Latest News

ജീവിതം പലപ്പോഴും ഭാഗ്യം തട്ടി കളഞ്ഞിട്ടുണ്ട്; സമ്പത്തും ഞാനും ആദ്യം സുഹൃത്തുക്കളായിരുന്നു; പിന്നെയാണ് പ്രണയത്തിലായത്: തുറന്ന് പറഞ്ഞ് നടി മൈഥിലി

Malayalilife
ജീവിതം പലപ്പോഴും ഭാഗ്യം തട്ടി കളഞ്ഞിട്ടുണ്ട്; സമ്പത്തും ഞാനും ആദ്യം സുഹൃത്തുക്കളായിരുന്നു; പിന്നെയാണ് പ്രണയത്തിലായത്: തുറന്ന് പറഞ്ഞ് നടി മൈഥിലി

2009ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെയാണ് മൈഥിലി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പാലേരിമാണിക്യത്തില്‍ അവതരിപ്പിച്ച കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ മൈഥിലിയെ തേടി നിരവധി അവസരങ്ങള്‍ എത്തി. എന്നാല്‍ കുറച്ചു നാളുകളായി താരം സിനിമയില്‍ നിന്ന് ചെറിയൊരിടവേള എടുത്തിരുന്നു. നടി മൈഥിലി അടുത്തിടെയാണ് വിവാഹിതയായത്.  എന്നാൽ ഇപ്പോൾ  ഭർത്താവിനെ പരിചയപ്പെട്ടതിനെ പറ്റിയും പ്രണയം വിവാഹം വരെ എത്തിയതിനെ കുറിച്ചുമൊക്കെ തുറന്ന് സംസാരിക്കുകയാണ് മൈഥിലി. 

ജീവിതം പലപ്പോഴും ഭാഗ്യം തട്ടി കളഞ്ഞിട്ടുണ്ട്. സമ്പത്തും ഞാനും ആദ്യം സുഹൃത്തുക്കളായിരുന്നു. പിന്നെയാണ് പ്രണയത്തിലായത്. ആ നിമിഷം തന്നെ തീരുമാനിച്ചു. ഇത്രയും സ്‌നേഹിക്കുന്ന ഒരാളെ ഒരിക്കലും വിട്ട് കളയില്ലെന്ന് നഗര തിരക്കുകളിൽ നിന്നും മാറി ജീവിക്കാൻ കുറച്ച് സ്ഥലം വാങ്ങണമെന്ന് കരുതിയാണ് കൊടൈക്കനാലിലേക്ക് രണ്ട് വർഷം മുൻപ് പോയത്. അവിടുത്തെ മുൻസിഫ് ലോയർ ഞങ്ങളുടെ മെന്റർ കൂടിയാണ്. ചെല്ലുമ്പോൾ അദ്ദേഹത്തിന്റെ തോട്ടത്തിൽ ട്രീഹൗസിന്റെ പണി നടക്കുകയാണ്. വലിയൊരു കുന്ന് കയറി വേണം അവിടെ എത്താൻ. ചെന്നപ്പോൾ അതാ സുന്ദരനായൊരു ചെറുപ്പക്കാരൻ നിൽക്കുന്നു. സ്വർഗം പോലെയുള്ള അവിടെ വെച്ചാണ് ഞങ്ങളുടെ പ്രണയം തുടങ്ങുന്നത്

സ്ഥലം നോക്കാൻ പോയപ്പോൾ സമ്പത്താണ് ഞങ്ങളുടെ കൂടെ വന്നത്. ആ യാത്രകൾക്കിടെ സംസാരിച്ച് പരസ്പരം ഇഷ്ടം വന്നു. ഒരു ദിവസം പെട്ടെന്ന് നമുക്ക് കല്യാണം കഴിച്ചാലോ എന്ന് സമ്പത്ത് ചോദിച്ചു. അമ്മയോട് ഇക്കാര്യം പറഞ്ഞപ്പോൾ കേട്ട മറുപടി കേട്ടും ഞാൻ ഞെട്ടി.

‘സമ്പത്തിനെ ആദ്യം കണ്ടപ്പോൾ തന്നെ ഇതുപോലെ ഒരാളെ മോൾക്ക് കിട്ടിയിരുന്നെങ്കിൽ എന്ന് അമ്മ ആഗ്രഹിച്ചിരുന്നു പോലും. ദൈവം അമ്മയുടെ പ്രാർഥന കേട്ടിട്ടുണ്ടാവും. കാരണം അനുഗ്രഹം പോലെയാണ് സമ്പത്ത് ജീവിതത്തിലേക്ക് വന്നതെന്ന

Actress mythili words about husband

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES