സി.ഐ.ഡി. രാമചന്ദ്രന്‍ ആയി കലാഭവന്‍ ഷാജോണ്‍; സി.ഐ.ഡി.രാമചന്ദ്രന്‍ റിട്ട. എസ്.ഐ. പതിനേഴിന് തിയേറ്ററുകളില്‍

Malayalilife
topbanner
സി.ഐ.ഡി. രാമചന്ദ്രന്‍ ആയി കലാഭവന്‍ ഷാജോണ്‍; സി.ഐ.ഡി.രാമചന്ദ്രന്‍ റിട്ട. എസ്.ഐ. പതിനേഴിന് തിയേറ്ററുകളില്‍

ലാഭവന്‍ ഷാജോണ്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സി.ഐ.ഡി.രാമചന്ദ്രന്‍ റിട്ട. എസ്.ഐ. എന്ന ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. സനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം എ.ഡി.1877 പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ ഷിജു മിസ്പാ . സനൂപ് സത്യന്‍ എന്നിവരാണ് നിര്‍മ്മിക്കുന്നത്.മെയ് പതിനേഴിന് ഈ ചിത്രം പ്രദര്‍ശനത്തിനെത്തുന്നു

പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിനെ പ്രത്യേകിച്ചും ക്രൈംരംഗത്തെ ഏറെ ഇഷ്ടപ്പെടുന്ന ഒരു മുന്‍ പൊലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് നര്‍മ്മവും ഉദ്വേഗവും നിലനിര്‍ത്തി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.മുപ്പത്തിമൂന്നുവര്‍ഷക്കാലം പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ക്രൈംവിഭാഗത്തില്‍ പ്രവൃര്‍ത്തിച്ചതിനു ശേഷം വിരമിച്ചതാണ് എസ്.ഐ. രാമചന്രന്‍. ക്രൈം കേസ്സുകള്‍ തെളിയിക്കുന്നതില്‍ ഏറെ സമര്‍ത്ഥനായ രാമചന്ദ്രന്റെ സഹായം ഇപ്പോഴും ഡിപ്പാര്‍ട്ട്‌മെന്റ് - തേടുന്നു.

ഡിപ്പാര്‍ട്ട്‌മെന്റിനോടുള്ള സ്‌നേഹക്കൂടുതല്‍ കൊണ്ട് സ്വന്തമായി ഒരു അന്വേഷണ ഏജന്‍സി ആരംഭിക്കുകയും അതിലൂടെ ഉരിത്തിരിയുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിന്റെ പ്രമേയം.ബൈജു സന്തോഷ്, പ്രേംകുമാര്‍, സുധീര്‍ കരമന,ശ്രീകാന്ത് മുരളി, അസീസ് നെടുമങ്ങാട്, ബാലാജി ശര്‍മ്മ, ആനന്ദ് മന്മഥന്‍, തുഷാര പിള്ള,, ഉണ്ണിരാജാ  പൗളി വത്സന്‍, ഗീതി സംഗീത, ബാദ്ഷാ റിയാന്‍, അരുണ്‍ പുനലൂര്‍, കല്യാണ്‍ഖാനാ, എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.
. തിരക്കഥ -സനൂപ് സത്യന്‍ - അനീഷ്. വി. ശിവദാസ്.
ഗാനങ്ങള്‍ - ദീപക് ചന്ദ്രന്‍.
സംഗീതം - അനു. ബി. ഇവാന്‍
ഛായാഗ്രഹണം -ജോ ക്രിസ്റ്റോ സേവ്യര്‍
എഡിറ്റിംഗ്. ലിജോ പോള്‍. കലാസംവിധാനം - മനോജ് മാവേലിക്കര '
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - ഉണ്ണി.സി.
പ്രൊജക്ട് ഡിസൈനര്‍ - സുധന്‍രാജ്.
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് -സജി കുണ്ടറ'
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -സുനില്‍ പേട്ട
വാഴൂര്‍ ജോസ്.
 ഫോട്ടോ - വിദ്യാസാഗര്‍

CID Ramachandran Retd SI

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES