ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാള സിനിമയിലെ പിന്നണി ഗായികയായി ഉയര്‍ന്ന താരമാണ് അമൃത. തനി നാട്ടിന്‍ പുറത്തുകാരിയായ അമൃത പിന്നീട് നടന്‍ ബാലയെ വിവാഹം ചെയ്തു. എന്നാല്‍ അധികം വൈകാതെ തന്നെ ഇരുവരും വേര്‍പിരിഞ്ഞു. ഇതിന് ശേഷം പിന്നീട് മലയാളി പ്രേക്ഷകര്‍ കണ്ടത് അടിമുടി മാറിയ അമൃതയെയാണ്. സ്വഭാവത്തിലും ലുക്കിലുമെല്ലാം മൊത്തിത്തില്‍ ഒരു മാറ്റം. മാത്രമല്ല പിന്നീട് സിനിമാ പിന്നണി ഗാന രംഗത്ത് താരം സജീവാകുകയും അനിയത്തി അഭിരാമിയുമായി ചേര്‍ന്ന് അമൃതംഗമയ എന്ന് മ്യൂസിക്കല്‍ ബാന്‍ഡ് ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ താരം രണ്ടാമത് വിവാഹിതയായിരിക്കുകയാണ്.
ഗായകൻ ഗോപി സുന്ദറിനോടൊപ്പമുള്ള ഫോട്ടോ ചർച്ചയായതോടെ അമൃത സുരേഷിന്റെ ഓരോ പുത്ത പോസ്റ്റിനും വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. എന്നാൽ ഇപ്പോൾ അമൃത തന്റെ പുതിയ വർക്ക് ഔട്ട് വീഡിയോ പങ്കുവച്ചിരിക്കുകയാണ്.
“ഇന്ന് നിങ്ങൾ അനുഭവിക്കുന്ന വേദന നാളെ നിങ്ങൾക്ക് ആവശ്യമായ ശക്തിയാകും.. ഉപേക്ഷിക്കരുത്!! നിങ്ങൾ ഉപേക്ഷിക്കാൻ പോകുമ്പോൾ, നിങ്ങൾ മതിയായവനല്ലെന്ന് പറഞ്ഞവരെ ഓർക്കുക..”, അമൃത കുറിച്ചു.ഇങ്ങനെ ഫിറ്റായി ഇരിക്കാൻ കഴിയുന്നതിന്റെ ട്രെയിനറെ മെൻഷൻ ചെയ്‌ത് നന്ദി പറയാനും താരം മറന്നിട്ടില്ല.
വിവാഹമോചനത്തിന് ശേഷം പിന്നീട് അങ്ങോട് കരിയറില്‍ വെച്ചടി വെച്ചടി കയറ്റമായിരുന്നു അമൃതയ്ക്ക്. അച്ഛനൊപ്പമില്ലെങ്കിലും തന്റെ മകള്‍ അവന്തിക എന്ന പാപ്പുവിനെ ഒരു കുറവും അറിയിക്കാതെ വളര്‍ത്തണമെന്നത് അമൃതയുടെ ആഗ്രഹമായിരുന്നു. വ്ളോഗിങ്ങും, മ്യ്ൂസിക്കല്‍ ബാന്‍ഡും, ഒക്കെയായി തിരക്കിട്ട് നടക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി അമൃത ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ്ബോസ് സീസണ്‍ ടൂവിലേക്ക് എത്തിയത്.