Latest News

ഞങ്ങൾ രണ്ട് പേരും ഈ ജീവിതം കണ്ടെത്തി; തൽകാലം അത് മുന്നോട്ട് കൊണ്ട് പോകാൻ തന്നെയാണ് തീരുമാനം; ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി നടി യമുന

Malayalilife
topbanner
ഞങ്ങൾ രണ്ട് പേരും ഈ ജീവിതം കണ്ടെത്തി; തൽകാലം അത് മുന്നോട്ട് കൊണ്ട് പോകാൻ തന്നെയാണ് തീരുമാനം; ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി നടി യമുന

ന്ദന മഴയിലെ പാവം അമ്മായിയമ്മയായി മധുമതിയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് യമുന. വില്ലത്തി വേഷങ്ങളാണ് ഏറെയും ചെയ്തതെങ്കിലും ചന്ദനമഴയിലെ മധുമതി എന്ന കഥാപാത്രം താരത്തിന് ഏറെ ആരാധകരെ നേടിക്കൊടുത്തു. ഭാഗ്യ ജാതകത്തില്‍ രാധിക എന്ന കഥാപാത്രമായും യമുന തിളങ്ങി. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരം കുടുംബത്തിലെ സാമ്പത്തീക പ്രശ്നങ്ങളെത്തുടര്‍ന്നാണ് അഭിനയത്തിലേക്ക് എത്തുന്നത്. അടുത്തിടെയാണ് താരം രണ്ടാമതും വിവാഹിതയായത് എന്നുള്ള വാർത്തയാണ് പുറത്ത് വന്നത്. എന്നാൽ ഇപ്പോൾ  ആരാധകരുടെ സംശയങ്ങൾക്ക മറുപടി നൽകുകയാണ് യമുനയും ഭർത്താവും. 

രണ്ട് പേരും ഇനിയൊരു വിവാഹം കഴിക്കുമോ എന്ന ചോദ്യത്തിന് നൽകിയ മറുപടി ഇങ്ങനെ. ഞങ്ങൾ രണ്ട് പേരും ഈ ജീവിതം കണ്ടെത്തി. തൽകാലം അത് മുന്നോട്ട് കൊണ്ട് പോകാൻ തന്നെയാണ് തീരുമാനം. ഞങ്ങൾ രണ്ട് പേരിലൊരാൾക്ക് എന്തേലും അപകടം സംഭവിക്കുന്നത് ഒപ്പമുണ്ടാവുമെന്ന ഉറച്ച തീരുമാനത്തിലാണ്.. ഏറ്റവും കൂടുതൽ പേരും ചോദിച്ചത് യമുന ഗർഭിണിയാണോ എന്നാണ്. ഞങ്ങളുടെ മൂന്ന് മക്കളും പലവിധ കഴിവുകൾ കൊണ്ട് അത്ഭുതപ്പെടുത്തുന്നവരാണ്. അങ്ങനെ നല്ല സൗന്ദര്യമുള്ള കഴിവുള്ള അറിവുള്ള മൂന്ന് പെൺകുട്ടികളാണ് ഞങ്ങൾക്കുള്ളത്. ഇനിയൊരു അംഗത്തിന് ബാല്യമുണ്ടാവണ്ട എന്ന ശ്രമത്തിലാണ്. പിന്നെ ഈ റേഷനരിയു ബീഫുമൊക്കെ കഴിച്ചിട്ട് യമുനയ്ക്ക് ലേശം വയറുണ്ടെന്നുള്ളത് സത്യമാണ്. ആ പ്രശ്‌നം എനിക്കും ഉണ്ട്. അത് കുറയ്ക്കാൻ ഞങ്ങൾ ശ്രമിച്ച് കൊണ്ടിരിക്കുകയാണ്.

യമുനയുടെ മക്കൾ എന്തുകൊണ്ടാണ് അങ്കിൾ എന്ന് വിളിക്കുന്നത്. ഡാഡി എന്നോ അച്ഛാ എന്നോ വിളിച്ചാൽ എന്താ കുഴപ്പമെന്ന് ഒരുപാട് പേർ ചോദിച്ചിരുന്നു.കുറേ കാലം യുഎസിൽ ആയിരുന്നത് കൊണ്ട് ദേവൻ എന്ന പേര് വിളിച്ചാൽ പോലും എനിക്ക് കുഴപ്പമില്ല. ഇതാ നിന്റെ അച്ഛൻ, അല്ലേൽ അമ്മ. അവരെ ദൈവത്തെ പോലെ കാണണം എന്ന് പറഞ്ഞാണ് നമ്മൾ കുട്ടികളെ വളർത്തുന്നത്. ഇതിനിടയിൽ ദമ്പതിമാർ തമ്മിൽ വഴക്കാവും. ഇരുവരും വിവാഹമോചനം നേടി കഴിയുമ്പോൾ ഏറ്റവും കൂടുതൽ ഇരയാവുന്നത് കുട്ടികളാണ്. ഇവിടെ ആമിയ്ക്കും ആഷ്മിക്കും അവരുടെ അച്ഛനുണ്ട്. അവരുടെ ജീവിതത്തിൽ അദ്ദേഹം സജീവമായിട്ടുണ്ട്. വിളിക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്യും. നിങ്ങളെന്നെ ഡാഡി, അച്ഛാ, പപ്പേ എന്നൊക്കെ വിളിക്കാൻ ആഗ്രമുണ്ടെന്ന് ഞാൻ പറഞ്ഞാൽ അവർ വിളിക്കും. അതിലവർക്ക് യാതൊരു മടിയുമില്ല. പക്ഷേ നാച്ചൂറലായി അവരുടെ മനസിൽ വന്നൊരു വിളിയാണ് അങ്കിളെന്നുള്ളത്. ഞാനങ്ങനെ കേട്ട് പോയി. ഇപ്പോൾ അത് മാറ്റിയാൽ കൃത്രിമത്വം പോലെയാവും. അവരുടെ ജീവിതത്തിൽ എന്ത് ആവശ്യം വന്നാലും ഒരു അച്ഛനെ പോലെ നോക്കാനും ചെയ്യാനും ഞാനുണ്ടാവും. 

Actress Yamuna reply for fans question

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES