Latest News

പെണ്‍കുഞ്ഞ് പിറന്നതിന്റെ സന്തോഷം പങ്ക് വച്ച് ആലിയയും രണ്‍ബീറും; വളരെ പവിത്രമായ നിമിഷമെന്ന് കുറിച്ച് ആലിയയുടെ അച്ഛന്‍ മഹേഷ് ഭട്ടും; ബോളിവുഡ് താരങ്ങള്‍ക്ക് ആശംസകളുമായി ആരാധകരും

Malayalilife
പെണ്‍കുഞ്ഞ് പിറന്നതിന്റെ സന്തോഷം പങ്ക് വച്ച് ആലിയയും രണ്‍ബീറും; വളരെ പവിത്രമായ നിമിഷമെന്ന് കുറിച്ച് ആലിയയുടെ അച്ഛന്‍ മഹേഷ് ഭട്ടും; ബോളിവുഡ് താരങ്ങള്‍ക്ക് ആശംസകളുമായി ആരാധകരും

ദ്യത്തെ കണ്‍മണിയെ സ്വാഗതം ചെയ്ത് ബോളിവുഡ് താരദമ്പതികളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. പെണ്‍കുഞ്ഞിനാണ് ആലിയ ജന്മം നല്‍കിയത്. മുംബൈയിലെ എച്ച്എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയില്‍ ആയിരുന്നു ആലിയ കുഞ്ഞിന് ജന്മം നല്കിയത്. 

കുഞ്ഞ് പിറന്നതിന്റെ സന്തോഷം ആലിയ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച വാര്‍ത്ത;- ഞങ്ങളുടെ കുഞ്ഞ് എത്തി. എന്തൊരു അത്ഭുതകരമായ പെണ്‍കുഞ്ഞാണവള്‍. അവസാനം ഔദ്യോഗികമായി മാതാപിതാക്കളായതിന്റെ സന്തോഷത്തിലാണ് ഞങ്ങള്‍.- ആലിയ കുറിച്ചു.

ആലിയയുടെയും രണ്‍ബീറിന്റെയും കുഞ്ഞിനെ അത്ഭുതമെന്നാണ് ആലിയയുടെ അച്ഛന്‍ മഹേഷ് ഭട്ട് വിശേഷിപ്പിച്ചത്..വളരെ പവിത്രമായ നിമിഷമാണിത്. താന്‍ ആശ്ചര്യ ജനകനായിരിക്കു കയാണെന്നും ഈ മഹനീയ നിമിഷം പ്രാര്‍ത്ഥനയുടേത് കൂടിയാണെന്നും മഹേഷ് ഭട്ട് പ്രതികരിച്ചു.......

പോസ്റ്റിന് താഴെ ദീപിക പദുക്കോണ്‍, കത്രീന കൈഫ്, സോനം കപൂര്‍ അടക്കം നിരവധി പേരാണ് ആശംസയറിയിക്കുന്നത്. ജൂണിലാണ് അച്ഛനും അമ്മയുമാകാന്‍ പോകുന്നതിന്റെ സന്തോഷം ആലിയയും രണ്‍ബീറും പങ്കുവച്ചത്. അതിനു ശേഷവും സിനിമയുടേയും പ്രമോഷന്റേയും തിരക്കിലായിരുന്നു ആലിയ. ഈ വര്‍ഷം ഏപ്രിലിലാണ് ആലിയയും രണ്‍ബീറും വിവാഹിതരാവുന്നത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനുശേഷമായിരുന്നു വിവാഹം.

Alia Ranbir blessed with baby girl

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES