടിരുന്നു. എന്നാല്‍ താന്‍ ടെന്‍ഷനാവേണ്ട എന്ന ഉരുളയ്ക്ക് ഉപ്പേരി മറുപടി നല്‍കി അനുശ്രീ ഞെട്ടിച്ചിരുന്നു.