Latest News

നടിയും നർത്തകിയുമായ വിഷ്ണുപ്രിയയുടെ വിവാഹം ഈ മാസം 20ന്; ഈസ്റ്റ്കോസ്റ്റ് വിജയന്റെ മകൻ വിനയ് വിജയുമായുള്ള വിവാഹ ദിനങ്ങൾ എണ്ണി നടിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

Malayalilife
നടിയും നർത്തകിയുമായ വിഷ്ണുപ്രിയയുടെ വിവാഹം ഈ മാസം 20ന്; ഈസ്റ്റ്കോസ്റ്റ് വിജയന്റെ മകൻ വിനയ് വിജയുമായുള്ള വിവാഹ ദിനങ്ങൾ എണ്ണി നടിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

ദിലീപ് നായകനായിട്ടെത്തിയ സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ നടി വിഷ്ണുപ്രിയയുടെ വിവാഹമാണ് ഈ മാസം 20 ന്.ഈസ്റ്റ് കോസ്റ്റ് വിജയന്റെ മകൻ വിനയ് വിജയനാണ് വരൻ. . കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.

കഴിഞ്ഞ ദിവസം വിവാഹത്തിന് 9 ദിനങ്ങൾ മാത്രം എന്ന് കുറിച്ചുകൊണ്ട് വിനയ്ക്കൊപ്പമുള്ള ഒരു ചിത്രം നടിതന്നെ ഷെയർ ചെയ്തതോടെ വിവാഹ ദിനം ആരാധകർ അറിഞ്ഞത്.വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ വിഷ്ണുപ്രിയ സോഷ്യൽ മീഡിയകളിലൂടെ പുറത്തുവിട്ടിരുന്നു.

നർത്തകിയായിരുന്ന വിഷ്ണുപ്രിയ ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധ നേടിയത്. 2007 ൽ ദിലീപ് ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം നടത്തി. പിന്നീടിങ്ങോട്ട് വലുതും ചെറുതുമായ നിരവധി കഥാപാത്രങ്ങളെ വിഷ്ണുപ്രിയ അവതരിപ്പിച്ചു. 2009 ൽ കേരളോത്സവം എന്ന ചിത്രത്തിൽ നായികയായി പ്രത്യക്ഷപ്പെട്ടു. നാൻങ്കാ എന്ന ചിത്രത്തിലൂടെ 2011 ൽ തമിഴ് സിനിമയിലേക്കും നടി അരങ്ങേറ്റം നടത്തിയിരുന്നു. കാന്താരം എന്ന ചിത്രമാണ് അവസാനമായിട്ടെത്തിയത്. സിനിമയ്ക്കപ്പുറം ടെലിവിഷൻ പരിപാടികളിലും വിഷ്ണുപ്രിയ സജീവമായിരുന്നു.

 

Read more topics: # Actress Vishnupriya,# wedding date
Actress Vishnupriya wedding date

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES