Latest News

ഇത് ധരിച്ച് നടക്കുന്ന എല്ലാ സ്ത്രീകളെയും ഞാന്‍ സല്യൂട്ട് ചെയ്യുന്നു';റെഡ് ഹൈ ഹീല്‍സില്‍ അക്ഷയ് കുമാറിന്റെ തകര്‍പ്പന്‍ ഡാന്‍സ്; ജാക്വലിന്റെ ചലഞ്ച് ഏറ്റെടുത്ത് ആരാധകരെ ഞെട്ടിച്ച് താരം; വീഡിയോ വൈറല്‍ 

Malayalilife
 ഇത് ധരിച്ച് നടക്കുന്ന എല്ലാ സ്ത്രീകളെയും ഞാന്‍ സല്യൂട്ട് ചെയ്യുന്നു';റെഡ് ഹൈ ഹീല്‍സില്‍ അക്ഷയ് കുമാറിന്റെ തകര്‍പ്പന്‍ ഡാന്‍സ്; ജാക്വലിന്റെ ചലഞ്ച് ഏറ്റെടുത്ത് ആരാധകരെ ഞെട്ടിച്ച് താരം; വീഡിയോ വൈറല്‍ 

ബോളിവുഡിലെ കഠിനാധ്വാനിയായ താരം എന്നാണ് അക്ഷയ് കുമാറിനെ ആരാധകര്‍ വിളിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ആക്ഷന്‍ മാറ്റിപ്പിടിച്ച് ഒരു കിടിലന്‍ ഡാന്‍സുമായി എത്തിയിരിക്കുകയാണ് താരം. ചുവന്ന നിറത്തിലുള്ള 'ഹൈ ഹീല്‍സ്' ചെരുപ്പുകള്‍ ധരിച്ചാണ് അക്ഷയ് ഡാന്‍സ് ഫ്‌ലോറില്‍ മാജിക് കാണിച്ചത്. ഗെയിം ഷോയായ 'വീല്‍ ഓഫ് ഫോര്‍ച്ചൂണിന്റെ' ഗ്രാന്‍ഡ് ഫിനാലെ വേദിയിലായിരുന്നു അക്ഷയുടെ ഈ സാഹസം. 

 ഷോയില്‍ അതിഥികളായെത്തിയ നടി ജാക്വലിന്‍ ഫെര്‍ണാണ്ടസും സംവിധായിക ഫറാ ഖാനുമാണ് അക്ഷയ്യെ വെട്ടിലാക്കിയത്. ഷൂട്ടിനിടെ അക്ഷയ് തന്നെ പലപ്പോഴും പ്രാങ്കുകളില്‍ കുടുക്കാറുണ്ടെന്ന് ജാക്വലിന്‍ പരിഭവിച്ചു. ഇതിന് പകരമായി ഒരു ചലഞ്ച് ജാക്വലിന്‍ മുന്നോട്ടുവെച്ചു-ഒരു മിനിറ്റ് ഹൈ ഹീല്‍സ് ധരിച്ച് നൃത്തം ചെയ്യുക. തോറ്റാല്‍ ഒരു ലക്ഷം രൂപ തന്റെ അക്കൗണ്ടിലേക്ക് അയക്കണമെന്നായിരുന്നു ജാക്വലിന്റെ വ്യവസ്ഥ. 

ആദ്യം ചലഞ്ച് കേട്ട് അക്ഷയ് ഞെട്ടിപ്പോയി. 'നിങ്ങള്‍ക്ക് ഭ്രാന്താണോ? ഇത് ധരിച്ചാല്‍ എന്റെ കാല്‍ മുറിയും. ജീവിതത്തില്‍ ഒരിക്കല്‍ പോലും ഞാനിത് ഇട്ടിട്ടില്ല' എന്നായിരുന്നു താരത്തിന്റെ മറുപടി. ഹൈ ഹീല്‍സ് ധരിച്ച് നടക്കുന്ന എല്ലാ സ്ത്രീകളെയും താന്‍ സല്യൂട്ട് ചെയ്യുന്നുവെന്നും താരം തമാശയായി പറഞ്ഞു. എന്നാല്‍ ഫറയുടെയും ജാക്വലിന്റെയും നിര്‍ബന്ധത്തിന് വഴങ്ങി ഒടുവില്‍ അക്ഷയ് ആ ചുവന്ന ചെരുപ്പുകള്‍ കാലിലണിഞ്ഞു. 

തന്റെ തന്നെ ഹിറ്റ് ചിത്രമായ ഹൗസ് ഫുള്‍ 4-ലെ 'ലാല്‍ പാരി' എന്ന ഗാനത്തിനൊപ്പമായിരുന്നു അക്ഷയുടെ നൃത്തം. ഹൈ ഹീല്‍സിട്ട് നില്‍ക്കാന്‍ പോലും പാടുപെടുമെന്ന് കരുതിയവരെ അമ്പരപ്പിച്ചു കൊണ്ട് ഫറ ഖാന്‍ പറഞ്ഞ ഫൂട്ട് വര്‍ക്കുകള്‍ വരെ അക്ഷയ് അനായാസം പൂര്‍ത്തിയാക്കി. താരത്തിന്റെ ബാലന്‍സിനെ പ്രശംസിച്ചു കൊണ്ട് ഫറ ഖാനും ജാക്വലിനും ഡാന്‍സ് ഫ്‌ലോറില്‍ ഒപ്പം ചേര്‍ന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിമിഷനേരം കൊണ്ടാണ് തരംഗമായത്. 

 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രിയദര്‍ശനുമായി ഒന്നിച്ച 'ഭൂത് ബംഗ്ല' എന്ന ചിത്രമാണ് അക്ഷയ് കുമാറിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയത്. തീയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

Read more topics: # അക്ഷയ്
Akshay Kumar danced in high heels

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES