Latest News

അമ്മ ബൃന്ദ റായ്ക്ക് ജന്മദിനാശംസകളുമായി മകള്‍ ഐശ്വര്യ; മൂന്ന് തലമുറ ഒന്നിച്ചെത്തിയ ഫ്രെയിം സോഷ്യല്‍മീഡിയയില്‍ വൈറല്‍

Malayalilife
topbanner
അമ്മ ബൃന്ദ റായ്ക്ക് ജന്മദിനാശംസകളുമായി മകള്‍ ഐശ്വര്യ; മൂന്ന് തലമുറ ഒന്നിച്ചെത്തിയ ഫ്രെയിം സോഷ്യല്‍മീഡിയയില്‍ വൈറല്‍

അമ്മ ബൃന്ദ റായിയുടെ ജന്മദിന ആഘോഷചിത്രങ്ങള്‍ ഐശ്വര്യ റായ് ബച്ചന്‍ പങ്കിട്ടിരിക്കുകയാണ്. ചിത്രങ്ങളില്‍, അമ്മ ബൃന്ദ, മകള്‍ ആരാധ്യ, ചില കുടുംബാംഗങ്ങള്‍ എന്നിവരോടൊപ്പം സന്തോഷത്തോടെ പോസ് ചെയ്യുന്ന ഐശ്വര്യയെ കാണാം.  
            
സോഷ്യല്‍ മീഡിയയിലൂടെ എല്ലാ വിശേഷങ്ങളും പങ്കിടാറുള്ള താരം തന്റെ പുതിയ ചിത്രങ്ങളും അതിലൂടെ ആരാധകരിലേക്ക് എത്തിക്കാറുണ്ട്.് ''ലവ് യു ബര്‍ത്ത്ഡേ ഗേള്‍, പ്രിയപ്പെട്ട മമ്മി-ഡോഡാ...'' എന്ന് കുറിച്ചാണ് ഐശ്വര്യ ബര്‍ത്ത്‌ഡേ ആ?ഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. അമ്മയുടെ ഒരു സോളോ ഫോട്ടോ പങ്കിട്ടുകൊണ്ട്, മറ്റൊരു പോസ്റ്റില്‍ ''ഹാപ്പി ബര്‍ത്ത്‌ഡേ ഡിയര്‍ മമ്മി-ഡോഡ. ലവ് യു എറ്റീര്‍ണലി....'' എന്നാണ് താരം കുറിച്ചിരിക്കുന്നത്. 

അന്തരിച്ച പിതാവിനോടുള്ള ഹൃദയസ്പര്‍ശിയായ ആദരസൂചകമായി,  ക്യാമറയ്ക്ക് പോസ് ചെയ്യുമ്പോള്‍ ഐശ്വര്യ അദ്ദേഹത്തിന്റെ ഒരു ഫോട്ടോ ആഘോഷത്തില്‍ ഉള്‍പ്പെടുത്തി. മകള്‍ ആരാധ്യയ്ക്കൊപ്പം ഐശ്വര്യ റായ് ബച്ചന്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുത്തിരുന്നു. 

Aishwarya Rai Bachchan celebrates moms birthday

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES