നടനാണ്.. കോടീശ്വരനാണ്..! പക്ഷേ മോളുടെ ഫാഷന്‍ ഷോയ്ക്കിടെ പരിസരം മറന്ന് അമിതാഭ് ബച്ചന്‍ ചെയ്തത് കണ്ടോ?

Malayalilife
topbanner
നടനാണ്.. കോടീശ്വരനാണ്..! പക്ഷേ മോളുടെ ഫാഷന്‍ ഷോയ്ക്കിടെ പരിസരം മറന്ന് അമിതാഭ് ബച്ചന്‍ ചെയ്തത് കണ്ടോ?

മലയാളികള്‍ക്ക് പ്രത്യേകിച്ച് മുഖവുരയൊന്നും ആവശ്യമില്ലാത്ത ബോളിവുഡ് നടനാണ് അമിതാഭ് ബച്ചന്‍. ഇപ്പോഴത്തെ യുവജനങ്ങള്‍ മുതല്‍ മദ്ധ്യവയസ്‌കരനും വൃദ്ധര്‍ക്കും വരെ അമിതാഭ് ബച്ചനെ അറിയാം. എന്നാല്‍ സെലിബ്രിറ്റിയെന്ന ജാഡയൊന്നുമില്ലാതെ മകളുടെ ഫാഷന്‍ ഷോ കാണാന്‍ എത്തിയ അമിതാഭ് സദസ്സില്‍ കൊച്ചുകുട്ടിയെ പോലെ ചെയ്തുകൂട്ടിയ കാര്യങ്ങളുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.

 

ഇപ്പോഴും ബോളിവുഡ് സിനിമകളില്‍ സജീവസാനിധ്യമാണ് അമിതാഭ് ബച്ചന്‍. മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം കാണ്ടഹാര്‍ എന്ന ചിത്രത്തിലും അമിതാഭ് ബച്ചന്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ അദ്ദേഹത്തിന്റെ വീഡിയോ വൈറലാകുന്നത് അദ്ദേഹത്തിന്റെ നിഷ്‌കളങ്കത കൊണ്ടാണ്. അമിതാഭ് ബച്ചന്റെ മകള്‍ ശ്വേതാ ബച്ചന്‍ പങ്കെടുത്ത ഒരു ഫാഷന്‍ ഷോ കാണുമ്പോഴാണ് രസകരമായ സംഭവങ്ങള്‍ നടന്നത്.

 

ഡിസൈനര്‍ അബു ജാനി- സന്ദീപ് ഘോഷ്‌ല ടീമിന്റെ ഫാഷന്‍ ഷോയില്‍, തന്റെ ബാല്യകാലസുഹൃത്തും ബോളിവുഡ് സംവിധായകനുമായ കരണ്‍ ജോഹറിനൊപ്പമാണ് ശ്വേത ബച്ചന്‍ റാംപില്‍ ചുവടുവച്ചത്. ഇത് കാണാന്‍ ബച്ചനും ജയയുമെത്തിയിരുന്നു. മുന്‍നിരയില്‍ തന്നെയായിരുന്നു താരദമ്പതികളുടെ സ്ഥാനം. എന്നാല്‍ ശ്വേത റാമ്പില്‍ ചുവടു വയ്ക്കാനെത്തിയതോടെ അമിതാഭ് ബച്ചന്‍ ആവേശത്തിലായി. ഉടനെ താന്‍ സെലിബ്രിറ്റിയാണെന്നതും നടനാണെന്നതുമൊക്കെ വിസ്മരിച്ച് ശ്വേതയുടെ അച്ഛന്‍ മാത്രമായി അമിതാഭ് മാറി.

 

സ്വന്തം മകള്‍ റാംപില്‍ ചുവടു വയ്ക്കുമ്പോള്‍, മകളുടെ നേട്ടങ്ങളില്‍ അഭിമാനം കൊള്ളുന്ന ഏതൊരച്ഛനും ചെയ്യുന്നത് പോലെ ഉടന്‍ തന്നെ പോക്കറ്റില്‍ നിന്നും മൊബൈല്‍ എടുത്ത് ദൃശ്യങ്ങള്‍ അമിതാഭ് ഷൂട്ട് ചെയ്തു. ആ നിമിഷം താരമാണെന്നോ, ചുറ്റുമുള്ളവര്‍ കൗതുകത്തോടെ ശ്രദ്ധിക്കുമെന്നോ, വാര്‍ത്തയാകുമെന്നോ ഒന്നും അദ്ദേഹം ചിന്തിച്ചിട്ടില്ല. വിഡിയോ പകര്‍ത്തുമ്പോള്‍, തന്റെ ക്യാമറ ഫ്രെയിമിനു മുന്നില്‍ തടസ്സമായി നില്‍ക്കുന്ന വിഡിയോഗ്രാഫറെ വിസില്‍ അടിച്ച് ഫ്രെയിമില്‍ നിന്ന് മാറാന്‍ ബച്ചന്‍ ആവശ്യപ്പെടുന്നതും വിഡിയോയിലുണ്ട്. ബച്ചന്റെ ഛായാഗ്രഹണം കണ്ട് ചിരിയോടെ അടുത്തിരിക്കുന്ന ജയാ ബച്ചനെയും വിഡിയോയില്‍ കാണാം.

എന്തായാലും മകള്‍ ശ്വേത ബച്ചന്‍ റാംപില്‍ ചുവടുവെയ്ക്കുമ്പോള്‍ ആ ദൃശ്യങ്ങള്‍ ആവേശത്തോടെ തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്ന അമിതാബ് ബച്ചന്റെ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ആഘോഷിക്കുന്നത്.

Amitabh Bachchan over excited Watching Daughter Shweta Bachchan Rampwalk

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES