Latest News

കാത്തിരുപ്പുകൾക്കൊടുവിൽ നടി സാന്ദ്രയ്ക്ക് പിറന്നത് ഇരട്ടക്കുട്ടികൾ; രണ്ട് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ കാര്യം അറിയിച്ച് നടിയുടെ ഫേസ്‌ബുക്ക്‌പോസ്റ്റ്; അമ്മയും കുഞ്ഞുങ്ങളും ആരോഗ്യവതികളെന്ന് ഭർത്താവും

Malayalilife
കാത്തിരുപ്പുകൾക്കൊടുവിൽ നടി സാന്ദ്രയ്ക്ക് പിറന്നത് ഇരട്ടക്കുട്ടികൾ; രണ്ട് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ കാര്യം അറിയിച്ച് നടിയുടെ ഫേസ്‌ബുക്ക്‌പോസ്റ്റ്; അമ്മയും കുഞ്ഞുങ്ങളും ആരോഗ്യവതികളെന്ന് ഭർത്താവും

കാത്തിരിപ്പുകൾക്കൊടുവിൽ നടിയും അവതാരകയുമായ സാന്ദ്ര ആമിക്ക് പിറന്നത് ഇരട്ടക്കുട്ടികൾ. രണ്ട് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ വിവരം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ നടി തന്നെയാണ് അറിയിച്ചത്. സാന്ദ്ര ആമി എന്ന നടിയെ ഓർക്കാൻ കസ്തൂരിമാൻ എന്ന ലോഹിതദാസ് സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ചിത്രം മാത്രം ഓർത്താൽ മതി. ചിത്രത്തിൽ കുഞ്ചാക്കോ അവതരിപ്പിച്ച സാജൻ ജോസഫ് ആലൂക്കാ എന്ന കഥാപാത്രം ആലൂക്കാസ് ജൂവലറി ഉടമയാണ് എന്ന് തെറ്റിദ്ധരിച്ച് പ്രണയവുമായി പിന്നാലെ കൂടുന്ന ഷീല പോൾ എന്ന കഥാപാത്രം അവതരിപ്പിച്ചത് സാന്ദ്രയാണ്.

കുട്ടികളുടെ അച്ഛന്റെ ആഗ്രഹം പോലെ തന്നെ പെൺകുട്ടികൾ ജനിച്ചുവെന്നാണ് നടി ഫേസ്‌ബുക്കിൽ കുറിച്ചത്. 36കാരിയായ സാന്ദ്ര രണ്ട് വർഷങ്ങൾക്ക് മുൻപാണ് വിവാഹിതയായത്. നടനും അവതാരകനുമായ പ്രജിനാണ് സാന്ദ്രയുടെ ഭർത്താവ്. ഗർഭകാലത്തെ ചിത്രങ്ങളും വിശേഷങ്ങളും സാന്ദ്ര ആരാധകരുമായി പങ്കുവച്ചിരുന്നു. ടെലിവിഷൻ പരമ്പരകളിലൂടെയാണ് സാന്ദ്ര അഭിനയരംഗത്തെത്തുന്നത്. പിന്നീട് സ്വപ്നക്കൂട്, വാർ ആൻഡ് ലവ്, സിങ്കം 3 തുടങ്ങി ഇരുപതോളം ചിത്രങ്ങളിൽ വേഷമിട്ടു.

 

Actress Sandra and Prajin blessed with twins

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES