അത്രയും ഗുരുത്വമുള്ള കലാകാരിയെ ഞാൻ കണ്ടിട്ടില്ല; അങ്ങേയറ്റം വിനയത്തോടെയാണ് എവിടെ ചെന്നാലും സംസാരിക്കുന്നത്; നടി കല്പനയുടെ ഓർമ്മകൾ പങ്കുവച്ച് മാമുക്കോയ

Malayalilife
 അത്രയും ഗുരുത്വമുള്ള കലാകാരിയെ ഞാൻ കണ്ടിട്ടില്ല; അങ്ങേയറ്റം വിനയത്തോടെയാണ് എവിടെ ചെന്നാലും സംസാരിക്കുന്നത്; നടി കല്പനയുടെ ഓർമ്മകൾ പങ്കുവച്ച് മാമുക്കോയ

ലയാള ചലച്ചിത്രരംഗത്തെ പ്രമുഖ ഹാസ്യനടനാണ് മാമുക്കോയ. 1979 ൽ നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിലേക്ക് ചുവട് വയ്ച്ചത്. രാംജിറാവു സ്പീക്കിംഗ്തലയണ മന്ത്രം, നാടോടിക്കാറ്റ്, ഹിസ് ഹൈനസ് അബ്ദുള്ള, വരവേല്പ് എന്നിങ്ങനെ നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. എന്നാൽ ഇപ്പോൾ അന്തരിച്ച നടി കല്‍പനയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് നടന്‍ മാമുക്കോയ.

 അത്രയും ഗുരുത്വമുള്ള കലാകാരിയെ താന്‍ കണ്ടിട്ടില്ലെന്നും അവര്‍ നല്ല വിനയമുള്ളയാളായിരുന്നുവെന്നും മാമുക്കോയ ഒരു അഭിമുഖത്തില്‍ പറഞ്ഞു. കല്‍പന അത് പോലെ വളരെ അധികം ഗുരുത്വമുള്ള കലാകാരിയായിരുന്നു. അങ്ങേയറ്റം വിനയത്തോടെയാണ് എവിടെ ചെന്നാലും സംസാരിക്കുന്നത്. മാത്രമല്ല മുതിര്‍ന്ന അഭിനേതാക്കളെ അത് നടനായാലും നടിയായാലും കല്‍പന ഒരേ രീതിയില്‍ ബഹുമാനിയ്ക്കും.

എപ്പോഴും ചിരിച്ച് മുഖമാണ് കല്‍പനയുടേത്. അസുഖമുള്ള കാര്യം പോലും ആരെയും അറിയിച്ചിട്ടില്ല. മരിച്ച സമയത്താണ് ഇങ്ങനെയൊക്കെ അസുഖം ഉണ്ടായിരുന്നു എന്ന് പോലും അറിയുന്നത്. അപാര കലാകാരിയാണ്. ഡയലോഗ് ഒന്ന് വായിച്ചാല്‍ തന്നെ മതി അവര്‍ക്ക്, എല്ലാം ഗ്രഹിക്കും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്കും ് ചെറിയ ചില ആരോഗ്യ പ്രശ്നങ്ങളൊക്കെയുണ്ടെന്നും ഇപ്പോള്‍ അതൊക്കെ തരണം ചെയ്ത് വരികയാണെന്നും മാമുക്കോയ വെളിപ്പെടുത്തി.

Actress mammukoya words about kalpana

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES