Latest News

ചേട്ടച്ഛനുമായി വഴക്ക് കൂടിയതിനാണ് ഏറ്റവും കൂടുതല്‍ വിമര്‍ശനം കേട്ടിട്ടുള്ളത്; തുടക്കത്തില്‍ ഭയങ്കര വിഷമമായിരുന്നു: വിന്ദുജ മേനോൻ

Malayalilife
topbanner
ചേട്ടച്ഛനുമായി വഴക്ക് കൂടിയതിനാണ് ഏറ്റവും കൂടുതല്‍ വിമര്‍ശനം കേട്ടിട്ടുള്ളത്; തുടക്കത്തില്‍ ഭയങ്കര വിഷമമായിരുന്നു: വിന്ദുജ മേനോൻ

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് വിന്ദുജ മേനോൻ.  1994ൽ പുറത്തിറങ്ങിയ പവിത്രം എന്ന ചിത്രത്തിൽ മോഹൻലാലിൻറെ സഹോദരിയുടെ വേഷം അവതരിപ്പിച്ചതോടെയാണ് അവർ കൂടുതലായി പ്രേക്ഷക ശ്രദ്ധ നേടിയത്. തുടർന്ന് നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. ഒരു നടി എന്നതിലുപരി മികച്ച ഒരു നർത്തകി കൂടിയാണ് വിന്ദുജ. എന്നാൽ ഇപ്പോൾ പവിത്രം ഇറങ്ങിയ നാളുകളില്‍ തനിക്ക് കേള്‍ക്കേണ്ടി വന്ന ചീത്തവിളികളെ കുറിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ് താരം.

ഇന്നലെ ഇറങ്ങിയ സിനിമയാണെന്ന് തോന്നുന്നതിന്റെ കാരണം പവിത്രത്തിന്റെ കഥയാണ്. എത്ര കൊല്ലം കഴിഞ്ഞാലും ഔട്ട്‌ഡേറ്റഡ് ആകാത്ത സിനിമയാണ് പവിത്രം. അന്ന് സിനിമ ചെയ്യുന്ന സമയത്ത് എനിക്ക് ഒന്നും അറിഞ്ഞൂടായിരുന്നു. രാജീവേട്ടന്‍ (സംവിധായകന്‍ ടികെ രാജീവ് കുമാര്‍) പറയുന്നു. കൂടെയുള്ള നമ്മള്‍ സഹായിക്കുന്നു. നമ്മള്‍ ചെയ്യുന്നു. അത്രേയുണ്ടായിരുന്നുള്ളു.

രാജീവേട്ടന്‍ എന്നെ ഒട്ടും മുറുക്കെ പിടിച്ചില്ല. ഇങ്ങനെ വേണം, അങ്ങനെ ചെയ്യണം എന്നൊക്കെ എന്നോട് പറയുമായിരുന്നു. പിന്നെ ഒട്ടം എന്നെ നിയന്ത്രിക്കുകയോ പേടിപ്പിക്കുകയോ ചെയ്തിട്ടില്ല. അതാണ് സ്‌നേഹത്തോടെയും ബഹുമാനത്തോടെയുമൊക്കെ ഞാന്‍ കാണുന്ന കാര്യം. ഏറ്റവും പ്രഗല്‍ഭരായ താരങ്ങളാണ് ആ സിനിമയിലുണ്ടായിരുന്നത്. ഞാന്‍ മാത്രമയിരുന്നു പുതിയത്. സിനിമയിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരുമെല്ലാം അങ്ങനെയാണ്. അതുകൊണ്ട് ഏത് സീനില്‍ പോകുമ്പോഴും പേടിച്ചേ പോവാന്‍ പറ്റൂ.

പക്ഷേ ഭാഗ്യത്തിന് ഡാന്‍സ് എനിക്ക് ധൈര്യം തന്നിരുന്നു. പേടിക്കാന്‍ പാടില്ലെന്ന് മനസില്‍ കരുതി. പിന്നെ ആരും പേടിപ്പിച്ചില്ല എന്നുള്ളതാണ് സത്യം. ഇപ്പോഴും ആളുകള്‍ കാണുമ്പോള്‍ ചോദിക്കുന്നത് മുടിയെ കുറിച്ചാണ്. എന്തിനാ മുടി വെട്ടിക്കളഞ്ഞത്. പ്രത്യേകിച്ചും വയസായിട്ടുള്ളവരാണ് ഈ ചോദ്യവുമായി എത്തുന്നത്. മുടിയുടെ കാര്യത്തില്‍ അവര്‍ക്ക് ദേഷ്യമാണ്. പിന്നെ ചേട്ടച്ഛനുമായി വഴക്ക് കൂടിയതിനാണ് ഏറ്റവും കൂടുതല്‍ വിമര്‍ശനം കേട്ടിട്ടുള്ളത്. തുടക്കത്തില്‍ ഭയങ്കര വിഷമമായിരുന്നു.

ആ പ്രായത്തില്‍ ഒന്നും അറിയില്ലല്ലോ. നിങ്ങള്‍ക്ക് എങ്ങനയൊണ് മോഹന്‍ലാലിനോട് അങ്ങനെ ചെയ്യാന്‍ തോന്നിയതെന്ന് ചോദിച്ച് എനിക്ക് വന്ന കത്തില്‍ എല്ലാം ചീത്ത വിളിയായിരുന്നു. ഒരിക്കല്‍ രാജീവേട്ടനോട് ഞാനത് പരാതിയായി പറയുകയും ചെയ്തു. നീയത് നന്നായി ചെയ്തത് കൊണ്ടല്ലേ എന്ന് രാജീവേട്ടന്‍ പറഞ്ഞതോടെയാണ് അങ്ങനെ ചിന്തിക്കാന്‍ തുടങ്ങിയത്. എന്റെ ജീവിതത്തിലെ ഏറ്റവും പവിത്രമായൊരു പവിത്രം തന്നെയാണ് പവിത്രം.

Actress Vinduja menon words about movie pavithram

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES