മലയാളത്തിന്റെ പ്രിയ നടിയാണ് ഭാവന. വളരെ ചെറിയ പ്രായത്തില്‍ തന്നെ മലയാളത്തില്‍ നായികയായി അരങ്ങേറിയ താരം അഭിനയപ്രാധാന്യമുള്ള ഒട്ടെറെ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. വിവാഹം കഴിച്ച് അല്‍പനാളുകള്‍ സിനിമയില്‍ നിന്നുംമാറിയെങ്കിലും ഇപ്പോള്‍ 96ന്റെ കന്നട റീമേക്കിലൂടെ താരം വീണ്ടും സിനിമയില്‍ സജീവമായിരിക്കയുകയാണ്. ഇടയ്ക്ക് ഡി 4 ഡാന്‍സിന്റെ വേദിയിയില്‍ എത്തി മലയാളത്തില്‍ ഭാവന സാനിധ്യമറിയിച്ചിരുന്നു. അതേസമയം സോഷ്യല്‍മീഡിയയില്‍ സജീവമായ ഭാവനയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്.
പ്രമുഖ നടന്‍മാര്‍ക്കൊപ്പം നായികയായും അല്ലാതെയും പ്രത്യക്ഷപ്പെട്ട ഭാവന കന്നട സ്വദേശിയായ നവീനെ വിവാഹം കഴിച്ച് ബാംഗ്ലൂരിലാണ് ഇപ്പോള്‍ താമസിക്കുന്നത്. വിവാഹത്തോടെ മലയാള സിനിമയില്‍ നിന്നും ഇടവേളയെടുത്ത് കന്നഡയില്‍ കൈനിറയെ അവസരങ്ങളുമായി മുന്നേറുകയാണ് ഭാവന. താരം പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്. രാജകുമാരിയെ പോലെ അണിഞ്ഞൊരുങ്ങിയാണ് ഭാവന ചിത്രങ്ങളിലുള്ളത്.