ലാല്‍ ജോസ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം 'ക്ലാസ്‌മേറ്റ്‌സി'ലെ കഥാപാത്രങ്ങള്‍ വീണ്ടും പ്രേക്ഷകശ്രദ്ധയില്‍. ചിത്രത്തിലെ വേദനിപ്പിക്കുന്ന ഓര്‍മയായ മുരളി എന്ന കഥാപാത്രത്തെ (നരേന്‍) സഹപാഠികള്‍ ഓര്‍ക്കുന്ന ഒരു എഐ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്.
സുകു, റസിയ, സതീശന്‍ കഞ്ഞിക്കുഴി, പഴന്തുണി, താരാ കുറുപ്പ് തുടങ്ങിയവര്‍ 2025-ല്‍ മുരളിയുടെ പഴയ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ കാണുന്നതാണ് വിഡിയോയുടെ ഉള്ളടക്കം. ഇതോടെ, മുരളിയെക്കുറിച്ചുള്ള പഴയ ഓര്‍മ്മകളിലേക്ക് അവര്‍ തിരിഞ്ഞുനടക്കുന്നു. സിനിമയുടെ രണ്ടാം ഭാഗമാണോ ഇതെന്ന ആകാംഷയും പ്രേക്ഷകര്‍ക്കിടയില്‍ ഉയരുന്നുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ 'ഹാഡ്‌സി' എന്ന വെബ്‌സൈറ്റാണ് ഈ ശ്രദ്ധേയമായ വിഡിയോ സൃഷ്ടിച്ചിരിക്കുന്നത്.
2006 ല്‍ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ക്ലാസ്‌മേറ്റ്‌സ്. 90-കളുടെ ആരംഭത്തിലെ കാമ്പസിന്റെ പശ്ചാത്തലത്തിലുള്ള കഥയാണ് ഈ ചിത്രത്തിന്റേത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ജെയിംസ് ആല്‍ബര്‍ട്ടിന്റേതാണ്. പൃഥ്വിരാജ്, നരേന്‍, ഇന്ദ്രജിത്ത്, ജയസൂര്യ, സുകുമാരി, കാവ്യാ മാധവന്‍, രാധിക, ബാലചന്ദ്രമേനോന്‍, ജഗതി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമൂട്, അനൂപ് ചന്ദ്രന്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു.