മിനിസ്‌ക്രീനില്‍ വളരെ വിജയകരമായിരുന്ന സീരിയലാണ് പരസ്പരം. ആറ് വര്‍ഷമാണ് ഈ സീരിയല്‍ പ്രദര്‍ശിപ്പിച്ചത്. സീരിയലില്‍ ഗായത്രി അരുണ്‍ അവതരിപ്പിച്ച ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തെ കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ആറ് വര്‍ഷത്തിന് ശേഷം സീരിയല്‍ അവസാനിച്ചിരുന്നു. പിന്നീട് അവതാരകയായും ബിഗ്‌സ്‌ക്രീനിലംു താരം സജീവയായിരുന്നു. ഇപ്പോള്‍ ഗായത്രി സൂര്യ ടിവിയിലെ ലാഫിങ്ങ് വില്ല എന്ന പരിപാടി അവതരിപ്പിക്കുകയാണ്. ഒപ്പം ചില സിനിമകളിലും താരം അഭിനയിച്ചു. സര്‍വ്വോപരി പാലാക്കാരനിലാണ് ഗായത്രി ആദ്യം അഭിനയിച്ചത് നല്ലൊരു ക്യാരക്ടര്‍ വേഷമായിരുന്നു അതില്‍. ഇപ്പോള്‍ ഓര്‍മ്മ എന്ന സിനിമയിലും ഗായത്രി അഭിനയിച്ചുകഴിഞ്ഞു. സിനിമയില്‍ നിന്ന് വേറെയും ഓഫര്‍ വന്നിരുന്നു. നല്ല ക്യാരക്ടര്‍ കിട്ടിയാല്‍ ചെയ്യുമെന്നും എന്നാല്‍ അതിനുവേണ്ടി ശ്രമിക്കുന്നില്ലെന്നും ഗായത്രി പറയുന്നു.
RECOMMENDED FOR YOU:
no relative items