Latest News

ക്രൂരമായ ലോകത്തിനുവേണ്ടിയുള്ള കവചം ഇതാണ്; നടി ഭാവന പങ്കുവച്ച ചിത്രങ്ങള്‍ വൈറല്‍; മഞ്ഞയില്‍ അതിസുന്ദരിയായി താരം

Malayalilife
topbanner
ക്രൂരമായ ലോകത്തിനുവേണ്ടിയുള്ള കവചം ഇതാണ്; നടി ഭാവന പങ്കുവച്ച ചിത്രങ്ങള്‍ വൈറല്‍; മഞ്ഞയില്‍ അതിസുന്ദരിയായി താരം

തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് ഭാവന. നമ്മള്‍ എന്ന ചിത്രത്തിലൂടെ എത്തി പിന്നീട്  ചെറിയ വേഷങ്ങളിലൂടെ അഭിനയത്തില്‍ സജീവയായ  താരം തെന്നിന്ത്യിലെ മുന്‍നിര നായികമാരില്‍ ഒരാളായി മാറുകയായിരുന്നു. കാര്‍ത്തിക എന്നാണ് താരത്തിന്റെ യഥാര്‍ഥ പേര് സിനിമയിലെത്തിയതോടെ പേര് ഭാവന എന്ന് മാറ്റുകയായിരുന്നു. മലയാളത്തില്‍ മാത്രമല്ല തമിഴിലും കന്നഡയിലുമെല്ലാം സജീവമായിരുന്നു ഭാവന. അന്യഭാഷയില്‍  ഗംഭീര സ്വീകരണവും പിന്തുണയുമായിരുന്നു താരത്തിന് ലഭിച്ചത്. റോമിയോ എന്ന ചിത്രത്തിനിടയിലായിരുന്നു കന്നഡ നിര്‍മ്മാതാവായ നവീനുമായി ഭാവന പ്രണയത്തിലായത്. അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതരാവുകയായിരുന്നു. വിവാഹത്തിന് ശേഷവും താരം അഭിനയരംഗത്ത് സജീവമാണ്. ആദം ജോണ്‍ എന്ന ചിത്രത്തിലാണ് ഭാവന ഒടുവില്‍ മലയാളത്തില്‍ അഭിനയിച്ചത്. മലയാളത്തിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ആരാധകര്‍ ചോദിക്കാറുണ്ടെങ്കിലും അതേക്കുറിച്ച് തീരുമാനിച്ചില്ലെന്ന മറുപടിയാണ് താരം നല്‍കാറുള്ളത്.

വിവാഹ ശേഷം ബാംഗളൂരുവില്‍ സ്ഥിരതാമസമാക്കിയതോടെ കന്നഡ സിനിമയിലാണ് താരത്തെ സജീവമായി കാണുന്നത്. ആരാധകര്‍ ഏറെയുള്ള താരം സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവാണ്. ഇടയ്ക്ക് തന്റെ പുത്തന്‍ ചിത്രങ്ങളുമായി താരം ആരാധകരുടെ മനം കവരാറുണ്ട്. ഇപ്പോള്‍ ശ്രദ്ധ നേടുന്നത് ഭാവനയുടെ പുതിയ ചിത്രങ്ങളാണ്.

ശക്തമായ അടിക്കുറിപ്പിനൊപ്പമാണ് താരത്തിന്റെ ചിത്രം. ക്രൂരമായ ലോകത്തിനുവേണ്ടിയുള്ള കവചം സന്തോഷകരമായ ആത്മാവാണ് എന്നാണ് താരം കുറിച്ചിരിക്കുന്നത്. മഞ്ഞ ചുരുദാര്‍ ധരിച്ച് അതിസുന്ദരിയാണ് ഭാവന. ചുരിദാറിന് ഇണങ്ങുന്ന മഞ്ഞ റിങ് ഇയറിങ്‌സ് മാത്രമാണ് ആക്‌സസറീസ്. നിറഞ്ഞ ചിരിയോടെ നില്‍ക്കുന്ന ഭാവന ആരാധകരുടെ മനം കവരുകയാണ്.

 

Read more topics: # Bhavana,# new pic,# viral
Bhavana, new pic, viral

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES