Latest News

കേരളത്തിലെ പ്രക്ഷോഭങ്ങള്‍ ഭയമുണ്ടാക്കുന്നു; വിശ്വാസികള്‍ ശബരിമലയിലേക്ക് പോകുന്നതിനോടു യോജിക്കുന്നു; ശബരിമലയിലേക്ക് ആര്‍ത്തവമില്ലാത്ത ട്രാന്‍ജെന്‍ഡേര്‍സിന് പോകാമോയെന്ന് അഞ്ജലി

Malayalilife
topbanner
കേരളത്തിലെ പ്രക്ഷോഭങ്ങള്‍ ഭയമുണ്ടാക്കുന്നു; വിശ്വാസികള്‍ ശബരിമലയിലേക്ക് പോകുന്നതിനോടു യോജിക്കുന്നു; ശബരിമലയിലേക്ക് ആര്‍ത്തവമില്ലാത്ത ട്രാന്‍ജെന്‍ഡേര്‍സിന് പോകാമോയെന്ന് അഞ്ജലി

സിനിമയില്‍ നായികയാകുന്ന ആദ്യ ട്രാന്‍സ് വുമണ്‍ ആണ് അഞ്ജലി അമീര്‍. മോഡലിങ്ങിലൂടെ മമ്മൂട്ടിയുടേ പേരന്‍പ് സിനിമയിലൂടെയാണ് നായികയായി അഞ്ജലി അമീര്‍ ശ്രദ്ധേയയയായത്. തുടര്‍ന്ന് ബിഗ്ബോസിലെ മത്സരാര്‍ഥിയായും പ്രേക്ഷകര്‍ അഞ്ജലിയെ കണ്ടു. എന്നാല്‍ ആരോഗ്യപ്രശ്നങ്ങള്‍ മൂലം ബിഗ്ബോസില്‍ നിന്നും ഇടയ്ക്ക് വച്ച് അഞ്ജലി പുറത്തേക്ക് പോയി. ഇപ്പോള്‍ ശബരിമലയിലെക്ക് യുവതികളെ പ്രവേശിപ്പിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് അഞ്ജലി തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.

ഫേസ്ബുക്കിലൂടെയാണ് ശബരിമല വിഷയത്തില്‍ പ്രതികരണവുമായി നടി അഞ്ജലി അമീര്‍ രംഗത്ത് എത്തിയത്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ആര്‍ത്തവമാണ് പ്രശ്നമെങ്കില്‍ ആര്‍ത്തവമില്ലാത്ത ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാനാകുമോ എന്ന് നടി അഞ്ജലി അമീര്‍ ചോദിക്കുന്നു. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ കാണുമ്പോള്‍ പേടിയാകുന്നു എന്ന് അഞ്ജലി പറഞ്ഞു. 

അതേസമയം വിശ്വാസികള്‍ ശബരിമലയിലേക്ക് പോകുന്നതിനോട് യോജിപ്പാണെന്നും പക്ഷേ നിരീശ്വരവാദികള്‍ എന്തിനാണ് മലയ്ക്ക് പോകാന്‍ ശ്രമിക്കുന്നതെന്ന് അഞ്ജലി ചോദിക്കുന്നുണ്ട്. ശബരിമലയിലെ സംഘട്ടനങ്ങളില്‍ പോലും ഒരു ജാതീയതയാണ് കാണുന്നത്. മേല്‍ജാതിക്കാര്‍ നാമജപത്തിലേര്‍പ്പെടുമ്പോള്‍ താഴെത്തട്ടിലുള്ളവരാണ് സംഘര്‍ഷത്തിലേര്‍പ്പെടുന്നത്. കാടിന്റെ മക്കളാണ് ആത്മഹത്യക്കൊരുങ്ങുന്നത്. അവരെ ബലിയാടാക്കുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളതെന്നും അ്ഞ്ജലി ചോദിക്കുന്നുണ്ട്. വിശ്വാസികളല്ലാത്തവര്‍ എന്ത് പ്രക്ഷോഭം സൃഷ്ടിക്കാനാണ് ശബരിമലയില്‍ പോകുന്നതെന്നും അഞ്ജലി കൂട്ടിച്ചേര്‍ക്കുന്നു.


 

Read more topics: # Anjali Menon,# sabarimala
Anjali Ameer says about sabarimala issue

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES