ഇനിയെങ്കിലും ഇതിന്‌റെ സത്യാവസ്ഥ മനസിലാക്കി വാർത്തകൾ നൽകൂ; തുറന്ന് പറഞ്ഞ് നടി പ്രിയ വാര്യർ

Malayalilife
topbanner
ഇനിയെങ്കിലും ഇതിന്‌റെ സത്യാവസ്ഥ മനസിലാക്കി വാർത്തകൾ നൽകൂ; തുറന്ന് പറഞ്ഞ് നടി പ്രിയ വാര്യർ

രു കണ്ണിറുക്കല്‍ കൊണ്ട് ഇന്ത്യ മുഴുവന്‍ പ്രശസ്തി നേടിയ വ്യക്തിത്വമാണ് പ്രിയ വാര്യരുടേത്. പിന്നീട് അഭിനയത്തിലൂടെയും വിസ്മയിപ്പിച്ച പ്രിയ ബോളിവുഡില്‍ വരെ ചെന്നെത്തിയിരിക്കുകയാണ്. ലോക്ഡൗണ്‍ കാലത്ത് വീട്ടിലാണ് താരം. എങ്കിലും ടിക്ടോകില്‍ താരം സജീവമാണ്. വ്യത്യസ്തങ്ങളായ നിരവധി വിഡിയോകളാണ് താരം സമൂഹമാധ്യമങ്ങളില്‍ ദിവസവും പങ്കു വയ്ക്കുന്നത്. എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിലാകെ താരം പ്രണയത്തെ കുറിച്ച് പറയുന്നു എന്ന് താരത്തിലുള്ള വാർത്തകളാണ് പ്രചരിക്കുന്നത്. എന്നാൽ ഇതിന് പ്രതികരണവുമായി താരം രംഗത്ത് എത്തിയിരിക്കുകയാണ്.

എപ്രിൽ മാസത്തിൽ പ്രിയാ വാര്യരുടെ കൂട്ടുകാരുടെതായി വന്ന വ്‌ളോഗ് വീഡിയോ ആണ് തെറ്റായി പ്രചരിച്ചത്. ഈ വീഡിയോയിൽ നിന്നുളള ചില ക്ലിപ്പുകൾ വാട്‌സ് ആപ്പ്, യൂടൂബ്, റീൽസ് പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്നുണ്ട്. താൻ കൂട്ടുകാരുമൊത്ത് എന്ത് ചെയ്യുന്നു, തന്‌റെ ജീവിതം എങ്ങനെ ജീവിക്കുന്നു തുടങ്ങിയവയെല്ലാം വ്യക്തിപരമായ തീരുമാനങ്ങളാണ്. അതിലുളള അഭിപ്രായങ്ങൾ നിങ്ങൾ നിങ്ങളിൽ തന്നെ ഒതുക്കുക.

വ്‌ളോഗിൽ നിന്നുളള ചില ക്ലിപ്പുകൾ മാത്രം മുറിച്ചുമാറ്റി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് കണ്ടു. ഞങ്ങളിൽ ആരുടെയും അനുവാദമില്ലാതെയാണ് ഇവർ ഇത് ചെയ്തിരിക്കുന്നത്. എന്നെ കുറിച്ചുളള നിങ്ങളുടെ കരുതൽ കാണുമ്പോൾ സന്തോഷം. എന്നാൽ ഇതിനെ കുറിച്ചുളള ചർച്ചകൾ തീർത്തും അനാവശ്യമാണ്. വളരെ മോശം കാപ്ഷനുകളും തലക്കെട്ടുകളും ചേർത്താണ് വീഡിയോ ക്ലിപ്പുകൾ പ്രചരിക്കുന്നത്. ഇനിയെങ്കിലും ഇതിന്‌റെ സത്യാവസ്ഥ മനസിലാക്കി വാർത്തകൾ നൽകൂ.

Actress priya warrier words about fake news

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES