Latest News

കളരിച്ചുവടുകളില്‍ വിസ്മയിപ്പിച്ച് സായ് പല്ലവി; നിഗൂഡതകള്‍ നിറക്കുന്ന രംഗങ്ങളാല്‍ പ്രേക്ഷകരെ വിസ്മയിപ്പിച്ച് അതിരന്‍ ട്രെയില്‍ എത്തി; ഫഹദ് ഫാസില്‍ ചിത്രത്തിന്റെ ത്രില്ലടിപ്പിക്കുന്ന ട്രെയിലര്‍ കാണാം

Malayalilife
 കളരിച്ചുവടുകളില്‍ വിസ്മയിപ്പിച്ച് സായ് പല്ലവി; നിഗൂഡതകള്‍ നിറക്കുന്ന രംഗങ്ങളാല്‍ പ്രേക്ഷകരെ വിസ്മയിപ്പിച്ച് അതിരന്‍ ട്രെയില്‍ എത്തി; ഫഹദ് ഫാസില്‍ ചിത്രത്തിന്റെ ത്രില്ലടിപ്പിക്കുന്ന ട്രെയിലര്‍ കാണാം

ഫഹദ് ഫാസിലും സായ് പല്ലവിയും ഒന്നിക്കുന്ന അതിരൻ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. നിഗൂഡതകൾ നിറക്കുന്ന രംഗങ്ങൾ കൊണ്ട്പ്രേക്ഷകരെ ഭയപ്പെടുത്തി ത്രില്ലടിപ്പിക്കുന്ന ട്രെയിലർ നടൻ പൃഥ്വിരാജിന്റെ ഫേസ്‌ബുക്കിലൂടെയാണ് പുറത്ത് വിട്ടിരിക്കുന്നത്. കലിക്ക് ശേഷം പ്രിയ താരം സായ് പല്ലവി മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണ് അതിരൻ.

ഫഹദിന്റെ കഥാപാത്രം ഒരു ഡോക്ടറാണ്. ഒരു മാനസിക രോഗാശുപത്രിയും അതിന്റെ ചുറ്റുവട്ടവും പശ്ചാത്തലമാക്കുന്ന സിനിമയാണിതെന്നാണ് പുറത്ത് വരുന്ന സൂചന.

നവാഗതനായ വിവേക് കഥയും സംവിധാനവും ചെയ്യുന്ന ചിത്രത്തിൽ പ്രകാശ് രാജ്, അതുൽ കുൽക്കർണി, സുരഭി, സുദേവ് നായർ, രൺജി പണിക്കർ, ലെന, ശാന്തി കൃഷ്ണ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. സെഞ്ച്വറി ഇൻവെസ്റ്റ്‌മെന്റ്‌സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അനു മൂത്തേടത്തും സംഗീത സംവിധാനം പി.എസ് ജയഹരിയുമാണ്. ചിത്രം ഏപ്രിൽ 12 തിയേറ്ററുകളിലെത്തും.

Read more topics: # Athiran Fahad movie trailer
Athiran Fahad movie trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES