മകളുടെ പുതിയ വീട് കണ്ട് മനോഹരമെന്ന് പറഞ്ഞ് രജനീകാന്ത്; ചൈന്നിയില്‍ പുതിയ വീട് സ്വന്തമാക്കി ഐശ്വര്യ; ശ്രദ്ധേയമായി വീഡിയോ

Malayalilife
topbanner
മകളുടെ പുതിയ വീട് കണ്ട് മനോഹരമെന്ന് പറഞ്ഞ് രജനീകാന്ത്; ചൈന്നിയില്‍ പുതിയ വീട് സ്വന്തമാക്കി ഐശ്വര്യ; ശ്രദ്ധേയമായി വീഡിയോ

സൂപ്പര്‍താരം രജനികാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യ ചെന്നൈയില്‍ പുതിയ വീട് സ്വന്തമാക്കിയിരിക്കുകയാണ്. കടല്‍തീരത്തോട് ചേര്‍ന്നാണ് ഐശ്വര്യയുടെ പുതിയ ഫ്ലാറ്റ് .ഗൃഹപ്രവേശന ചടങ്ങില്‍ രജനികാന്തും ഭാര്യയും മകളുടെ പുതിയ വീട് സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 

വാതില്‍ തുറന്ന് തന്റെ പിതാവിനെ അകത്തേക്ക് ക്ഷണിക്കുന്ന ഐശ്വര്യയെ വീഡിയയോയില്‍ കാണാം. അകത്തെത്തിയ ശേഷം വിളക്ക് കൊളുത്തി പൂജയും നടത്തുന്നുണ്ട്. പിന്നീട് ആവേശത്തോടെ തന്റെ മകളുടെ വീട് നടന്നു കാണുന്ന രജനികാന്തിനെയാണ് വീഡിയോയില്‍ കാണുന്നത്. ഇന്റീരിയര്‍ ഡിസൈനുകള്‍, മാര്‍ബിള്‍ കലകള്‍, ആകര്‍ഷകമായ പെയിന്റിംഗുകള്‍ എന്നിവയാല്‍ മനോഹരമായാണ് വീട് അലങ്കരിച്ചിരിക്കുന്നത്.   

ഇവയെല്ലാം രജനികാന്ത് എടുത്തു പറയുകയും. നിറ കണ്ണുകളോടെ മകളെ പ്രശംസിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. നിരവധി പ്ലാറ്റ്ഫോമുകളില്‍ ഈ വീഡിയോ ഇപ്പോള്‍ ട്രെന്റിങ്ങ് ആവുകയാണ്.   

അതേസമയം ഐശ്വര്യയുടെ ഈ നേട്ടം ധനുഷിനുള്ള മറുപടിയാണെന്നാണ് ആരാധകര്‍ പറയുന്നത്. ഐശ്വര്യ ഇനിയും ഉയരങ്ങളില്‍ എത്തട്ടേയെന്ന് ആശംസിക്കുന്നവരുമുണ്ട്. ഐശ്വര്യ രജനികാന്തും നടനും സംവിധായകനുമായ ധനുഷും ചെന്നൈ കുടുംബ കോടതിയില്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയിരിക്കുകയാണ്.   

2022 ജനുവരി 17-നാണ് ഇരുവരും വേര്‍പിരിയാന്‍ പോകുയാണെന്ന കാര്യം തുറന്നു പറയുന്നത്. രസ്പര സമ്മതത്തോടെയുള്ള വിവാഹമോചനം - സെക്ഷന്‍ 13 ബി പ്രകാരമാണ് ഹര്‍ജി സമര്‍പ്പിച്ചതെന്നാണ് ലഭിക്കുന്ന സൂചന. അതിന് ശേഷം  കഴിഞ്ഞ രണ്ട് വര്‍ഷമായി ഇരുവരും അകന്നാണ് താമസിക്കുന്നത്.
 

Aishwarya Rajinikanths Lavish Beach Facing Home

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES