ഒരു എട്ടാം ക്ലാസുകാരി അച്ഛനോടൊപ്പം സിനിമയിൽ അവസരം ചോദിച്ചുവന്നിരുന്നു; ആ കുട്ടിയായിരുന്നു ഹണി റോസ്; വൈറലായി സംവിധായകൻ വിനയന്റെ വാക്കുകൾ

Malayalilife
topbanner
 ഒരു എട്ടാം ക്ലാസുകാരി അച്ഛനോടൊപ്പം സിനിമയിൽ അവസരം ചോദിച്ചുവന്നിരുന്നു;  ആ കുട്ടിയായിരുന്നു ഹണി റോസ്; വൈറലായി സംവിധായകൻ വിനയന്റെ വാക്കുകൾ

ബോയ് ഫ്രണ്ട് എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക്് കടന്ന് വന്ന നടിയാണ് ഹണി റോസ്. മലയാള സിനിമയില്‍ വേറിട്ട കഥാപാത്രങ്ങളിലൂടെ നിറസാന്നിധ്യമായ ഹണി തെന്നിന്ത്യയിലും മിന്നും താരമായി മാറിയിരിക്കുകയാണ്.  നാടൻ വേഷവും മോഡേൺ വേഷവും ഒരുപോലെ ചുരുങ്ങിയ കാലയളവിനുള്ളിൽ കൈകാര്യം ചെയ്‌ത്‌ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ഹണി റോസ്. ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ ധ്വനി എന്ന കഥാപാത്രം ആയിരുന്നു ഏറെ പ്രശസ്തി നേടി കൊടുത്തതും. എന്നാൽ ഇപ്പോൾ  സംവിധായകൻ വിനയൻ ഹണി റോസിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ഒരു എട്ടാം ക്ലാസുകാരി തൻറെ അച്ഛനോടൊപ്പം സിനിമയിൽ അവസരം ചോദിച്ചുവന്നിരുന്നു. ആ സിനിമയിൽ നായികയാകാനുളള പ്രായം അന്ന് ആ കുട്ടിക്കില്ലായിരുന്നു. പക്ഷേ കൊച്ചു കുട്ടിയായി അഭിനയിപ്പിക്കാനുമാകില്ല. ആ കുട്ടിയായിരുന്നു ഹണി റോസ്. അടുത്ത സിനിമയിൽ നോക്കാമെന്ന് പറഞ്ഞ് അന്ന് മടക്കി അയച്ചു. ഹണിയുടെ അച്ഛൻ വർഗീസ് ചേട്ടൻ ഇടയ്ക്ക് വിളിച്ച് സിനിമയെ കുറിച്ചൊക്കെ ചോദിക്കുമായിരുന്നു.

ആ സമയത്ത് പുതുമുഖങ്ങളോടൊപ്പം ബോയ് ഫ്രണ്ട് എന്ന സിനിമയൊരുക്കാൻ തീരുമാനിച്ചിരുന്നത്. ആ ഇടയ്ക്ക് വ‍ർഗ്ഗീസ് ചേട്ടൻ വിളിച്ചു. അടുത്ത സിനിമ ചെയ്യുമ്പോൾ മകൾക്ക് ഒരു വേഷം മകൾക്ക് നൽകാമെന്ന് വാക്ക് തന്നിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആ വാക്ക് ഞാൻ പാലിച്ചു. അങ്ങനെ ഹണി റോസ് ബോയ് ഫ്രണ്ടിലൂടെ അരങ്ങേറുകയായിരുന്നു,

ഇതിനോടകം തന്നെ  മമ്മൂട്ടി, മോഹൻലാൽ, ജയറാം, സുരേഷ് ഗോപി, ദിലീപ് ഉൾപ്പെടെയുളള സൂപ്പർതാര സിനിമകളിലും ഹണി  അഭിനയിച്ചിട്ടുണ്ട്. സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കാറുള്ള ഗ്ലാമർ ചിത്രങ്ങളിലൂടേയും ശ്രദ്ധേയയാണ്. താരം അടുത്തതായി  മോഹൻലാലിനോടൊപ്പം മോൺസ്റ്റർ എന്ന സിനിമയിലാണ് എത്തുന്നത്.

Read more topics: # Director vinayan ,# words goes viral
Director vinayan words goes viral

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES